വീണാ ജോർജിന്റെ സാന്നിധ്യം കുവൈത്തിൽ ഏകോപനത്തിന് സഹായിച്ചേനെ; ക്ലിയറൻസ് നൽകാതിരുന്നത് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീണാ ജോർജിന്റെ സാന്നിധ്യം കുവൈത്തിൽ ഏകോപനത്തിന് സഹായിച്ചേനെ; ക്ലിയറൻസ് നൽകാതിരുന്നത് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 04:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; തീപിടിത്ത ദുരന്തത്തിന് പിന്നാലെ കുവൈത്തിലേക്ക് പോകാൻ ഒരുങ്ങിയ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്രയ്‌ക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിക്കപ്പെട്ട സംഭവം ദൗർഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.

കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ സാന്നിധ്യം അവിടെ അതിനകം എത്തിയിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മറ്റ് അധികാരികളുമായും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട നടപടികൾ ഏകോപിപ്പിക്കുന്നതിന് സഹായകമാകുമായിരുന്നുവെന്ന്് കത്തിൽ പറയുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങൾക്ക് മാനസിക പിന്തുണയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനും സഹായകമാകുമായിരുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നുണ്ട്.

സന്ദർശനം നടക്കാതെ പോയത് അത്യന്തം ദൗർഭാഗ്യകരമാണ്. ജീവൻ നഷ്ടമായവരിൽ പകുതിയും കേരളീയരായിരുന്നു. അതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് സംസ്ഥാനത്തെ ഒരു മന്ത്രിയെത്തന്നെ കുവൈത്തിലേക്ക് അയയ്‌ക്കാൻ കേരള മന്ത്രിസഭ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.

ദുരന്ത വാർത്ത അറിഞ്ഞതിന് പിന്നാലെ മണിക്കൂറുകൾക്കകം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് കുവൈത്തിലെത്തുകയും രക്ഷാപ്രവർത്തനങ്ങളും മറ്റും ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. മലയാളികൾ അടക്കമുളള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പിറ്റേന്ന് തന്നെ കേരളത്തിലെത്തിക്കുകയും ചെയ്തു. ദുരന്തവാർത്ത അറിഞ്ഞപ്പോൾ മുതൽ ഹെൽപ് ഡെസ്‌കുകൾ സജ്ജീകരിച്ചും പരിക്കേറ്റ് ആശുപത്രിയിലായ മലയാളികൾ അടക്കമുളളവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചും ഇന്ത്യൻ എംബസിയും സജീവമായ ഇടപെടൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ഇടത് സർക്കാർ ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ കുവൈത്തിലേക്ക് അയയ്‌ക്കാൻ തീരുമാനിച്ചത്.

Tags: Pinarayi Vijayankerala CMആരോഗ്യമന്ത്രി
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies