ബ്യൂണസ് അയേഴ്സ്: സ്പൈഡർമാന്റെ സാഹസിക പ്രവർത്തനം അതിരുവിട്ടതോടെ അറസ്റ്റ് ചെയ്ത് സുരക്ഷാ ഉദ്യോഗസ്ഥർ. അർജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്സിലാണ് സംഭവം. സ്പൈഡർ മാനെന്ന് വിശേഷിപ്പിക്കുന്ന സാഹസികപ്രേമി മേസിൻ ബനോട്ടാണ് അറസ്റ്റിലായത്.
Me llamo Marcin Banot, un polaco de 36 años llegue a Argentina hace 6 días, hoy escale la torre Globant en Puerto Madero como Hombre Araña
En apoyo a Milei y en su proyecto de ley de bases pic.twitter.com/XJKAOLYBPw
— 👽Full stack – Golang .Tsx (@SiemprEmprende) June 11, 2024
മുപ്പത് നില കെട്ടിടത്തിന്റെ ചുമരിലൂടെ പറ്റിപ്പിടിച്ച് കയറിയ 36കാരനെ അഗ്നിമശമനസേനാ ഉദ്യോഗസ്ഥരെത്തിയതാണ് താഴെയിറക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും ഏകദേശം 25ഓളം നിലകൾ യുവാവ് കയറിയിരുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വെറുംകയ്യോടെ കെട്ടിടത്തിന്റെ ചുമരുകളിലൂടെ സ്പൈഡർമാനെ പോലെ കയറുകയായിരുന്നു യുവാവ്.
പോളണ്ട് സ്വദേശിയാണിയാൾ. അർജന്റീനയുടെ ഫുട്ബോൾ ജേഴ്സി അണിഞ്ഞായിരുന്നു യുവാവിന്റെ സാഹസികത. അഗ്നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയാണ് 25-ാം നിലയിൽ നിന്ന് യുവാവിനെ സുരക്ഷിതമായി നിലത്തെത്തിച്ചത്. രക്ഷാപ്രവർത്തനത്തിന് ചെലവായ തുക യുവാവ് അടയ്‌ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
സ്പൈഡർമാനെ പോലെ പെരുമാറാൻ ഇഷ്ടപ്പെടുന്ന മേസിൻ ബനോട്ട് ഇതിന് മുൻപും ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. സോഷ്യൽമീഡിയയിൽ നിരവധി ഫോളോവേഴ്സാണ് യുവാവിനുള്ളത്. വിവിധ രാജ്യങ്ങളിൽ പോയി വലിയ കെട്ടിടം കയറുകയാണ് ഇയാളുടെ ഹോബി.