"വരാഹി അമ്മവാരി ദീക്ഷ" ഏറ്റെടുത്ത് പവൻ കല്യാൺ; ഇനി 11 നാൾ കഠിന സാധനാവ്രതങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വരാഹി അമ്മവാരി ദീക്ഷ” ഏറ്റെടുത്ത് പവൻ കല്യാൺ; ഇനി 11 നാൾ കഠിന സാധനാവ്രതങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 03:55 pm IST
FacebookTwitterWhatsAppTelegram

അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാർട്ടി അധ്യക്ഷനുമായ പവൻ കല്യാൺ ഇന്ന് (ജൂൺ 25 ചൊവ്വാഴ്ച ) രാവിലെ മുതൽ “വരാഹി അമ്മവാരി ദീക്ഷ” ഏറ്റെടുത്തു. ഇന്ന് രാവിലെ ക്യാമ്പ് ഓഫീസിൽ ദീക്ഷാ വസ്ത്രത്തിലാണ് അദ്ദേഹത്തെ കണ്ടത്. 11 ദിവസം അദ്ദേഹം ഈ ദീക്ഷാ വ്രത പാതയിൽ ചരിക്കും. വരാഹി അമ്മവാരി ദീക്ഷ സമയത്ത്, അദ്ദേഹം ദ്രവരൂപത്തിലുള്ള സത്വഗുണപ്രധാനമായ ഭക്ഷണങ്ങൾ മാത്രമേ കഴിക്കൂ.

ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞ വർഷം ജൂണിൽ പവൻ കല്യാൺ സംസ്ഥാന തലത്തിൽ നടത്തിയ യാത്രക്ക് “വരാഹി വിജയ യാത്ര” എന്നായിരുന്നു പേര്. അദ്ദേഹം ആ യാത്ര നടത്താൻ ഉപയോഗിച്ച വാഹനത്തിന് വരാഹി എന്നായിരുന്നു പേര് നൽകിയത്. ആ യാത്രാ സമയത്തും അദ്ദേഹം വരാഹി ദേവിക്ക് പൂജ നടത്തി ദീക്ഷ സ്വീകരിച്ചിരുന്നു.

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ പവന്റെ തകർപ്പൻ വിജയത്തിൽ വാരാഹി വിജയ യാത്ര നിർണായക പങ്ക് വഹിച്ചു.

തെലുങ്കുദേശം പാർട്ടിയുമായും ഭാരതീയ ജനതാ പാർട്ടിയുമായും ഉണ്ടാക്കിയ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച അദ്ദേഹത്തിന്റെ പാർട്ടി 21 നിയമസഭ സീറ്റിലും രണ്ട് ലോക്‌സഭാ സീറ്റുകളിലും വിജയിച്ചു. ജനസേന മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും വിജയിക്കുകയും നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ 100% വിജയം നേടുകയും ചെയ്തു.

സർക്കാർ രൂപീകരിച്ചതിന് ശേഷം പവൻ കല്യാൺ പഞ്ചായത്ത് രാജ്, ഗ്രാമവികസനം, ഗ്രാമീണ ജലവിതരണം, പരിസ്ഥിതി, വനം, ശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയുടെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയായി.

Tags: Pawan Kalyanandhra pradeshN Chandrababu NaiduVaarahi Ammavari Deeksha
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies