അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ചോപ്പർ അഴിമതിയിൽ നെഹ്റു കുടുംബം കുടുങ്ങും; സോണിയക്കെതിരായ തെളിവുകൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ചോപ്പർ അഴിമതിയിൽ നെഹ്റു കുടുംബം കുടുങ്ങും; സോണിയക്കെതിരായ തെളിവുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 10:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ചോപ്പർ അഴിമതിയിൽ നെഹ്റു കുടുംബത്തിനെതിരായ രേഖകൾ പുറത്ത്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ ഈ ഇടപാടിൽ പണം കൈപ്പറ്റി എന്നതുൾപ്പെടയുള്ള നിർണ്ണായക തെളിവുകളാണ് ഇപ്പോൾ ഇറ്റലി ഭാരതത്തിന് കൈമാറിയിരുന്നത്.

2014 വരെയുള്ള രണ്ടാം യു പി എ സർക്കാരിന്റെ കാലത്താണ് ഈ അഴിമതി നടന്നതും വിവാദമായതും. ഇറ്റാലിയൻ പ്രതിരോധ നിർമ്മാണ ഭീമനായ ഫിൻമെക്കാനിക്ക നിർമ്മിച്ച 12 അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്ററുകൾ 3,600 കോടി രൂപ ചെലവിൽ വാങ്ങാൻ ഇന്ത്യ സമ്മതിച്ചപ്പോൾ “ഇടനിലക്കാർക്കും രാഷ്‌ട്രീയക്കാർക്കും കൈക്കൂലി നൽകിയെന്ന അഴിമതിക്കേസാണ് അഗസ്ത വെസ്റ്റ്‌ലാൻഡ് വിവിഐപി ചോപ്പർ അഴിമതി.2010 ഫെബ്രുവരിയിൽ, അന്നത്തെ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാർ 3,600 കോടി രൂപയ്‌ക്ക് 12 “അഗസ്റ്റ വെസ്റ്റ്‌ലാൻഡ് AW 101 ” ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.

2012-ൽ നിരവധി രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടപാട് നടത്താൻ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതോടെയാണ് ഹെലികോപ്റ്റർ കുംഭകോണം ശ്രദ്ധയിൽപ്പെട്ടത്. ഇറ്റലിയിലാണ് തട്ടിപ്പ് ആദ്യം പുറത്തായത്. 2013 ഫെബ്രുവരിയിൽ, ഇന്ത്യൻ എയർഫോഴ്‌സുമായുള്ള (ഐഎഎഫ്) ഇടപാട് ഉറപ്പാക്കാൻ കമ്പനി ഇടനിലക്കാർക്ക് കൈക്കൂലി നൽകിയെന്നാരോപിച്ച് അഗസ്റ്റ വെസ്റ്റ്‌ലാൻഡിന്റെ സിഇഒ ബ്രൂണോ സ്പാഗ്നോളിനിയെ ഇറ്റാലിയൻ അധികൃതർ അറസ്റ്റ് ചെയ്തു. രണ്ട് ഇടനിലക്കാരായ ഗൈഡോ ഹാഷ്‌കെ, കാർലോ ജെറോസ എന്നിവരെ മിലാൻ അപ്പീൽ കോടതി (ഇന്ത്യയുടെ ഹൈക്കോടതിക്ക് തുല്യം) അന്താരാഷ്‌ട്ര അഴിമതി, കൈക്കൂലി, ഇന്ത്യൻ എയർഫോഴ്‌സുമായി (ഐഎഎഫ്) ഹെലികോപ്റ്റർ ഇടപാട് ഉറപ്പാക്കാൻ കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചു. 2014ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കരാർ റദ്ദാക്കി.

 

ഇതും വായിക്കുക

എന്താണ് അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതി? അതിൽ സോണിയയും കോൺഗ്രസ് പാർട്ടിയും എങ്ങിനെ ഉൾപ്പെട്ടിരിക്കുന്നു?……

 

ഇതേ വരെ ഇറ്റലിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ കേസിലെ വിധിന്യായം ഇറ്റാലിയൻ സർക്കാർ ഇപ്പോൾ ഡി ക്ലാസ്സിഫൈ ചെയ്ത് പരസ്യമാക്കി. മൂന്നാമതും അധികാരമേറ്റ ശേഷം ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി നരേന്ദ്ര മോഡി നടത്തിയ ആദ്യ വിദേശയാത്രയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ഈ രേഖകൾ അദ്ദേഹത്തിന് കൈമാറി. ഈ കോടതി വിധി പുറത്തേക്ക് വിടരുതെന്നും ഒരു രഹസ്യ രേഖയായി സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ യു പി എ സർക്കാരും സോണിയ ഗാന്ധിയും ഇറ്റാലിയൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അവർ 2013 ൽ ഈ വിഷയത്തിൽ ഇറ്റാലിയൻ സർക്കാരുമായി ഒരു ധാരണയിൽ എത്തിയിരുന്നു. അതിനാൽ ഈ രേഖകൾ ഭാരതത്തിന് ഇന്ന് വരെ അപ്രാപ്യമായിരുന്നു.

ഈ വിധിപ്രസ്‍താവത്തിനുള്ളിൽ സോണിയ ഉൾപ്പെടെയുള്ള കൊണ്ഗ്രെസ്സ് നേതാക്കളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഒരു രാഷ്‌ട്രീയ കുടുംബത്തിനും ആ കുടുംബത്തിന്റെ നായികയ്‌ക്കും പണം നൽകി എന്ന് പ്രതികൾ ഇറ്റാലിയൻ കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. 250 പേജ് വരുന്ന ആ നിർണ്ണായക വിധിപ്രസ്താവത്തിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സോണിയ ഗാന്ധിയും അന്നത്തെ ഇന്ത്യൻ സർക്കാരും ഇടപെട്ടത് കൊണ്ട് മാത്രം ഇതേവരെ രഹസ്യ രേഖയായി സൂക്ഷിച്ച ആ കോടതി വിധി പരസ്യമാകുമ്പോൾ രാഷ്‌ട്രീയ വൃത്തങ്ങളിൽ ഭൂചലനം സംഭവിക്കും എന്നത് ഉറപ്പാകുന്നു.

Tags: sonia gandhiGIORGIA MELONIAgustaWestland VVIP chopper scam
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies