സഖ്യത്തിലെ അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ്, അവർ എങ്ങനെ രാജ്യത്തെ ഒരുമിപ്പിക്കും; ഇൻഡി മുന്നണിക്കെതിരെ പരിഹാസവുമായി യോഗി ആദിത്യനാഥ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഖ്യത്തിലെ അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ്, അവർ എങ്ങനെ രാജ്യത്തെ ഒരുമിപ്പിക്കും; ഇൻഡി മുന്നണിക്കെതിരെ പരിഹാസവുമായി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 06:29 am IST
FacebookTwitterWhatsAppTelegram

ഹാമീർപൂർ: സഖ്യത്തിന്റെ ഭാഗമായ അംഗങ്ങളെ ഒന്നിച്ച് നിർത്താൻ കഴിയാത്തവർ എങ്ങിനെയാണ് രാജ്യത്തെ ഒരുമിച്ച് നിർത്തുന്നതെന്ന പരിഹാസവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇൻഡി മുന്നണിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ചിലയിടങ്ങളിൽ പരസ്പരം പോരാടുകയാണ്, ഒന്നിച്ച് നിൽക്കാൻ സാധിക്കുന്നില്ലെന്നും അവർ പറയുന്നു. എന്നാൽ രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടി രൂപംകൊണ്ട സഖ്യമാണെന്നാണ് ഇക്കൂട്ടർ അവകാശപ്പെടുന്നതെന്നും യോഗി ആദിത്യനാഥ് പറയുന്നു. ഉത്തർപ്രദേശിലെ ഹാമിർപൂരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇൻഡി സഖ്യം ഇപ്പോൾ രാജ്യത്തുണ്ട്. ആം ആദ്മി പാർട്ടി ഈ സഖ്യത്തിന്റെ ഭാഗമാണ്. പഞ്ചാബിൽ ആം ആദ്മി സർക്കാരാണ് ഭരിക്കുന്നത്. അവിടെ ഇരുകൂട്ടരും പരസ്പരം പോരാടുകയാണ്. തൃണമൂൽ കോൺഗ്രസും ഇൻഡി മുന്നണിയുടെ ഭാഗമാണ്. ബംഗാളിൽ തൃണമൂലും കോൺഗ്രസും ഒരുമിച്ചല്ല, അവിടെയും നേർക്കുനേർ മത്സരമാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇതേ സാഹചര്യം തന്നെയാണ്. അവർക്ക് പരസ്പരം ഒരുമിച്ച് നിൽക്കാൻ കഴിയുന്നില്ലെങ്കിൽ, അവർ എങ്ങനെയാണ് രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തുമെന്ന് പറയുന്നത്.

ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മിറ്റി രൂപീകരിച്ചത് കോൺഗ്രസാണ്. അതുവഴി ഒബിസി വിഭാഗത്തിന്റെ സംവരണം അവർ മുസ്ലീങ്ങൾക്ക് നൽകി. ജസ്റ്റിസ് സച്ചാർ കമ്മിറ്റിക്ക് അവർ രൂപം കൊടുത്തു. എസ്‌സി, എസ്ടി സംവരണം മുസ്ലീങ്ങൾക്ക് വിട്ടുകൊടുക്കുന്നതായിരുന്നു ലക്ഷ്യം. ഇതിനെതിരെ പ്രതിഷേധം ഉയർത്തിയത് ബിജെപിയാണ്. കോൺഗ്രസിന്റെ നീക്കങ്ങൾ ഒരുകാലത്തും അനുവദിച്ച് കൊടുക്കില്ല. പ്രകടനപത്രികയിലും അവർ ഇതേകാര്യം തന്നെയാണ് പറയുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുന്നതാണ് കോൺഗ്രസിന്റെ നയവും രാഷ്‌ട്രീയവും. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള അവരുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മനസിലാകുമെന്നും” യോഗി ആദിത്യനാഥ് പറയുന്നു.

 

 

Tags: yogi adithyanathpm modiFEATURED2ELECTION NEWS 2024
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies