ഉരുക്കിന്റെ കരുത്തോടെ ഉത്തര മുംബൈയിൽ നിന്നും പീയുഷ് ഗോയൽ; മോദി 3 .0 ൽ ഇടം നേടി ജനപ്രിയ പദ്ധതികളുടെ ഉപജ്ഞാതാവ്
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉരുക്കിന്റെ കരുത്തോടെ ഉത്തര മുംബൈയിൽ നിന്നും പീയുഷ് ഗോയൽ; മോദി 3 .0 ൽ ഇടം നേടി ജനപ്രിയ പദ്ധതികളുടെ ഉപജ്ഞാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 07:49 pm IST
Facebook
Twitter
WhatsAppTelegram

ഉത്തര മുംബൈയിൽ നിന്നും അങ്കം ജയിച്ചു പാർലിമെന്റിലെത്തിയ ധനകാര്യ വിദഗ്ധൻ പീയുഷ് ഗോയൽ മൂന്നാം മോഡി മന്ത്രിസഭയിൽ ഇടം നേടി. ചാർട്ടേഡ് അക്കൗണ്ടൻ്റായി കരിയർ ആരംഭിച്ച അദ്ദേഹം , 2001 മുതൽ 2003 വരെ മൂന്നാം വാജ്‌പേയി മന്ത്രിസഭയിൽ ഷിപ്പിംഗ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ച വേദപ്രകാശ് ഗോയലിന്റെയും മാട്ടുംഗയിൽ നിന്ന് മൂന്ന് തവണ ബിജെപി എംഎൽഎയായ ചന്ദ്രകാന്ത ഗോയലിന്റെയും മകനാണ്.മാട്ടുംഗയിലെ ഡോൺ ബോസ്‌കോ ഹൈസ്‌കൂളിലാണ് അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത് . മുംബൈ സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയിട്ടുണ്ട് .

മൂന്ന് ദശാബ്ദക്കാലത്തെ രാഷ്‌ട്രീയ ജീവിതത്തിൽ ഗോയൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലോ മത്സരിച്ചിട്ടില്ല. 2010-ൽ രാജ്യസഭയി എംപിയായി ബിജെപി ആദ്യമായി അദ്ദേഹത്തെ നിയോഗിച്ചു. രാജ്യസഭയിലെ ആറ് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം, 2016ലും 2022ലും ഗോയൽ ഉപരിസഭയിലേക്ക് നിയമിതനായി.

2014 മുതൽ 2024 വരെയുള്ള ദശാബ്ദത്തിൽ, ചാർട്ടേഡ് അക്കൗണ്ടൻ്റും നിയമ ബിരുദധാരിയുമായ ഗോയൽ നിരവധി പോർട്ട്‌ഫോളിയോകൾ കൈകാര്യം ചെയ്തിട്ടുണ്ട്- പവർ, കൽക്കരി, ന്യൂ & റിന്യൂവബിൾ എനർജി (2014-17); ഖനി മന്ത്രി (2016-17); ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി (2018-19); റെയിൽവേ മന്ത്രി (2017-2021); വാണിജ്യവും വ്യവസായവും (2019 മുതൽ); ടെക്സ്റ്റൈൽ (2021 മുതൽ), ഉപഭോക്തൃ കാര്യങ്ങൾ, ഭക്ഷണം, പൊതുവിതരണം (2020 മുതൽ) ഇവയൊക്കെ പീയുഷ് ഗോയൽ കഴിവ് തെളിയിച്ച മന്ത്രാലയങ്ങളാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയിൽ, പാർട്ടിയുടെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നായി കണക്കാക്കപ്പെടുന്ന മുംബൈ നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പീയൂഷ് ഗോയലിനെ ബിജെപി പ്രഖ്യാപിച്ചപ്പോൾ ഏതാണ്ട് നാല് വർഷത്തെ രാജ്യസഭാ കാലാവധി അദ്ദേഹത്തിന് ബാക്കിയുണ്ടായിരുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻ്റിന്റെ പത്തുവർഷത്തെ നേട്ടങ്ങളായി കാണിക്കുന്ന നിരവധി പ്രധാന നയങ്ങൾ ഗോയൽ കൈകാര്യം ചെയ്ത വകുപ്പുകളിലൂടെയാണ് വന്നത്. ഭക്ഷ്യ-പൊതുവിതരണത്തിന് കീഴിൽ കഴിഞ്ഞ രണ്ട് വർഷമായി നടപ്പാക്കിയ 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ നൽകാനുള്ള തീരുമാനവും ഇതിൽ ഉൾപ്പെടുന്നു.

വൈദ്യുതിയില്ലാതെ വലയുന്ന 18,000 ഗ്രാമങ്ങളുടെ വൈദ്യുതീകരണം ഉൾപ്പെടെയുള്ള, സൗരോർജ്ജത്തിലേക്കുള്ള മുന്നേറ്റവും മാറ്റവും ഗോയലിന്റെ നേതൃത്വത്തിലുള്ള വകുപ്പിലൂടെ ആണ് നടപ്പാക്കിയത് . റെയിൽവേ മന്ത്രിയായിരിക്കെ അദ്ദേഹം സീറോ അപകട പദ്ധതി (zero accident plan ) അവതരിപ്പിച്ചു.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ കാമ്പയിൻ കമ്മിറ്റിയുടെ ചുമതലയാണ് ഗോയലിന് ലഭിച്ചത്. ബിജെപിയുടെ ദേശീയ ട്രഷറർ ആയി പ്രവർത്തിച്ച ഗോയൽ, നദികൾ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിരുന്നു.

ഉന്നത നേതാവായിരുന്നെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് ബഹുജന നേതാവായി മാറുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഏറ്റവും സുരക്ഷിതമായ സീറ്റ് നൽകി അദ്ദേഹത്തെ ഉത്തര മുംബൈയിലേക്ക് അയച്ചത്. മുതിർന്ന ബിജെപി നേതാവ് ഗോപാൽ ഷെട്ടി 2014ലും 2019ലും മുംബൈ നോർത്തിൽ നിന്ന് വിജയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ നടി ഊർമിള മണ്ടോദ്കറെയാണ് ഷെട്ടി പരാജയപ്പെടുത്തിയത്.ഇക്കുറി അവിടെ നിന്നും ഏതാണ്ട് മൂന്നര ലക്ഷം വോട്ടുകൾക്കാണ് പീയുഷ് ഗോയൽ വിജയിച്ചത്

Tags: PIYUSH GOYAL
Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies