മോഹൻലാൽ ഒരു വെളിച്ചപ്പാടിനെ പോലെ; വാനപ്രസ്ഥം കഴിഞ്ഞതിന് ശേഷം ലാലിനെ വച്ച് സിനിമ ചെയ്യാൻ തോന്നിയിട്ടില്ല: രഘുനാഥ് പാലേരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോഹൻലാൽ ഒരു വെളിച്ചപ്പാടിനെ പോലെ; വാനപ്രസ്ഥം കഴിഞ്ഞതിന് ശേഷം ലാലിനെ വച്ച് സിനിമ ചെയ്യാൻ തോന്നിയിട്ടില്ല: രഘുനാഥ് പാലേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 10:31 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമാണ് രഘുനാഥ് പാലേരി. എക്കാലവും പ്രശംസിക്കപ്പെടുന്ന ഒരുപിടി ക്ലാസിക് ചിത്രങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നിട്ടുണ്ട്. നടന വിസ്മയം മോഹൻലാലുമായി കൈകോർത്തപ്പോൾ മലയാള സിനിമയ്‌ക്ക് ലഭിച്ചത് എത്ര പ്രശംസിച്ചാലും മതിയാവാത്ത ഗംഭീര സിനിമകൾ. പിൻഗാമി, ദേവദൂതൻ, വാനപ്രസ്ഥം എന്നീ സിനിമകൾ ഇന്നും പാഠപുസ്തകങ്ങളാണ്. ഇപ്പോഴിതാ, മോഹൻലാൽ എന്ന അഭിനയ പുസ്തകത്തെപ്പറ്റി മനസ്സ് തുറക്കുകയാണ് രഘുനാഥ് പാലേരി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ അഭിനയത്തെ അദ്ദേഹം വാനോളം പ്രശംസിച്ചത്.

“മോഹൻലാലിനു വേണ്ടി മാത്രം ഒരു കഥ എഴുതാറില്ല. മോഹൻലാലിനെ പറ്റിയുള്ള ഒരു അഭിപ്രായം അല്ല ഞാൻ പറയുന്നത്, എനിക്ക് ഫീൽ ചെയ്ത കാര്യമാണ്. ചിലത് ലാലിന് കൊടുക്കുമ്പോൾ, ലാൽ അതിന്റെ ഉള്ളിൽ പോയി എവിടെയാണ് സ്പർശിക്കുന്നതെന്ന് പറയാൻ സാധിക്കില്ല. എന്റെ ആദ്യത്തെ സിനിമയിൽ ലാൽ ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണ്. എന്ത് ആ സമയത്ത് തോന്നുന്നോ, അത് ലാൽ ചെയ്യും”.

“മോഹൻലാൽ ഒരു വെളിച്ചപ്പാടിനെ പോലെയാണ്. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. വാൾ കയ്യിലെടുത്ത് കൊടുത്താൽ ഒരാൾ, വാൾ കയ്യിൽ നിന്നും മാറ്റിയാൽ മറ്റൊരാൾ. ഷോട്ട് എടുക്കുന്ന സമയത്തെ ലാലും ഷോട്ട് കഴിഞ്ഞുള്ള ലാലും രണ്ടും രണ്ടാണ്. ഒരു തോൽ ഉരിഞ്ഞതുപോലെയാണ് ലാൽ. ഞങ്ങൾ അവസാനം ചെയ്ത പടം വാനപ്രസ്ഥമാണ്. അതിലൊക്കെ ലാൽ തരുന്ന ഒരു വെളിച്ചം. എങ്ങനെ അതുപോലെ അഭിനയിക്കുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതിനുശേഷം ലാലിനെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് തോന്നിയിട്ടേയില്ല. കാരണം, എന്തോ ഉന്നതിയിൽ എത്തിയ പോലെ യായിരുന്നു. കയറി കയറി എവറസ്റ്റിനു മുകളിൽ എത്തി. പിന്നെ കാൽവയ്‌ക്കാൻ സ്ഥലമില്ലാത്തതുപോലെ. ഇനി ഞാൻ വളർന്നാൽ മാത്രമേ, ലാലിനു വേണ്ടി ഒരു സിനിമ ചെയ്യാൻ കഴിയൂ”- രഘുനാഥ് പലേരി പറഞ്ഞു.

Tags: filmmohanlalSUBRaghunath palerilalettan
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies