പ്രധാനമന്ത്രിക്ക് ജനങ്ങൾ നൽകുന്നത് മികച്ച പിന്തുണ; മൂന്നാം മോദി സർക്കാർ അധികാരത്തിലേറാൻ ഏതാനും നാളുകൾ മാത്രം ബാക്കി: മോഹൻ യാദവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്ക് ജനങ്ങൾ നൽകുന്നത് മികച്ച പിന്തുണ; മൂന്നാം മോദി സർക്കാർ അധികാരത്തിലേറാൻ ഏതാനും നാളുകൾ മാത്രം ബാക്കി: മോഹൻ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 11:43 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോടെ മൂന്നാം മോദി സർക്കാർ അധികാരത്തിലേറുന്ന കാഴ്ചയ്‌ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. 2014ലും 2019ലും ബിജെപി അധികാരത്തിലേറി. ചരിത്രം വീണ്ടും ആവർത്തിക്കാൻ പോവുകയാണെന്നും എന്നാൽ കോൺഗ്രസിന്റെ അവസ്ഥ 2019നെക്കാൾ മോശമായിരിക്കുമെന്നും മോഹൻ യാദവ് പറഞ്ഞു. ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി ശ്രാവൺ ഗോണ്ടിന്റെ പ്രചാരണ റാലിയ്‌ക്കിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

” 2024ൽ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടാൻ പോവുകയാണ്. മൂന്നാം മോദി സർക്കാർ വൈകാതെ ഭാരതത്തിൽ വീണ്ടും അധികാരത്തിലേറും. 2014ൽ കോൺഗ്രസിന് 115 സീറ്റുകൾ നേടാൻ സാധിച്ചു. 2019ൽ അതിൽ നിന്ന് വീണ്ടും കുറഞ്ഞു. ഇത്തവണ കോൺഗ്രസിന്റെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണം. 80 സീറ്റുകളിൽ 79ലും വിജയം കൈവരിക്കുമെന്ന അഖിലേഷ് യാദവിന്റെ പരാമർശത്തിൽ കഴമ്പില്ലെന്നും മോഹൻ യാദവ് പറഞ്ഞു.

ആറാം ഘട്ട വോട്ടെടുപ്പ് നടന്നു, ഇനി ഏഴാം ഘട്ട വോട്ടെടുപ്പിനായുള്ള ആവേശത്തിലാണ് ജനങ്ങൾ. അടുത്ത തവണയും നരേന്ദ്രമോദിയെ തന്നെ ജനങ്ങൾ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് സാധാരണക്കാരുടെ സ്‌നേഹവും വിശ്വാസവും കാണുമ്പോൾ മനസിലാക്കാൻ സാധിക്കുമെന്നും മോഹൻ യാദവ് കൂട്ടിച്ചേർത്തു. കനത്ത ചൂടും അവഗണിച്ചാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്താനും പ്രചാരണ റാലിയിൽ പങ്കെടുക്കാനും എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ രാഷ്‌ട്രീയ ഭാവി അസ്തമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. രാഹുലിന് മേൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തിന്റെ അവസാന കണികയും നഷ്ടമായിരിക്കുന്നു. 10 കിലോ റേഷനും തൊഴിലില്ലായിമ പരിഹരിക്കുമെന്നതൊക്കെയാണ് കോൺഗ്രസ് നൽകുന്ന വാഗ്ദാനങ്ങൾ. എന്നാൽ അധികാരത്തിൽ വരുന്ന കാര്യം കോൺഗ്രസ് നേതാക്കൾക്ക് തന്നെ സംശയമാണെന്നും മോഹൻ യാദവ് പരിഹസിച്ചു.

Tags: BJPFEATURED2Mohan yadav
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies