ഒന്നും കേൾക്കാൻ കഴിയുന്നില്ല; ആഴ്ചകൾ എടുത്താണ് സ്ഥിതിയുമായി പൊരുത്തപ്പെട്ടത്; അപൂർവ്വ രോഗാവസ്ഥ വെളിപ്പെടുത്തി ഗായിക
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒന്നും കേൾക്കാൻ കഴിയുന്നില്ല; ആഴ്ചകൾ എടുത്താണ് സ്ഥിതിയുമായി പൊരുത്തപ്പെട്ടത്; അപൂർവ്വ രോഗാവസ്ഥ വെളിപ്പെടുത്തി ഗായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 01:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അപൂർവ്വമായ ശ്രവണ വൈകല്യം കൊണ്ട് താൻ ബുദ്ധിമുട്ടുകയാണെന്ന് ബോളിവുഡ് ഗായിക അൽക യാ​ഗ്നിക്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിശദമായ കുറിപ്പിലൂടെയാണ് ഗായിക ഇക്കാര്യം അറിയിച്ചത്. കേൾവിക്കുറവ് ഉണ്ടായതിനേക്കുറിച്ചും രോ​​ഗാവസ്ഥയെ കുറിച്ചുമാണ് അൽകയുടെ കുറിപ്പ്.

ആഴ്ചകൾക്ക് മുമ്പ് നടത്തിയ ഒരു വിമാന യാത്രയ്‌ക്കുശേഷമാണ് തന്റെ കേൾവി ശക്തി നഷ്ടപ്പെട്ടതെന്ന് ​ഗായിക പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ
വൈറൽ ഇൻഫെക്ഷൻ മൂലംമുണ്ടാകുന്ന അപൂർവ്വമായ സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസാണെന്ന് തിരിച്ചറിഞ്ഞു. ആദ്യം പകച്ചു പോയെന്നും ആഴ്ചകൾ എടുത്താണ് സ്ഥിതിയുമായി പൊരുത്തപ്പെട്ടതെന്നും അൽക്ക പറയുന്നു. സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു വരാൻ നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും ​ഗായിക കുറിച്ചു. ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോ​ഗിക്കുകയും ചെയ്യുന്നശീലമുള്ള ആരാധകരും സഹപ്രവർത്തകരും ശ്രദ്ധിക്കണമെന്നും അൽക കുറിപ്പിൽ പറയുന്നുണ്ട്.

കഴിഞ്ഞ കുറേ ആഴ്ചകളായി സമൂഹ മാദ്ധ്യമത്തിൽ അൽക്ക പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതിനെ തുടർന്ന് ആരാധകർ നിരവധി സംശയങ്ങളാണ് ഉന്നയിച്ചത്. ഇതിനുള്ള മറുപടിയാണ് അൽക്കയുടെ കുറിപ്പ്.

ചെവിയുടെ ഉൾഭാ​ഗത്തെയോ, ചെവിയെ മസ്തിഷ്കമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതം സംഭവിക്കുന്ന അവസ്ഥയാണ് സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസ്. പ്രായപൂർത്തിയായ തൊണ്ണൂറുശതമാനം പേരിലേയും കേൾവിക്കുറവിനു പിന്നിൽ ഈ പ്രശ്നമാണ്. ഉച്ചത്തിലുള്ള ശബ്ദം, ജനിതക തകരാറുകൾ, പ്രായം തുടങ്ങിയവയൊക്കെ രോ​ഗകാരണമാകാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഏകദേശം 1.1 ബില്യൺ യുവാക്കൾക്ക് രോ​ഗം മൂലം ബുദ്ധിമുട്ടുന്നുണ്ട്.

Tags: singerAlka yanikHearing loss
ShareTweetSendShare

More News from this section

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

‘കറാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

Latest News

കായലിൽ കുളിക്കാനിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies