24 വർഷങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡന്റ് ഉത്തരകൊറിയയിൽ; കിം ജോം​ഗ് ഉന്നുമായി ഒൻപത് മണിക്കൂർ ചർച്ച നടത്തുമെന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

24 വർഷങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡന്റ് ഉത്തരകൊറിയയിൽ; കിം ജോം​ഗ് ഉന്നുമായി ഒൻപത് മണിക്കൂർ ചർച്ച നടത്തുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 10:09 am IST
FacebookTwitterWhatsAppTelegram

സോൾ: 24 വർഷങ്ങൾക്ക് ശേഷം സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരകൊറിയയിലെത്തി. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോം​ഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തും. ദ്വിദിന സന്ദർശനത്തിനെത്തുന്ന പുടിൻ, ഉത്തരകൊറിയയുമായി സുരക്ഷ-പങ്കാളിത്ത കാരറിൽ ഒപ്പ് വെക്കുമെന്നാണ് സൂചന.

ഇരു രാജ്യങ്ങൾക്കെതിരെയുള്ള ഏകപക്ഷീയമായ ഉപരോധങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ഉത്തര കൊറിയൻ സന്ദർശനത്തിന് മുന്നോടിയായി പുടിൻ പറഞ്ഞിരുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭീഷണികളെ നേരിടാൻ ഉത്തര ​കൊറിയയെ പിന്തുണയ്‌ക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.

ഇരു നേതാക്കളും മാത്രമായി ഒൻപത് മണിക്കൂറോളം ചർച്ചകൾ നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. സന്ദർശന വേളയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉൾപ്പെടുന്ന പങ്കാളിത്ത കരാറിൽ റഷ്യയും ഉത്തരകൊറിയയും ഒപ്പുവെച്ചേക്കുമെന്ന് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനും ഉപപ്രധാനമന്ത്രി നൊവാക്കിനുമൊപ്പമാണ് പുടിൻ ഉത്തരകൊറിയൻ സന്ദർശനത്തിനെത്തിയത്.

പുടിന്റെ ഉത്തരകൊറിയൻ സന്ദർശനത്തെ ലോകം സസൂ​ക്ഷ്മം നിരീക്ഷിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ ആയുധ കൈമാറ്റം നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇരു രാജ്യങ്ങളും ഇത് തള്ളിയിരുന്നു. 2006-ലെ പ്യോങ്‌യാങ് ആണവ പരീക്ഷണത്തിന് പിന്നാലെ ഉത്തരകൊറിയയുമായി ആയുധക്കരാറിൽ ഏർപ്പെടുന്നതിന് വിലക്ക് നിലനിൽക്കുകയാണ്. ഇതിനിടെ ആയുധ കൈമാറ്റം സംബന്ധിച്ച ചർച്ചയ്‌ക്കാണോ പുടിൻ ഉത്തര കൊറിയിലെത്തിയതെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ വളരെ അപൂർവമായി മാത്രമാണ് പുടിൻ വിദേശ സന്ദർശനം നടത്തുന്നത്. കൊറോണ മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോക നേതാവ് ഉത്തര കൊറിയയും സന്ദർശിക്കുന്നത്. 2000-ത്തിലാണ് പുടിൻ ഇതിന് മുൻപ് ഉത്തര കൊറിയ സന്ദർശിച്ചത്. ആദ്യമായി പ്രസിഡന്റ് പദത്തിലെത്തിയതിന് പിന്നാലെയായിരുന്നു സന്ദർശനം. 2019-ലാണ് കിംഗ് ജോംഗ് ഉൻ അവസാനമായി റഷ്യ സന്ദർശിച്ചത്.

Tags: KIM JONG UNVladimir PutinNorth Korea visit
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies