അച്ഛൻ ഒരുപാട് വേദന സഹിച്ചുവെന്ന് മകൻ ഗോകുൽ; സുരേഷ് ഗോപിക്കെതിരെ നടന്ന മാധ്യമ വേട്ടയിൽ തുറന്നടിച്ച് അജു വർഗീസും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അച്ഛൻ ഒരുപാട് വേദന സഹിച്ചുവെന്ന് മകൻ ഗോകുൽ; സുരേഷ് ഗോപിക്കെതിരെ നടന്ന മാധ്യമ വേട്ടയിൽ തുറന്നടിച്ച് അജു വർഗീസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 03:36 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് മകൻ ഗോകുൽ സുരേഷും നടൻ അജു വർഗീസും. അച്ഛൻ അർഹിക്കുന്നതാണ് ലഭിച്ചതെന്നും അദ്ദേഹത്തിന്റെ കോൺഫിഡൻസ് എന്ന് പറയുന്നത് മറ്റൊരു റേഞ്ചിലാണെന്നും ഗോകുൽ സുരേഷ് പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ നടന്ന മാധ്യമ വേട്ടയ്‌ക്കെതിരെ നടൻ അജു വർഗീസും തുറന്നടിച്ചു. മാധ്യമങ്ങൾ സത്യസന്ധമായി വാർത്ത കൊടുക്കണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല ചെയ്യേണ്ടതെന്നും താരം പറഞ്ഞു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ഗഗനചാരി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിക്ക് ലഭിച്ച വിജയത്തിലും കേന്ദ്ര പദവിയിലും സന്തോഷം പങ്കുവെച്ചത്.

“അച്ഛന്റെ വിജയത്തിൽ സന്തോഷം. ഞങ്ങൾ അങ്ങനെ വലിയ ആഘോഷം ഒന്നും നടത്തിയില്ല. തീർച്ചയായും അച്ഛൻ ഈ വിജയത്തിന് അർഹനാണ്. ജനങ്ങൾ തന്നെ അതിന് വിധിയെഴുതി, അതിൽ ഒരുപാട് സന്തോഷം. എല്ലാ രാഷ്‌ട്രീയക്കാർക്കും ഉള്ളിൽ നന്മയുണ്ടായാൽ മതി. അച്ഛൻ ചെയ്തതൊന്നും ആദ്യം പുറത്തുവന്നിരുന്നില്ല. ഒന്നും ചെയ്യുന്നില്ലെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് എവിടുന്നൊക്കെയോ ആരൊക്കെയോ അച്ഛൻ ചെയ്തതെല്ലാം പൊക്കി കൊണ്ടുവന്നത്. പിന്നെ, ആ ഒഴുക്കിനനുസരിച്ച് വന്നു. കുറച്ച് ആൾക്കാർ കുറ്റപ്പെടുത്തുമ്പോൾ കുറച്ച് ആൾക്കാർ സപ്പോർട്ട് ചെയ്യും”.

” പത്തു മുപ്പതു കൊല്ലം എടുത്തു അച്ഛനെപ്പോലെ സുപരിചിതനായ ഒരാൾക്ക് ജനപിന്തുണ കിട്ടാൻ. ഇപ്പോൾ ദ്രോഹിച്ചാൽ കുഴപ്പമില്ല എന്ന് തോന്നുമ്പോൾ ദ്രോഹിക്കും. ഇനി ദ്രോഹിക്കാൻ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാകുമ്പോൾ അതു നിർത്തും. അച്ഛന്റെ കോൺഫിഡൻസ് എന്നു പറയുന്നത് വേറെ റേഞ്ചിലാണ്. ഇത്രയധികം വേദന സഹിക്കുമ്പോഴും എങ്ങനെ അച്ഛൻ അത് സാധിക്കുന്നുവെന്ന് ചിന്തിക്കാറുണ്ട്”-ഗോകുൽ സുരേഷ് പ്രതികരിച്ചു.

“ഇലക്ഷൻ റിസൾട്ട് കൗണ്ട് ചെയ്യുന്ന ആദ്യ സമയം സുരേഷേട്ടനെ എതിർത്ത് സംസാരിക്കുന്നവർ ഉണ്ടായിരുന്നു. എന്നാൽ ജയം സംഭവിച്ചു കഴിഞ്ഞപ്പോൾ അതെല്ലാം മാറി സപ്പോർട്ട് എന്ന രീതിക്ക് സംസാരിച്ചു തുടങ്ങി. പിന്നാലെ, ക്യാബിനറ്റ് പദവി മാറിയന്ന് അറിഞ്ഞപ്പോൾ വീണ്ടും ആക്രമിക്കാൻ തുടങ്ങി. സത്യസന്ധമായി വാർത്ത കൊടുക്കേണ്ടവരാണ് മാധ്യമങ്ങൾ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വാർത്തകൾ കൊടുക്കേണ്ട കാര്യമില്ല. വാർത്തകളെ തെറ്റായി വ്യാഖ്യാനിക്കുന്നതിനോടാണ് ഞാൻ ഉൾപ്പെടെയുള്ളവർക്ക് എതിർപ്പ്. സുരേഷേട്ടന്റെ കാഴ്ചപ്പാട് വലുതാണ്. രണ്ടുതവണ അദ്ദേഹം പരാജയപ്പെട്ടു. പക്ഷേ ഇത്തവണ കിട്ടി. അതാണ്, ശ്രമിച്ചാൽ കിട്ടിയിരിക്കും” -അജു വർഗീസും പറഞ്ഞു.

Tags: BJPSuresh Gopigokul sureshTrissurAJU VARGHESE
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies