'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ'! മാക്‌സ്‌വെൽ മാജിക്കിനും രക്ഷിക്കാനായില്ല; ഏകദിന ലോകകപ്പ് തോൽവിയുടെ കണക്ക് തീർത്ത് അഫ്ഗാനിസ്ഥാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’! മാക്‌സ്‌വെൽ മാജിക്കിനും രക്ഷിക്കാനായില്ല; ഏകദിന ലോകകപ്പ് തോൽവിയുടെ കണക്ക് തീർത്ത് അഫ്ഗാനിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 05:12 pm IST
Facebook
Twitter
WhatsAppTelegram

ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയോട് ഏറ്റുവാങ്ങേണ്ടി വന്ന തോൽവിക്കുള്ള മധുര പ്രതികാരമാണ് അഫ്ഗാന്റെ ഇന്നത്തെ വിജയം. അന്ന് കൈയിലിരുന്ന മത്സരം തട്ടിതെറിപ്പിച്ചത് ഗ്ലെൻ മാക്‌സ്‌വെലിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നെങ്കിൽ ഇന്ന് അതേ താരത്തെ പുറത്താക്കിയാണ് കങ്കാരുകൾക്കെതിരെ 21 റൺസിന്റെ അട്ടിമറി ജയം അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. 2023 നവംബർ ഏഴിനാണ് ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഒറ്റയാൾ പോരാട്ടത്തിൽ അഫ്ഗാനെ ഓസീസ് തോൽപ്പിച്ചത്. തോൽവിക്ക് പിന്നാലെ നിറഞ്ഞ കണ്ണുകളോടെ തല താഴ്‌ത്തിയാണ് അഫ്ഗാൻ താരങ്ങൾ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. ഏകദിന ലോകകപ്പിലെ ഓസീസിനെതിരായ തോൽവി പിന്നീട് തന്റെ ജീവിതത്തിലെ ദുഃസ്വപ്നമായി മാറിയെന്നും ഉറങ്ങാൻ കിടമ്പോഴെല്ലാം ആ ഇന്നിംഗ്‌സിനെ കുറിച്ചാണ് ഓർക്കാറുള്ളതെന്നും അഫ്ഗാൻ താരം റാഷിദ് ഖാൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.ആ ദുഃസ്വപ്നത്തെ ഇന്ന് മാറ്റി മറച്ചിരിക്കുകയാണ് ടീമും ആരാധകരും.

ഏകദിന ലോകകപ്പിൽ വാങ്കഡെ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാൻ ബൗളർമാരെ ഭയത്തോടെയാണ് ഓസീസ് ബാറ്റർമാർ നേരിട്ടത്. 18.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിലായിരുന്നു ഓസീസ്. പരിക്കിനെ പോലും വകവെക്കാതെ ഗ്ലെൻ മാക്‌സ്‌വെല്ലും പാറ്റ് കമ്മിൻസും ക്രീസിൽ നിലയുറപ്പിച്ചതോടെ ഓസ്‌ട്രേലിയ ജയം സ്വന്തമാക്കുകയായിരുന്നു. 128 പന്തിൽ നിന്ന് മാക്‌സ്‌വെൽ 201 റൺസ് സ്വന്തമാക്കിയപ്പോൾ 68 പന്തുകളിൽ 12 റൺസുമായി കമ്മിൻസ് പ്രതിരോധിച്ചു നിന്നു. 22-ാം ഓവറിൽ മാക്‌സ്വെല്ലിനെ പുറത്താകാൻ കിട്ടിയ മനോഹരമായൊരു ക്യാച്ച് മുജീബ് ഉൾ റഹ്‌മാൻ നഷ്ടപ്പെടുത്തിയിരുന്നു. അതോടെയാണ് മത്സരത്തിന്റെ ഗതി മാറി മറഞ്ഞത്. പിന്നീട് ഓസീസ് ആരാധകരുടെ ശ്വാസം സാധാരണഗതിയിലായി. കാരണം തോൽക്കുമെന്ന് ഉറപ്പിച്ച ഓസീസിന് ജയം സമ്മാനിച്ചാണ് മാക്‌സ്വെൽ മടങ്ങിയത്.

എട്ട് മാസങ്ങൾക്കിപ്പുറം ആ തോൽവിയുടെ കണക്ക് തീർത്തിരിക്കുകയാണ് അഫ്ഗാൻ. സമീപകാലത്തെ അഫ്ഗാൻ ടീമിന്റെ ഉഗ്രൻ ഫോമും സമഗ്രാധിപത്യവും കൊണ്ട് അവർ അർഹിച്ച വിജയം സ്വന്തമാക്കി. ഔട്ട് ഓഫ് ഫോമിലായിരുന്നിട്ടും അഫ്ഗാനെതിരെ മാക്‌സ്‌വെൽ(59) ഫോം വീണ്ടെടുത്തെങ്കിലും ദൈവത്തിന്റെ കണക്ക് പുസ്തകത്തിലെ ഇന്നത്തെ ദിവസം അഫ്ഗാന് ഒപ്പമായിരുന്നു. നാല് ഓവറിൽ 20 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ഗുൽബദിൻ നയീബ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു. ഗുൽബദിന്റെ 15-ാം ഓവറിലെ നാലാം പന്തിൽ മാക്‌സ്‌വെല്ലിന്റെ ഷോട്ട് കൈയിലേക്കെത്തിയപ്പോൾ നൂർ അഹമ്മദിന്റെ മുഖത്തായിരുന്നു കൂടുതൽ സന്തോഷം. കാരണം അന്ന് തന്റെ പന്തിൽ മുജീബിന് സംഭവിച്ച പിഴവ് ആവർത്തിക്കാതെ പന്ത് സുരക്ഷിതമായി കൈകൾക്കുള്ളിൽ ഒതുക്കിയത് നൂർ അഹമ്മദായിരുന്നു.

Tags: australiaafganistanglenn maxwell
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies