കേരളം വിഭജിക്കണമെന്ന ആവശ്യം; സമസ്തയുടേത് വിഘടനവാദത്തിൻ്റെ ശബ്ദമെന്ന് പി.കെ കൃഷ്ണദാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം വിഭജിക്കണമെന്ന ആവശ്യം; സമസ്തയുടേത് വിഘടനവാദത്തിന്റെ ശബ്ദമെന്ന് പി.കെ കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 03:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അം​ഗം പി.കെ കൃഷ്ണദാസ്. കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടനവാദത്തിന്റെ ശബ്ദമാണെന്നും അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ആരോപിച്ചു. സമസ്തയും മുസ്ലീംലീ​ഗും രണ്ട് ശരീരമാണെങ്കിലും ഒരേ മനസാണ്. മുസ്ലീം ലീ​ഗിന്റെ ശബ്ദമാണ് സമസ്തയെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

സമസ്തയുടെ പ്ര​​ഗത്ഭനായ നേതാവ് കേരളം വിഭജിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ തീവ്രവാദ, ഭീകര സംഘടനകളുടെ ശബ്ദമാണ് സമസ്തയിലൂടെ പുറത്തുവന്നത്. ഇവർ ഒരു കൂട്ടായ്മ ആയാണ് പ്രവർത്തിക്കുന്നത്. ഈ കൂട്ടായ്മയ്‌ക്ക് ഒരു ഭാ​ഗത്ത് മാർക്സിസ്റ്റ് പാർട്ടിയുടെ പിന്തുണയുമുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ‌ ഈ കൂട്ടായ്മ കോൺ​ഗ്രസിനൊപ്പമാണ് ഉണ്ടായിരുന്നത്. സമസ്തയുമായി പൊക്കിൾക്കൊടി ബന്ധമാണ് തങ്ങൾക്കുള്ളത് എന്നാണ് മുസ്ലീം ലീ​ഗിന്റെ നേതാവ് അടുത്തിടെ അവകാശപ്പെട്ടത്.

മലബാർ‌ കേന്ദ്രീകരിച്ച് പ്രത്യേക സംസ്ഥാനം വേണമെന്നാണ് സമസ്ത ഉന്നയിച്ചിട്ടുള്ളത്. ഇതിന്റെ പിന്നിൽ വികസനത്തിന്റെ അജണ്ടയല്ലെന്നും വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺ​ഗ്രസും മാർ‌ക്സിസ്റ്റ് പാർ‌ട്ടിയും കേരളത്തിലെ തീവ്രവാദികൾക്ക് നൽ‌കുന്ന പിന്തുണയും സഹകരണവുമാണ് തീവ്രവാദ സംഘടനകൾക്ക് കേരളം വിഭജിക്കണമെന്ന് മലബാർ‌ കേന്ദ്രീകരിച്ച് ഒരു സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാൻ സാധിച്ചത്. പിഎഫ്ഐ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റ് പല സംഘടനകളിലൂടെയും കേരളത്തിൽ പ്രവർത്തിക്കാൻ സാധിക്കുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾ കേരളത്തിൽ വ്യാപകമാണ്.

ഈ ദേശവിരുദ്ധതയ്‌ക്കെതിരെ ശബ്ദമുയർത്താൻ സംസ്ഥാന സർക്കാരിനോ പ്രതിപക്ഷത്തിനോ സാധിച്ചിട്ടില്ല. ഈ ഭീകരസംഘടനകൾക്ക് വെള്ളവും വളവും നൽ‌കുന്ന ചുമതലയാണ് കോൺ​ഗ്രസും എൽഡിഎഫും ചെയ്യുന്നത്. അതുകൊണ്ടാണ് പരസ്യമായിട്ട് കേരളം വിഭജി​ക്കണമെന്ന ആവശ്യം മാദ്ധ്യമങ്ങൾക്ക് മുൻപിൽ സമസ്ത ഉന്നയിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: pk krishnadassamsta
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies