കോയമ്പത്തൂർ: തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ പരാജയം ഡിഎംകെ പ്രവർത്തകർ ആഘോഷിച്ചത് ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെ പോലെ. അണ്ണാമലൈയുടെ ചിത്രം കഴുത്തിൽ കെട്ടി തൂക്കിയ ആടിനെ പരസ്യമായി തലയറുത്ത് കൊന്നായിരുന്നു വിജയാഘോഷം. പ്രാകൃത നടപടിയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
ലുങ്കി ധരിച്ച് അരിവാൾ പിടിച്ച ഒരാൾ ആടിനെ തലയറുക്കുന്നതും മറ്റ് രണ്ട് പേർ അതിനെ പിടിച്ച് വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. കുട്ടികളുടെ സാന്നിധ്യത്തിലാണ് ക്രൂരകൃത്യം. ആടിന്റെ കഴുത്തിൽ ബിജെപി അദ്ധ്യക്ഷന്റെ ഫോട്ടോ തൂക്കിയിട്ടുണ്ട്. ആടിന്റെ തലയറുത്തതിന് ശേഷം “അണ്ണാമലൈ ആടിനെ ബലിയർപ്പിച്ചു” എന്ന് കുട്ടികളും മുതിർന്നവരും ആക്രോശിക്കുന്നതു കേൾക്കാം.
This is how Annamalai’s political rivals ‘celebrated’ DMK win in Tamil Nadu – by slaughtering a goat in full public view, with a picture of Annamalai on it.
Barbaric.
This is how the anti- Santan I.N.D.I Alliance will butcher the Hindus, if they ever come to power.
Initial… pic.twitter.com/Sdm7mfPD8c
— Amit Malviya (मोदी का परिवार) (@amitmalviya) June 6, 2024
ക്രൂരകൃത്യത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് വന്നു. ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ഐസിസ് ശൈലിയിലുള്ള വിദ്വേഷ പ്രകടനമെന്നാണ് പ്രാകൃത നടപടിയെ വിശേഷിപ്പിച്ചത്.
“ക്രൂരത വിവരിക്കാനാകാത്തതാണ് …. ഇത് ഐസിസ് ശൈലിയിലുള്ള വിദ്വേഷമാണ്. കോയമ്പത്തൂരിലെ വിജയം രാഷ്‌ട്രീയ എതിരാളികൾ ആഘോഷിക്കുന്നത് അണ്ണാമലൈയുടെ ചിത്രമുള്ള ആടിനെ അറുത്തുകൊണ്ടാണ്. അണ്ണാമലൈ ഒരു കർഷകന്റെ മകനാണ്, ആടുവളർത്തലിന്റെ പേരിൽ ഡിഎംകെ പണ്ട് അണ്ണാമലൈയെ പരിഹസിച്ചിട്ടുണ്ട്. ഒരു പ്രതിപക്ഷ അംഗത്തോട് ബിജെപി ഇത് ചെയ്താൽ അവർ അതിനെ ഫാസിസം എന്ന് വിളിക്കും. ഇവിടെ കപട ലിബറലുകളും ഭരണഘടന സംരക്ഷിക്കൂ എന്ന് നിലവിളിക്കുന്നവരും നിശബ്ദരാണ്”. തമിഴ്നാട് പൊലീസ് ഇതിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നും ഷെഹ്‌സാദ് പൂനവല്ല ചോദിച്ചു.















