സിപിഎം ജനങ്ങളെ ഭീഷണിപ്പെടുത്തി തിയേറ്ററിൽ നിന്നും ഇറക്കി വിട്ടു; ആ പാർട്ടിക്ക് ഈ ചിത്രം ഒരു വിഷയമായിരുന്നു: ജോയ് മാത്യു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിപിഎം ജനങ്ങളെ ഭീഷണിപ്പെടുത്തി തിയേറ്ററിൽ നിന്നും ഇറക്കി വിട്ടു; ആ പാർട്ടിക്ക് ഈ ചിത്രം ഒരു വിഷയമായിരുന്നു: ജോയ് മാത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 12:58 pm IST
FacebookTwitterWhatsAppTelegram

നടൻ എന്നതിലുപരി സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങി നിൽക്കുന്ന കലാകാരനാണ് ജോയ് മാത്യു. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 2013-ൽ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ. ഇതിനുശേഷം ഇതുവരെയും അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടില്ല. എന്നാൽ ഏറെ ശ്രദ്ധിക്കപ്പെട്ട അങ്കിൾ, ചാവേർ തുടങ്ങിയ സിനിമകളുടെ തിരക്കഥ എഴുതിയത് അദ്ദേഹമായിരുന്നു. ഇതിൽ രാഷ്‌ട്രീയം സംസാരിച്ച ചാവേർ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ചിത്രം തീയേറ്ററിൽ വലിയ വിജയമാകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ജോയ് മാത്യു.

“ആദ്യ സിനിമ ചെയ്യാൻ നമുക്കൊരു ത്വര ഉണ്ടാകും. അത് ചെയ്ത് കഴിഞ്ഞാൽ രണ്ടാമത്തെ സിനിമ അതിനൊപ്പമോ, അതിന് മുകളിലോ നിൽക്കണം. അതുകൊണ്ടാണ് ഷട്ടറിന് ശേഷം ഇതുവരെ സംവിധാനം ചെയ്യാത്തത്. ഞാൻ ഒരോ കഥ ആലോചിച്ച് എഴുതും. എപ്പോൾ കൂടെ ആരാണോ ഉള്ളത് അവർക്ക് ആ തിരക്കഥ കൊടുക്കും. ചാവേർ ഞാൻ ചെയ്യാനിരുന്നതാണ്. ടിനു പാപ്പച്ചൻ ചോദിച്ചപ്പോൾ ഞാൻ ആ കഥ കൊടുത്തതാണ്”.

“ചാവേർ നന്നായി ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ തീയേറ്ററിൽ ആളെ സിപിഎം വരുത്തിയില്ല. ജനങ്ങളെ ഭീഷണിപ്പെടുത്തി തീയേറ്ററിൽ നിന്നും ഇറക്കിയ സംഭവം വരെ ഉണ്ടായി. തൊടുപുഴയിൽ ക്യാമറാമാന്റെ ബന്ധുക്കളെ തന്നെ തിയേറ്ററിൽ നിന്ന് ഇറക്കി വിട്ടു. ആ പാർട്ടിക്ക് ഈ പടം ഒരു വിഷയമായിരുന്നു. ഞാൻ പറഞ്ഞത് ഇപ്പോൾ ഓരോന്നായി തെളിഞ്ഞു വരികയാണ്. ബോംബ് നിർമാണത്തിന്റെ വാർത്തകൾ പുറത്തുവന്നു. അങ്ങനത്തെ ഒരു രാഷ്‌ട്രീയം പറയുന്നത് വളരെ റിസ്ക്കാണ്. ടിനുവിനോട് ഞാൻ അത് പറഞ്ഞിരുന്നു”- ജോയ് മാത്യു പ്രതികരിച്ചു.

Tags: CPMmalayalam filmJOY MATHEWChaver
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies