ജോയ് മാത്യു തന്റെ രാഷ്ട്രീയ ഗുരു; അവസരം കിട്ടിയിട്ടും അത് പറയാത്തതിനെ ചോദ്യം ചെയ്തിരുന്നുവെന്ന് ധ്യാൻ ശ്രീനിവാസൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജോയ് മാത്യു തന്റെ രാഷ്‌ട്രീയ ഗുരു; അവസരം കിട്ടിയിട്ടും അത് പറയാത്തതിനെ ചോദ്യം ചെയ്തിരുന്നുവെന്ന് ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 07:07 pm IST
Facebook
Twitter
WhatsAppTelegram

തന്റെ രാഷ്‌ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും ഒരു ഭയവും കൂടാതെ തുറന്നുപറയുന്ന നടനാണ് ജോയ് മാത്യു. അതേപോലെ, നിലപാടുകൾ കൊണ്ടും നർമ്മം നിറഞ്ഞ സംസാരശൈലി കൊണ്ടും ആരാധകരെ നേടിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ ‘സ്വർഗത്തിലെ കട്ടുറുമ്പ്’ പ്രദർശനത്തിന് എത്തുകയാണ്. ഈ സിനിമയുടെ പ്രമോഷന്റെ  ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിൽ തന്റെ രാഷ്‌ട്രീയ ഗുരു ജോയ് മാത്യു ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. തന്നെ തിരുത്താനും ചോദ്യം ചെയ്യാനും ധ്യാനിന് അനുവാദം നൽകിയിട്ടുണ്ടെന്ന് ജോയ് മാത്യു പറയുന്നു.

“ഞങ്ങൾ തമ്മിൽ ഒരുമിച്ച് അഭിനയിക്കുകയൊന്നും വേണ്ട. ഒരു മണിക്കൂർ തമ്മിൽ കണ്ടാൽ പല കാര്യങ്ങളും സംസാരിക്കും. ഈ സിനിമയിലും രണ്ടു ദിവസം മാത്രമാണ് ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നത്. ഡയലോഗ് പറയുന്നതിനേക്കാൾ കൂടുതൽ പേഴ്സണൽ വിഷയങ്ങളും സാമൂഹിക വിഷയങ്ങളും രാഷ്‌ട്രീയവുമാണ് സംസാരിച്ചത്. എന്നെ കണ്ട ഉടനെ പറഞ്ഞത്, അന്ന് കൊടുത്ത അഭിമുഖത്തിൽ രാഹുൽ ഗാന്ധിയെ കുറിച്ച് പറഞ്ഞത് പോരാ എന്നായിരുന്നു. കുറച്ച് അധികം പറയേണ്ടിയിരുന്നു, എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ധ്യാൻ ചോദിച്ചു. അങ്ങനെയുള്ള സിനിമാക്കാർ വളരെ അപൂർവ്വമാണ്. എന്നെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള അനുവാദം ഞാൻ ധ്യാനിന് കൊടുത്തിട്ടുണ്ട്”- ജോയ് മാത്യു പറഞ്ഞു.

“എന്റെ രാഷ്‌ട്രീയ ഗുരുവാണ് ജോയ് മാത്യു ചേട്ടൻ. ഞാനൊരു ഡെമോക്രാറ്റ് ആണ്, ലിബറൽ ഡെമോക്രാറ്റ്. ഞാൻ അങ്ങനെ ആവാൻ കാരണം എന്റെ ഗുരു പഠിപ്പിച്ചിട്ടുള്ള പാഠങ്ങളാണ്. ജോയേട്ടന്റെ എല്ലാ അഭിമുഖങ്ങളും കൃത്യമായി ഞാൻ കാണാറുണ്ട്. കൃത്യമായി രാഷ്‌ട്രീയ നിരീക്ഷിക്കുന്ന ആളാണ്. അങ്ങനെയുള്ള ഒരാൾ ചില കാര്യങ്ങൾ പറയേണ്ടിടത്ത് പറയാതെ വരുമ്പോൾ നമുക്ക് ചിലത് തോന്നുമല്ലോ. അങ്ങനെ പറഞ്ഞതാണ് രാഹുൽ ഗാന്ധിയുടെ കാര്യം. മൂന്നാമത് ഒരാളുടെ കണ്ണാണ് ജോയ് ഏട്ടൻ. നമ്മളെ എല്ലാത്തിനെയും കാണുമ്പോൾ ഒരു സൈഡിലോ മറ്റൊരു സൈഡിലോ നിന്നു കാണും. എന്നാൽ ജോയ് ഏട്ടൻ അതിനെ മാറി നിന്നുകൊണ്ട് കാണും. വേറിട്ട ചിന്ത എന്ന് നമ്മൾ പറയുമല്ലോ. അങ്ങനെയൊരു ചിന്തയുള്ള ആളാണ് ജോയ് ഏട്ടൻ. അതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്‌ട്രീയ ഗുരുവായി ഞാൻ കാണുന്നത്” -ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു.

 

Tags: JOY MATHEWdhyan sreenivasanSUB
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies