കേരളം കണ്ട ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി: ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ച മാനസീകാവസ്ഥയിൽ നിന്ന് പിണറായി മുക്തനായിട്ടില്ലെന്ന് വി. മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം കണ്ട ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി: ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ച മാനസീകാവസ്ഥയിൽ നിന്ന് പിണറായി മുക്തനായിട്ടില്ലെന്ന് വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 01:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. പൂജ്യം മാർക്ക് കിട്ടിയ കുട്ടികൾ പ്രോഗ്രസ് റിപ്പോർട്ടുമായി മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നത് പോലെയാണ് മുഖ്യമന്ത്രി ഇന്നലെ ജനങ്ങൾക്ക് മുന്നിൽ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്. യാതൊരു വിധ ജാള്യതയുമില്ലാതെയാണ് അദ്ദേഹം അത് അവതരിപ്പിച്ചത്. കേരളത്തിലെ ഭരണ പരാജയത്തിന്റെ കാരണം അദ്ദേഹം കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കുകയായിരുന്നു.

സർക്കാർ ജീവനക്കാർക്ക് പോലും നേരാംവണ്ണം പെൻഷൻ നൽകാൻ പറ്റിയില്ലെങ്കിലും സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിന്ന് പറയണമെങ്കിൽ മുഖ്യമന്ത്രിക്ക് ഒരു മാറ്റവും ഇല്ലെന്നാണ് അത് വ്യക്തമാക്കുന്നത്. കേരളത്തിലെ ജനങ്ങളെ അവഹേളിച്ച് കൊണ്ട് സർക്കാർ നേട്ടങ്ങളുണ്ടാക്കിയെന്ന് പ്രഖ്യാപനം നടത്തുന്നത് എന്ത് മാനസികാവസ്ഥയാണെന്ന് അറിയില്ല. മൂർത്തമായ സാഹചര്യത്തിൽ മൂർത്തമായി പ്രതികരിക്കാൻ ഗോവിന്ദൻ മുഖ്യമന്ത്രിയെ പഠിപ്പിക്കണം.

പുരോഹിതന്മാർക്കിടയിലും വിവരദോഷികളുണ്ടാകുമെന്ന പരാമർശം മുഖ്യമന്ത്രിയുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടുന്നത്. 8 വർഷം മുമ്പ് താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി. ആ മനോനിലയിൽ നിന്ന് മാറി ചിന്തിക്കാൻ അദ്ദേഹം ഇതുവരെയും തയ്യാറായിട്ടില്ല. ബിഷപ്പിന്റെ പരാമർശം കേരളത്തിന്റെ പൊതുവായ വികാരമാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പല മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തായിപ്പോയത്. വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി അന്നും ഇന്നും പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പെൻഷനും ശമ്പളവും കൊടുക്കാൻ കഴിയാത്ത ആളുകൾക്ക് നവകേരള സദസും ലോകകേരള സഭയും നടത്താൻ പണമുണ്ട്. കേരളത്തിനോ പ്രവാസികൾക്കോ ഒരു ഗുണവും ലോകകേരള സഭ മൂലം ഉണ്ടായിട്ടില്ല. 300 കോടി ചെലവിട്ട് ഡൽഹിയിൽ കേരള ഭവൻ പണിയാൻ പോകുന്നത് ആർക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: cm pinarayi vijayanV MURALEEDARAN
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies