പഞ്ഞി പോലെ വെള്ളത്തെ വലിച്ചെടുക്കും; മഴക്കാലക്കെടുതികൾ കുറയ്ക്കാൻ സ്‌പോഞ്ച് സിറ്റി സഹായിക്കുമോ? അറിയാം..
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഞ്ഞി പോലെ വെള്ളത്തെ വലിച്ചെടുക്കും; മഴക്കാലക്കെടുതികൾ കുറയ്‌ക്കാൻ സ്‌പോഞ്ച് സിറ്റി സഹായിക്കുമോ? അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 10:28 am IST
FacebookTwitterWhatsAppTelegram

നിർത്താതെ പെയ്യുന്ന ഒരു മഴ എങ്ങനെ മനുഷ്യരാശിയെ പിടിച്ചു കുലുക്കുന്നുവെന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുകയാണ്. മഴക്കെടുതിയിൽപ്പെട്ട് ജനജീവിതം ആടിയുലയുമ്പോൾ പണ്ട് എപ്പോഴോ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘സ്‌പോഞ്ച് സിറ്റി’ ആശയം വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും പ്രാബല്യത്തിൽ വന്നിട്ടില്ല. മഴക്കാലത്തെ വെള്ളക്കെട്ടുകളെ തടയാൻ സ്‌പോഞ്ച് സിറ്റികൾക്ക് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. എന്താണ് സ്‌പോഞ്ച് സിറ്റി? മഴക്കാലത്തെ വെള്ളക്കെട്ടുകളെ സ്‌പോഞ്ച് സിറ്റി എങ്ങനെ തടയും? അറിയാം..

സ്‌പോഞ്ച് സിറ്റി

പേര് സൂചിപ്പിക്കുന്ന പോലെ വെള്ളത്തിനെ വലിച്ചെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള നഗരവത്ക്കരണമാണ് സ്‌പോഞ്ച് സിറ്റിയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഒരു സ്‌പോഞ്ച് എങ്ങനെ ജലം വലിച്ചെടുക്കുന്നുവോ അത്തരത്തിൽ നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാതെ സ്‌പോഞ്ച് സിറ്റിയും പ്രവർത്തിക്കുന്നു. പ്രകൃതിദത്തമായ രീതികൾ ശാസ്ത്രീയമായി ഉപയോഗപ്പെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. പ്രത്യേക പ്രദേശങ്ങളിൽ ധാരാളം മരങ്ങളും തടാകങ്ങളും നിർമിച്ച് ജലം വലിച്ചെടുക്കാൻ സാധിക്കുന്ന തരത്തിൽ നഗരങ്ങളെ മാറ്റിയെടുക്കുന്ന പദ്ധതിയാണിത്. അധിക ജലം വലിച്ചെടുത്ത് ആവശ്യ ഘട്ടങ്ങളിൽ ഉപകരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ സിറ്റികളുടെ പ്രവർത്തനം നടക്കുക.

പൂന്തോട്ടങ്ങൾ ഒരുക്കിയും, കനാലുകൾ ശുചീകരിച്ചും, മഴക്കാലത്തിന് മുന്നേ ഓടകളും ചാലുകളും വൃത്തിയാക്കിയും മഴക്കുഴികൾ കുഴിച്ചും തടാകങ്ങൾ നിർമിച്ചുമൊക്കെ വെള്ളത്തെ വലിച്ചെടുക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ കുത്തിയൊലിച്ചു വരുന്ന വെള്ളം പലയിടങ്ങളിലായി ശേഖരിച്ചു വയ്‌ക്കുമ്പോൾ വെള്ളക്കെട്ട് ഉണ്ടാവുന്നത് ഒരു പരിധി വരെ തടയാനാകുമെന്നും വരൾച്ചാ സമയത്ത് ശേഖരിച്ചു വച്ച ജലം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു.

ചൈനീസ് ലാൻഡ്‌സ്‌കേപ് ആർക്കിടെക്റ്റായ കൊങ് ജിയാൻ യു ആണ് സ്‌പോഞ്ച് സിറ്റി എന്ന ആശയത്തിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തി. അപ്രതീക്ഷിതമായി തന്റെ പ്രദേശം നേരിട്ട പ്രളയത്തിൽ ഒരുപാട് ജീവന് പൊലിഞ്ഞതിന്റെ മനോവേദനയിലാണ് ഇത്തരത്തിലൊരു ആശയത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. ഇതനുസരിച്ച് ചൈനീസ് സർക്കാർ 16 നഗരങ്ങളിലായി പദ്ധതി പ്രാവർത്തികമാക്കി. അങ്ങനെ ഷെൻസൻ ആദ്യത്തെ സ്‌പോഞ്ച് നഗരമായി. ഇന്ത്യയിലും സ്‌പോഞ്ച് നഗരമുണ്ട്. ചെന്നൈയാണ് ഇന്ത്യയിലെ ആദ്യത്തെ സ്‌പോഞ്ച് നഗരം.

Tags: keralaSponge City
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies