അന്ന് ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോ എടുക്കാൻ ആ നടിക്ക് കുറച്ചിലായിരുന്നു; 'കർമ്മ' എന്ന ഒന്നുണ്ട്; ഇന്ന് ഉണ്ണി വലിയ സ്റ്റാറാണ്: ടിനി ടോം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അന്ന് ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോ എടുക്കാൻ ആ നടിക്ക് കുറച്ചിലായിരുന്നു; ‘കർമ്മ’ എന്ന ഒന്നുണ്ട്; ഇന്ന് ഉണ്ണി വലിയ സ്റ്റാറാണ്: ടിനി ടോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 08:58 pm IST
Facebook
Twitter
WhatsAppTelegram

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേക്കെത്തി മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ചുമതല വഹിക്കുന്ന താരമാണ് നടൻ ടിനി ടോം. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് താരം മലയാള സിനിമയിൽ സജീവമായി നിൽക്കുന്നത്. തന്റെ സൗഹൃദങ്ങളെ എന്നും അതേപോലെ കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ടിനി. ഉണ്ണി മുകുന്ദൻ അദ്ദേഹത്തിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളും. ഇപ്പോഴിതാ, സിനിമയിൽ വന്ന സമയത്ത് ഉണ്ണിമുകുന്ദന് നേരിടേണ്ടിവന്ന ഒരു അവഹേളനത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ടിനി ടോം. ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോയെടുക്കാൻ വിസമ്മതിച്ച നടിയെപ്പറ്റിയാണ് താരം തുറന്നുപറയുന്നത്.

“എനിക്കൊരു ഭാഗ്യം ലഭിച്ചു. രാജീവ് കുമാർ സർ എന്ന് പറഞ്ഞാൽ ടെക്നിക്കലി, അതായത് ഏറ്റവും പുതിയ ഉപകരണങ്ങൾ, ടെക്നോളജി എല്ലാം സ്വന്തം ചിത്രങ്ങളിൽ കൊണ്ടുവരുന്ന ഒരാളാണ്. ‘തത്സമയം ഒരു പെൺകുട്ടി’ എന്ന സിനിമയിലാണ് ഞാൻ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത്. അതിലൊരു പയ്യൻ അഭിനയിക്കാൻ വന്നിട്ടുണ്ടായിരുന്നു. ഒരു വിക്കനായിട്ട് അഭിനയിക്കാനാണ് ആ പയ്യൻ വന്നത്. അവൻ എന്നോട് എപ്പോഴും ചോദിക്കും, ‘എങ്ങനെയാ ചേട്ടാ ഈ വിക്ക്’. അപ്പോൾ ഞാൻ അവനത് പഠിപ്പിച്ചു കൊടുക്കുമായിരുന്നു. ഇന്നാ പയ്യൻ വലിയൊരു സ്റ്റാറാണ്. എന്നോടൊപ്പം തന്നെ അമ്മ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പറുമായി. ആ പയ്യന്റെ പേരാണ് ഉണ്ണി മുകുന്ദൻ”.

“ഉണ്ണി പോലും പറയാത്ത ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഒരിക്കൽ ഒരു നടി അവന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ഒരു കുറച്ചിൽ പോലെ തോന്നിയിട്ട് ഒരുമിച്ച് ഫോട്ടോയെടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു മാറി. നടിയുടെ പേര് ഞാൻ പറയുന്നില്ല. അന്ന് അവൻ പുതിയ പയ്യൻ ആയിരുന്നല്ലോ. അതുകൊണ്ട് ഫോട്ടോ എടുക്കാൻ അവർ വിസമ്മതിച്ചു. പക്ഷേ കാലം അവനെ നായകനാക്കി തിരിച്ചുകൊണ്ടുവന്നു. ഒരുപക്ഷേ ആ നടി അവന്റെയൊപ്പം  ഫോട്ടോ എടുക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടാവും. കർമ്മ, കാലചക്രം, കാവ്യനീതി എന്നുള്ളത് ഉണ്ടെന്ന് എനിക്ക് അന്ന് മനസ്സിലായി. ആരെയും വിലകുറച്ച് കാണരുത്. നാളെ എന്താവും എന്ന് പറയാൻ കഴിയില്ല”- ടിനി ടോം പറഞ്ഞു.

 

 

Tags: filmmalayalam filmUnni Mukundantini tom
Share
Tweet
SendShare

More News from this section

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

Latest News

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies