പാകിസ്താൻ പോലും ഇന്ത്യയുടെ വളർച്ചയെ അംഗീകരിക്കുന്നു; മറുവശത്ത് കോൺഗ്രസ് രാജ്യത്തെ താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി രാജ്‌നാഥ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ പോലും ഇന്ത്യയുടെ വളർച്ചയെ അംഗീകരിക്കുന്നു; മറുവശത്ത് കോൺഗ്രസ് രാജ്യത്തെ താഴ്‌ത്തിക്കെട്ടാനും ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 08:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ വൻ ശക്തിയായി ഉയർന്നുവെന്നത് പാകിസ്താൻ പോലും അംഗീകരിക്കുന്ന കാര്യമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ വളർച്ചയെ അംഗീകരിക്കുമ്പോൾ മറുവശത്ത് എസ്പിയും കോൺഗ്രസും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംസാരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് വിമർശിച്ചു.

കുശിനറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” രാജ്യം ഇന്ന് വളർച്ചയുടെ പാതയിലാണ്. ലോകരാജ്യങ്ങൾ ഇന്ത്യയുടേയും പ്രധാനമന്ത്രിയുടേയും തീരുമാനങ്ങൾക്ക് വലിയ വില കൊടുക്കുന്നുണ്ട്. ഇന്ത്യയെ എവിടെയും താഴ്‌ത്തിക്കെട്ടുക എന്നതാണ് ഇപ്പോൾ കോൺഗ്രസിന്റെ ശീലം. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ലഭിക്കുന്ന അംഗീകാരങ്ങളെ അവർ കാണുന്നില്ല. മറിച്ച് വിദേശരാജ്യങ്ങളിൽ ചെന്ന് പോലും സ്വന്തം രാജ്യത്തെ മോശമായി ചിത്രീകരിക്കാനാണ് കോൺഗ്രസിന്റെ നേതാക്കൾ ശ്രമിക്കുന്നത്.

ഇന്ത്യ ഇന്ന് ഒരു മഹാശക്തിയായി മാറിയപ്പോൾ, പാകിസ്താൻ ലോകത്തിന്റെ ഭിക്ഷാടനപാത്രമായി മാറിയെന്നാണ് ഒരു പ്രമുഖ പാക് രാഷ്‌ട്രീയ നേതാവ് പറഞ്ഞത്. ഇന്ത്യയുടെ വളർച്ച അതിവേഗമാണെന്ന് അവർ സമ്മതിച്ച് തരുന്നു. മോദിയെ പോലെ ഒരു നേതാവ് തങ്ങൾക്ക് വേണമെന്ന് പാകിസ്താനിലെ ജനങ്ങൾ പോലും പരസ്യമായി പറഞ്ഞിട്ടുണ്ട്. വികസനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വികസനം ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ. ദീർഘവീക്ഷണത്തോടെ പ്രധാനമന്ത്രി നടപ്പാക്കുന്ന പദ്ധതികളെ ലോകരാജ്യങ്ങളും വലിയ പ്രതീക്ഷയോടെ തന്നെയാണ് നോക്കിക്കാണുന്നത്.

മൂന്നാം വട്ടവും ബിജെപി അധികാരത്തിൽ വരുമ്പോൾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കും. ഒന്നിലധികം തെരഞ്ഞെടുപ്പുകൾ നടക്കുന്നത് രാജ്യത്തിന് ഒരു രീതിയിലും ഗുണകരമായ കാര്യമല്ലെന്നാണ് ബിജെപി വിശ്വസിക്കുന്നത്. സമയവും പണവും എല്ലാം പാഴാക്കുന്ന നടപടിയാണത്. ഈ തെരഞ്ഞെടുപ്പോടെ യുപിയിലെ രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികൾ ഇല്ലാതാകും. സമാജ്‌വാദി പാർട്ടി വൈകാതെ തന്നെ സമാപ്ത് പാർട്ടിയായി മാറും. പത്ത് വർഷം കൊണ്ട് കോൺഗ്രസ് രാഷ്‌ട്രീയ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകുമെന്നും” രാജ്‌നാഥ് സിംഗ് പരിഹസിച്ചു.

Tags: rajnath singhpm modiELECTION NEWS 2024
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies