പുസ്തകങ്ങളെ അഗ്‌നിക്കിരയാക്കി ഇല്ലാതാക്കാം, പക്ഷെ അറിവിനെ നശിപ്പിക്കാൻ ആർക്കുമാകില്ല; നളന്ദയിലെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുസ്തകങ്ങളെ അഗ്‌നിക്കിരയാക്കി ഇല്ലാതാക്കാം, പക്ഷെ അറിവിനെ നശിപ്പിക്കാൻ ആർക്കുമാകില്ല; നളന്ദയിലെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 02:45 pm IST
Facebook
Twitter
WhatsAppTelegram

പട്‌ന: ഭാരതത്തിന്റെ മഹത്തായ ചരിത്രം വിളിച്ചോതുന്ന നളന്ദ സർവകലാശാല ഇന്ത്യയുടെ സുവർണയുഗത്തിന് തുടക്കമിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർവകലാശാലയുടെ പുതിയ കാമ്പസ്, ഭാരതത്തിന്റെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിൽ നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്ത ശേഷം നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” മൂന്നാം ഊഴത്തിന് തുടക്കമിട്ട് 10 നാളുകൾക്കുള്ളിൽ തന്നെ നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നളന്ദ എന്നത് കേവലം ഒരു പേരല്ല, ഇതൊരു മന്ത്രമാണ്, ഐക്യമാണ്. പുസ്തകങ്ങൾ ഒരുപക്ഷേ അഗ്നിയിൽ കത്തിയമർന്നിരിക്കാം എന്നാൽ അറിവുകൾ നിലനിൽക്കുക തന്നെ ചെയ്യും. ഏഷ്യയുടെ പൈതൃകവുമായും നളന്ദ സർവകലാശാല ബന്ധപ്പെട്ടിരിക്കുന്നു. സർവകലാശാലയുടെ പുനർനിർമാണത്തിൽ നമ്മുടെ സൗഹൃദ രാജ്യങ്ങളും പങ്കാളികളായി. ഈ അവസരത്തിൽ അവരെയും ഞാൻ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസം നമ്മുടെ ചിന്തകളെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്നു. ഒരുകാലത്ത് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു നളന്ദ സർവകലാശാല. വിവിധ രാജ്യങ്ങളുടെ നാനാ ഭാഗത്ത് നിന്നും വിദ്യാർത്ഥികൾ നളന്ദ സർകലാശാലയിൽ വിദ്യാഭ്യാസത്തിനായി എത്തിയിരുന്നു. വീണ്ടും ഭാരതത്തിന്റെ സുവർണ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബിഹാറിലെ രാജ്ഗിറിൽ 1,700 കോടി രൂപ മുടക്കിയാണ് സർവകലാശാല നിർമിച്ചത്. 17 രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ബിഹാർ ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവരും മറ്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.

Tags: pm modiNalanda UniversityBihar
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies