ആ​ഗോള താപനം സമുദ്രത്തെ ബാധിക്കുമോ? 9 ഉപ​ഗ്രഹ ചിത്രങ്ങളിലൂടെ ഉത്തരം നൽകി നാസ; ആശങ്കയിൽ ലോകം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആ​ഗോള താപനം സമുദ്രത്തെ ബാധിക്കുമോ? 9 ഉപ​ഗ്രഹ ചിത്രങ്ങളിലൂടെ ഉത്തരം നൽകി നാസ; ആശങ്കയിൽ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 07:26 pm IST
Facebook
Twitter
WhatsAppTelegram

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിക്കുന്നത് വഴി ഭൂമിയുടെ ശരാശരി താപനില ഉയരുന്നതിനെയാണ് ആഗോള താപനം എന്നു പറയുന്നത്. ഹരിത​ഗൃഹ വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങൾ സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ തടഞ്ഞ് ഭൂമിയിലെ താപനില വർദ്ധിപ്പിക്കുന്നു. ആഗോള താപനം സമുദ്രത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നാസ.

ഹരിത​ഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തെ മാത്രമല്ല സമുദ്രത്തെയും ചൂടാക്കുന്നു. ആ​ഗോള താപനം മൂലമുള്ള ചൂടിന്റെ 90 ശതമാനവും സമുദ്രങ്ങൾ ആ​ഗിരണം ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. 1955 മുതലാണ് ഇത് സംബന്ധിച്ച നിരീക്ഷണം ആരംഭിച്ചത്. അന്ന് മുതൽ സമുദ്രത്തിലെ താപനില തുടർച്ചയായി വർദ്ധിക്കുകയാണ്. 2023-ൽ ഇത് റെക്കോർഡും സൃഷ്ടിച്ചു.

കഴിഞ്ഞ 20 വർഷത്തിനിടെ ഉഷ്ണമേഖലയിലെ സമുദ്രം പച്ച നിറത്തിലായി. ഫൈറ്റോപ്ലാങ്ക്ടണുകളുടെ സാന്നിധ്യം സമുദ്രത്തിലുള്ളപ്പോഴാണ് സമുദ്രത്തിന്റെ നിറം പച്ചയായി കാണപ്പെടുന്നത്. ഏകകോശ ജീവികളാണ് ഇവ. ശുദ്ധജല ആവാസ വ്യവസ്ഥയിലാണ് ഫൈറ്റോപ്ലാങ്ക്ടണുകൾ പ്രധാനമായും അതിജീവിക്കുക. നാസയുടെ PACE മിഷന്റെ ഭാ​ഗമായാണ് ഇവയെ നാസ നിരീക്ഷിക്കുന്നത്.

ആ​ഗോള താപനം സമുദ്ര നിരപ്പ് ഉയരാനും കാരണമാകുന്നു. 1992 മുതൽ ആ​ഗോള തലത്തിൽ നാല് ഇഞ്ച് ആണ് സമുദ്ര നിരപ്പ് ഉയർന്നത്. വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു. ആ​ഗോള താപനത്തിന്റെ ഫലമായി ചൂടാകുന്ന സമുദ്രങ്ങൾ വികസിക്കുകയും മഞ്ഞുപാളികൾ ഉരുകി ശുദ്ധജലവുമായി കൂടിച്ചേർന്ന് സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു. നാസയുടെ
സ്വോട്ട് മിഷനും സെൻ്റിനൽ-6 ഉപ​ഗ്രഹവുമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നാസയ്‌ക്ക് ലഭ്യമാക്കുന്നത്.

 


ചൂടുവെള്ളത്തിലാണ് ചുഴലിക്കാറ്റുകൾ വികസിക്കുന്നത്. സമുദ്രത്തിലെ താപനില ഉയരുന്നതാണ് ദ്രുത​ഗതിയിൽ ചുഴലിക്കാറ്റിന്റെ തീവ്രതയിൽ വ്യതിയാനം വരുത്തുന്നതെന്ന് സമീപകാല പഠനങ്ങൾ പറയുന്നു. ഉയർന്ന സമുദ്രനിരപ്പ് കാറ്റിന്റെ ശക്തി വർദ്ധിപ്പിക്കുകയും
വെള്ളപ്പൊക്കം രൂക്ഷമാക്കുകയും ചെയ്യുന്നു.


സമുദ്രത്തിലെ മഞ്ഞ് ഉരുകുന്നത് ആഗോള താപനിലയെ സാരമായി ബാധിക്കുന്നു. ഐസിന്റെ ഇളം നിറം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ വെള്ളം സൂര്യപ്രകാശത്തെ ആ​ഗിരണം ചെയ്യുന്നു. ചൂടുള്ള സമുദ്രങ്ങളുടെ താഴെ തട്ടിൽ നിന്നാണ് ഐസ് ഉരുകുന്നത്. എന്നാൽ ഉയർന്ന താപനില സമുദ്രത്തിന്റെ മുകളിലത്തെ തട്ടിൽ നിന്നും ഐസ് ഉരുക്കുന്നു. ഇത് സമുദ്രത്തിന്റെ വ്യാപ്തി കൂടാൻ കാരണമാകുന്നു. ഇതുവഴി സൂര്യപ്രകാശത്തിന്റെ പ്രതിഫലനം കുറയ്‌ക്കാനും വായുവും വെള്ളവും ചൂടാകുന്നതിനും കാരണമാകുന്നു.

ആ​ഗോള താപനത്തിന്റെ ഫലമായി പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ അലിയുന്നു. ഇത് സമുദ്രത്തിലെ അമ്ലത വർദ്ധിപ്പിക്കാൻ കാരണമാകുന്നു. പവിഴപ്പുറ്റുകളിലും മറ്റ് സമുദ്രജീവികളിലും ഷെല്ലുകൾ‌ രൂപപ്പെടുന്നതിൽ ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു. സമുദ്രത്തിലെ താപ തരംഗങ്ങൾ സമുദ്രജീവികളുടെ ജീവന് തന്നെ ഭീഷണിയാകുന്നു.

ലോകമെമ്പാടും താപം വിതരണം ചെയ്യുന്നതിൽ സമുദ്ര പ്രവാഹങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ആ​ഗോള താപനം ഗ്രീൻലാൻഡിലെയും അൻ്റാർട്ടിക്കിലെയും മഞ്ഞുപാളികൾ ഉരുകി വരുന്ന ശുദ്ധജലത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തി, സമുദ്ര പ്രവാഹങ്ങളെ നിയന്ത്രിക്കുന്ന താപനിലയുടെയും ലവണാംശത്തിന്റെയും സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കും.


മധ്യ, കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിൽ ശരാശരിക്ക് മുകളിൽ ചൂട് അനുഭവപ്പെടുമ്പോഴാണ് എൽ നിനോ പ്രതിഭാസം സംഭവിക്കുന്നത്. ആഗോളതാപനം വർദ്ധിപ്പിക്കാനും ചൂടുള്ള വർഷങ്ങൾക്ക് കാരണമാവുകയും ചെയ്യും.

Tags: NASA
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies