കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം ; മരണ സംഖ്യ 59 ആയി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം ; മരണ സംഖ്യ 59 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 02:22 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. 32 പേർ കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജിലും 20 പേർ സേലം മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജിലും 4 പേർ വില്ലുപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലും 3 പേർ പുതുച്ചേരി ആശുപത്രിയിലുമാണ് മരിച്ചത്. 223 പേരാണ് വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്. ഇതിൽ കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മാത്രം 111 പേരാണ് ചികിത്സ തേടുന്നത്.

ദുരന്തം തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച്ചയാണെന്ന് ആരോപിച്ച മുഖ്യ പ്രതിപക്ഷമായ എ ഐഎഡിഎംകെ ചൊവ്വാഴ്ച സഭയിൽ ബഹളമുണ്ടാക്കി. കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാര്‍ഡുമായാണ് കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചതിനെ തുടർന്നായിരുന്നു ബഹളം. തുടർന്ന് സ്പീക്കർ എം അപ്പാവുവിന്റെ നിർദ്ദേശപ്രകാരം വാച്ച് ആൻഡ് വാർഡ് ജീവനക്കാർ പ്രതിപക്ഷത്തെ സഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

കേസിൽ പല ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്നും അതുകൊണ്ടാണ് സർക്കാർ സി ബി ഐ അന്വേഷണം വേണ്ടെന്നു വയ്‌ക്കുന്നതുമെന്ന് പ്രതിപക്ഷം ആരോപിച്ചു. “ദുരിത ബാധിതരായ രോഗികളെ ചികിത്സിക്കാൻ സംസ്‌ഥാനത്ത്‌ വേണ്ടത്ര മരുന്നില്ല. ക്രമസമാധാനം നിലനിർത്തുന്നതിലും സർക്കാർ പൂർണ്ണ പരാജയമാണെന്നും അതുകൊണ്ട് മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും പ്രതിപക്ഷം ആരോപണമുന്നയിച്ചു.

എന്നാൽ ആരോപണങ്ങൾ തള്ളിയ ഡിഎംകെ സർക്കാർ, ദുരന്തത്തെ രാഷ്‌ട്രീയവത്കരിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് വാദിച്ചു. മദ്യദുരന്തം സംസ്ഥാന സ്പോൺസേർഡ് കൊലപാതകമാണെന്ന് ബിജെപി ദേശീയ നേതൃത്വവും വിമർശനമുന്നയിച്ചിരുന്നു. വിഷയത്തിൽ കോൺ​ഗ്രസ് തുടരുന്ന മൗനത്തെയും ബിജെപി കുറ്റപ്പെടുത്തി. ദുരന്തത്തിൽ ഇരകളായ കുടുംബങ്ങളെ സന്ദർശിച്ച് ആശ്വസിപ്പിക്കാനെങ്കിലും പ്രിയങ്കയും രാഹുലും തയ്യാറാകണമെന്നായിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷ​ൻ ജെ.പി നദ്ദ കോൺ​ഗ്രസിനോട് ആവശ്യപ്പെട്ടത്.

Tags: Death tollKallakurichi hooch tragedy
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies