ഒഡിഷയിൽ സത്യപ്രതിജ്ഞ നാളെ; പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും; നവീൻ പട്‌നായിക്കിനെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഡിഷയിൽ സത്യപ്രതിജ്ഞ നാളെ; പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും; നവീൻ പട്‌നായിക്കിനെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 09:13 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഒഡിഷയിൽ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ ക്ഷണിക്കാനൊരുങ്ങി ബിജെപി. നാളെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഇന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. 24 വർഷം നീണ്ടു നിന്ന ഭരണകാലത്തിനാണ് ഇതോടെ അവസാനമാകുന്നത്.

മികച്ച ഭൂരിപക്ഷത്തോടെയാണ് ബിജു ജനതാദളിൽ നിന്ന് ബിജെപി അധികാരം പിടിച്ചെടുത്തത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമൽ നേരിട്ട് നവീൻ പട്നായിക്കിനെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ഒഡിഷയിലെ ബിജെപി നാഷണൽ ഒബ്‌സർവർ വിജയ്പാൽ സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

മൻമോഹൻ സമൽ, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പട്‌നഗറിൽ നിന്നുള്ള എംഎൽഎയുമായ കെ.വി. സിംഗ് ദിയോ, കിയോഞ്ചറിൽ നിന്നുള്ള മോഹൻ മാജ്ഹി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് ശേഷം പാർട്ടി എംഎൽഎമാർ ഗവർണർ രഘുബർ ദാസിനെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിൽ 147 സീറ്റുകളിൽ 78 സീറ്റുകളാണ് ബിജെപി നേടിയത്. ബിജെഡി 51 സീറ്റുകളും കോൺഗ്രസ് 14 സീറ്റുകളും നേടി. സിപിഎമ്മിന് ഒരു സീറ്റും, മൂന്ന് പേർ സ്വതന്ത്ര സ്ഥാനാർത്ഥികളായും വിജയിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബിജെഡിക്ക് ഇക്കുറി 62 സീറ്റുകളുടെ നഷ്ടമാണ് സംഭവിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നവീൻ പട്‌നായിക്കിന്റെ അടുത്ത അനുയായികളായ വി കെ പാണ്ഡ്യനും, അച്യുത് സാമന്തയും സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിടവാങ്ങുകയാണെന്നും പ്രഖ്യാപിച്ചിരുന്നു.

 

Tags: BJPODISHAnaveen patnaikpm modi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies