മെക്സിക്കോ സിറ്റി: പാഞ്ഞു വരുന്ന ട്രെയിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവതിക്ക് ദാരുണാന്ത്യം. മെക്സിക്കോയിലെ ഹിഡാൽഗോയിൽ ചൊവ്വാഴ്‌ച്ചയായിരുന്നു സംഭവം. ക്യാമറയിൽ പതിഞ്ഞ ഈ സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
https://twitter.com/ManyFaces_Death/status/1798373325397495919
കാനഡയിൽ നിന്നും മെക്സിക്കോ സിറ്റിയിലേക്കുളള എമ്പ്രസ് 2816 തീവണ്ടി കടന്നുപോകുമ്പോഴായിരുന്നു സംഭവം. ഈ ട്രെയിൻ മെക്സിക്കൻ നഗരമായ ഹിഡാൽഗോ വഴി പോയപ്പോൾ നിരവധി പേരാണ് സെൽഫിയെടുക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി മാത്രം അപകടകരമായ തരത്തിൽ സെൽഫിയെടുക്കാൻ ട്രാക്കിനോട് ചേർന്ന് നിൽക്കുകയായിരുന്നു. മുൻഭാഗം യുവതിയുടെ തലയിൽ തട്ടിയാണ് അപകടം ഉണ്ടായത്. യുവതി തൽക്ഷണം മരിച്ചു.
മെക്സിക്കൻ സ്വദേശിയായ ടൂൾസ് അലോൻഡ്ര (28) എന്ന യുവതിയാണ് അപകടത്തിൽ മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അദ്ധ്യാപികയായ അലോൻഡ്ര കുഞ്ഞുമൊത്താണ് പ്ലാറ്റ്‌ഫോമിൽ എത്തിയത്. യുവതലമുറയ്‌ക്കിടയിൽ വർദ്ധിച്ചുവരുന്ന സാഹസിക സെൽഫിക്ക് പിന്നിൽ പതിയിരിക്കുന്ന അപകടത്തിന്റെ നേർചിത്രമാണ് ഈ സംഭവമെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.















