പ്രതിപക്ഷത്തിന്റേത് ഹിന്ദു ആചാരങ്ങളെ എതിർക്കാനുള്ള ബോധപൂർവമായ ശ്രമം; കോൺഗ്രസ്-ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഷെഹ്‌സാദ് പൂനാവാല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷത്തിന്റേത് ഹിന്ദു ആചാരങ്ങളെ എതിർക്കാനുള്ള ബോധപൂർവമായ ശ്രമം; കോൺഗ്രസ്-ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഷെഹ്‌സാദ് പൂനാവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 03:14 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഢ്: കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിമർശനം ഹിന്ദു ആചാരങ്ങളെ എതിർക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് പൂനവാല പറഞ്ഞു. പ്രധാനമന്ത്രിയെ എതിർക്കുന്നതിലൂടെ സനാതന ധർമ്മത്തിനെതിരായ കോൺഗ്രസിന്റെ എതിർപ്പാണ് പുറത്ത് വന്നതെന്നും ഒരു സനാതന ഹിന്ദു ധ്യാനിക്കുന്നതോ തപസ്സിരിക്കുന്നതോ അവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രത്തെ എതിർക്കുകയും ഹിന്ദു ആചാരങ്ങളെ നിന്ദ്യമാണെന്ന് മുദ്രകുത്തുകയും ചെയ്ത അതേ ആളുകൾ തന്നെയാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ആത്മീയ പ്രവർത്തികളെ എതിർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ ധ്യാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപണത്തെ നിഷേധിച്ച പൂനാവാല വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് നയം തുറന്നുകാട്ടി. “പ്രധാനമന്ത്രി പ്രചാരണം നടത്തുന്നില്ല, ആരെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നില്ല, രാഷ്‌ട്രീയ പ്രസ്താവനകൾ ഒന്നും തന്നെ നടത്തുന്നില്ല, ഇതൊരു രാഷ്‌ട്രീയ സംഭവവുമല്ല,” മോദിയുടെ ധ്യാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ അയൽസംസ്ഥാനമായ കർണാടകയിൽ പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നു. ആ സമയത്ത് പ്രതിപക്ഷം മൗനം പാലിച്ചതെന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ ഇല്ലാത്ത പെരുമാറ്റ ചട്ട ലംഘനമാണ് കോൺഗ്രസ് മോദിയുടെ പേരിൽ ഇപ്പോൾ ആരോപിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാന മണ്ഡപത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരിക്കുന്നത്. നാളെവരെയാണ് പ്രധാനമന്ത്രിയുടെ 45 മണിക്കൂർ നീണ്ടുനിൽക്കുന്ന ധ്യാനം.

Tags: CongressBJPMeditationShehzad Poonawallapm modiINDI Alliance
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies