മോദി 3.0-യിൽ 33 പുതുമുഖങ്ങൾ; അറിയപ്പെടുന്ന രാഷ്ട്രീയ കുടുംബങ്ങളിൽ നിന്ന് ആറ് പേർ; അറിയാം ഇന്ത്യയെ നയിക്കാനൊരുങ്ങുന്നവരെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി 3.0-യിൽ 33 പുതുമുഖങ്ങൾ; അറിയപ്പെടുന്ന രാഷ്‌ട്രീയ കുടുംബങ്ങളിൽ നിന്ന് ആറ് പേർ; അറിയാം ഇന്ത്യയെ നയിക്കാനൊരുങ്ങുന്നവരെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 09:22 am IST
Facebook
Twitter
WhatsAppTelegram

72 അം​ഗ മൂന്നാം മോദി മന്ത്രിസഭയിൽ‌ 33 പേർ പുതുമുഖങ്ങളാണ്. അവരിൽ ആറ് പേർ രാഷ്‌ട്രീയ കുടംബങ്ങളിൽ നിന്നുള്ളവരാണ്. മൂന്ന് മുൻ മുഖ്യമന്ത്രിമാരും ആദ്യമായി കേന്ദ്രമന്ത്രി പദത്തിലേറുകയാണ്.

മധ്യപ്രദേശിൻ‌റെ ‘മാമാജി’ എന്നറിയപ്പെടുന്ന ശിവരാജ് സിം​ഗ് ചൗഹാൻ, ഹരിയാനയുടെ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടർ, കർണാടകയുടെ മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി കുമാരസ്വാമി എന്നിവരാണ് കേന്ദ്രമന്ത്രിസഭയിലെത്തുന്ന മുൻ മുഖ്യമന്ത്രിമാർ.

ശിവരാജ് സിം​ഗ് ചൗഹാൻ

മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ചൗഹാൻ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിനിധീകരിച്ച മണ്ഡലമായ വിദിഷയെ പ്രതിനിധീകരിച്ചാണ് മന്ത്രിസഭയിലെത്തുക. മണ്ഡലത്തിൽ നിന്ന് അഞ്ച് തവണയാണ് എംപി സ്ഥാനത്തെത്തിയത്.

മനോഹർ ലാൽ ഖട്ടർ

ആർഎസ്എസ് മുൻ പ്രചാരക് ആയിരുന്ന ഖട്ടർ രണ്ട് തവണ ഹരിയാന മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഖ്യകക്ഷിയായ ജെജെപി, സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്ന് മാർച്ചിലാണ് ഖട്ടർ സ്ഥാനമൊഴിഞ്ഞത്.

ഘടകകക്ഷികളിൽ നിന്ന് ഏഴ് മന്ത്രിമാരാണ് സഭയിലേക്ക് കന്നി പ്രവേശനം നടത്തിയിട്ടുള്ളത്. ആകെ 12 മന്ത്രിമാരാണ് ഘടകകക്ഷിയിൽ നിന്നുള്ളത്. ടിഡിപിയുടെ കെ രാംമോഹൻ നായിഡുവും ചന്ദ്രശേഖർ പെമ്മസാനിയും; ജെഡിയുവിന്റെ ലാലൻ സിംഗ്, രാംനാഥ് ഠാക്കൂർ, ആർഎൽഡിയുടെ ജയന്ത് ചൗധരി, എൽജെപിയുടെ ചിരാഗ് പാസ്വാൻ, ജെഡി(എസ്)ന്റെ എച്ച്ഡി കുമാരസ്വാമി എന്നിവരാണ് മന്ത്രിസഭയിലുള്ളത്.

ജയന്ത് ചൗധരി

രാഷ്‌ട്രീയ ലോക്ദളിന്റെ (ആർഎൽഡി) ദേശീയ അദ്ധ്യക്ഷൻ. ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ചൗധരി ചരൺ സിം​ഗിന്റെ ചെറുമകനും മുൻ കേന്ദ്രമന്ത്രി ചൗധരി അജിത് സിം​ഗിന്റെ മകനുമാണ് അദ്ദേഹം. ജയന്ത് ചൗധരിയുടെ നേതൃത്വത്തിൽ പടിഞ്ഞറാൻ യുപിയിലെ രണ്ട് മണ്ഡലത്തിൽ ആർഎൽഡിക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്. ബാഗ്പതിൽ – 4,88,000 വോട്ടുകളുടെ ഭൂരിപക്ഷവും ബിജ്നോറിൽ‌ 37,500 വോട്ടുകൾക്കുമാണ് ആർഎൽഡി നേട്ടം കൊയ്തത്.

ചിരാ​ഗ് പാസ്വാൻ

ബിഹാറിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായ രാം വിലാസ് പാസ്വാന്റെ പുത്രൻ. 1.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഹാജിപൂർ സീറ്റിൽ നിന്നാണ് ചിരാ​ഗ് പാസ്വാൻ മന്ത്രിസഭയിലെത്തുന്നത്. ഒൻപത് തവണ രാം വിലാസ് പാസ്വാൻ എംപിയായ മണ്ഡലമാണിത്.

രാം നാഥ് ഠാക്കൂർ

ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന്റെ പുത്രൻ. ജെഡിയു ആയും നിതീഷ് കുമാറുമായും അടുത്ത ബന്ധത്തിന് പേരുകേട്ട നേതാവാണ് രാം നാഥ് ഠാക്കൂർ. 2005-നും 2020-നും ഇടയിൽ ബിഹാർ മന്ത്രിസഭയിൽ അം​ഗമായിരുന്നു.

രവ്‌നീത് സിംഗ് ബിട്ടു

1995-ൽ ഖാലിസ്ഥാനി തീവ്രവാദികൾ‌ കൊലപ്പെടുത്തിയ പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിം​ഗിന്റെ ചെറുമകൻ. പഞ്ചാബ് കോൺ​ഗ്രസ് അദ്ധ്യക്ഷൻ അമരീന്ദർ സിം​ഗിനെ ലുധിയാനയിൽ നിന്ന് പരാജയപ്പെടുത്തിയാണ് ബിട്ടുവിന്റെ മിന്നും വിജയം.

രെക്ഷ ഖഡ്സെ

മഹാരാഷ്‌ട്രയിൽ ബിജെപി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുതിർന്ന എൻസിപി നേതാവ് ഏകനാഥ് ഖഡ്‌സെയുടെ മരുമകൾ. 26-ാം വയസ്സിൽ, 2014-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം അവർ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു.

ജിതിൻ പ്രസാദ

മൻമോഹ​ൻ സിം​ഗ് സർക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിലൊരാളായിരുന്ന ജിതിൻ പ്രസാദ പത്ത് വർഷങ്ങൾക്ക് ശേഷമാണ് മന്ത്രിസഭയിലെത്തുന്നത്. നിതീഷ് കുമാറിന്റെ വിശ്വസ്തനാണ്.

സുരേഷ് ​ഗോപി

കേരളത്തിലെ ആദ്യത്തെ ബിജെപി എംപി. ഇതിന് പുറമേ കേരളത്തിൽ നിന്ന് ജോർജ് കുര്യനും മന്ത്രിസഭയിലുണ്ട്.

കമലേഷ് പാസ്വാൻ (ഉത്തർപ്രദേശ്), സുകാന്ത മജുംദർ (പശ്ചിമ ബംഗാൾ), ദുർഗാ ദാസ് ഉയ്കെ (മധ്യപ്രദേശ്), രാജ് ഭൂഷൺ ചൗധരി (ബിഹാർ), സതീഷ് ദുബെ (ബിഹാർ), സഞ്ജയ് സേത്ത് (ഝാർഖണ്ഡ്), സിആർ പട്ടീൽ (ഗുജറാത്ത്), ഭഗീരഥ് ചൗധരി (രാജസ്ഥാൻ), ഹർഷ് മൽഹോത്ര (ഡൽഹി), വി സോമണ്ണ (കർണാടക), സാവിത്രി താക്കൂർ (മധ്യപ്രദേശ്)

കമൽജീത് സെഹ്‌രാവത് (ഡൽഹി), പ്രതാപാവ് ജാദവ് (മഹാരാഷ്‌ട്ര), ജോർജ് കുര്യൻ (കേരളം), കീർത്തി വർധൻ സിംഗ് (ഉത്തർ പ്രദേശ്), തോഖൻ സാഹു (ഛത്തീസ്ഗഡ്), ഭൂപതി രാജു ശ്രീനിവാസ വർമ്മ (ആന്ധ്രാപ്രദേശ്), നിമുബെൻ ബാംബ്നിയ (ഗുജറാത്ത്), മുരളീധർ മോഹൽ (മഹാരാഷ്‌ട്ര), പബിത്ര മാർഗരിറ്റ (അസം), ബന്ദി സഞ്ജയ് കുമാർ (തെലങ്കാന) എന്നിവരാണ് ബിജെപിയിൽ നിന്ന് ആദ്യമായി മന്ത്രിസഭയിലെത്തുന്നവർ.

മന്ത്രിസഭയിൽ

കാബിനറ്റ് മന്ത്രിമാർ

രാജ്നാഥ് സിംഗ്, അമിത്ഷാ, നിതിൻ ഗഡ്കരി, ജെ.പി.നഡ്ഡ, ശിവ്‌രാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, എസ്.ജയശങ്കർ, മനോഹർലാൽ ഖട്ടർ, എച്ച്.ഡി.കുമാരസ്വാമി, പീയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ജീതൻ റാം മാഞ്ചി, രാജീവ് രഞ്ജൻ സിങ്, സർബാനന്ദ സോനോവാൾ, ഡോ.വീരേന്ദ്രകുമാർ, റാം മോഹൻ നായിഡു, ചിരാഗ് പാസ്വാൻ, സി.ആർ.പാട്ടീൽ, പ്രഹ്ലാദ് ജോഷി, ജുവൽ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദർ യാദവ്, ഗജേന്ദ്രസിംഗ് ഷെഖാവത്, അന്നപൂർണദേവി, കിരൺ റിജിജു, ഹർദീപ് സിങ് പുരി, ഡോ. മൻസുഖ് മാണ്ഡവ്യ, ജി.കിഷൻ റെഡ്ഡി

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

ഡോ. ജിതേന്ദ്ര സിംഗ്, റാവു ഇന്ദർജീത് സിംഗ്, ജയന്ത് ചൗധര, .അർജുൻ റാം മേഘ്‌വാൾ, പ്രതാപ് റാവു ജാതവ്

 സഹമന്ത്രിമാർ

ജിതിൻ പ്രസാദ്, ശ്രീപദ് യശോനായിക്, പങ്കജ് ചൗധരി, കൃഷൻപാൽ ഗുർജർ, രാംദാസ് അഠാവ്‌ലെ, റാംനാഥ് ഠാക്കൂർ, നിത്യാനന്ദ് റായി, അനുപ്രിയ പട്ടേൽ, വി.സോമണ്ണ, പെമ്മസാനി ചന്ദ്രശേഖർ, എസ്.പി.സിങ് ബാഗേൽ, ശോഭ കരന്തലാജെ, കീർത്തിവർധൻ സിങ്, ബി.എൽ.വർമ, ശന്തനു ഠാക്കൂർ, സുരേഷ് ഗോപി,  ദുർഗാദാസ് ഉയികെ, രക്ഷാ ഖഡ്സെ, സുകാന്ത മജുംദാർ, സാവിത്രി ഠാക്കൂർ, ടോഖൻ സാഹു, രാജ്ഭൂഷൺ ചൗധരി, ഭൂപതിരാജു ശ്രീനിവാസ് വർമ, ഹർഷ് മൽഹോത്ര, നിമു ബെൻ ബാംബനിയ, മുരളീധർ മോഹോൽ, ജോർജ് കുര്യൻ, പബിത്ര മാർഗരിറ്റ, എൽ.മുരുകൻ, അജയ് ടാംത, ബണ്ടി സഞ്ജയ് കുമാർ, കമലേഷ് പാസ്വാൻ, ഭാഗീരഥ് ചൗധരി, സതീഷ് ചന്ദ്ര ദുബെ, സഞ്ജയ് സേഠ്, രവനീത് സിംഗ് ബിട്ടു.

Tags: 33 first-timersModi govt 3.0
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies