അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിക്കുന്നത് വഴി ഭൂമിയുടെ ശരാശരി താപനില ഉയരുന്നതിനെയാണ് ആഗോള താപനം എന്നു പറയുന്നത്. ഹരിതഗൃഹ വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങൾ സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ തടഞ്ഞ് ഭൂമിയിലെ താപനില വർദ്ധിപ്പിക്കുന്നു. ആഗോള താപനം സമുദ്രത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നാസ.

ഹരിതഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തെ മാത്രമല്ല സമുദ്രത്തെയും ചൂടാക്കുന്നു. ആഗോള താപനം മൂലമുള്ള ചൂടിന്റെ 90 ശതമാനവും സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. 1955 മുതലാണ് ഇത് സംബന്ധിച്ച നിരീക്ഷണം ആരംഭിച്ചത്. അന്ന് മുതൽ സമുദ്രത്തിലെ താപനില തുടർച്ചയായി വർദ്ധിക്കുകയാണ്. 2023-ൽ ഇത് റെക്കോർഡും സൃഷ്ടിച്ചു.

കഴിഞ്ഞ 20 വർഷത്തിനിടെ ഉഷ്ണമേഖലയിലെ സമുദ്രം പച്ച നിറത്തിലായി. ഫൈറ്റോപ്ലാങ്ക്ടണുകളുടെ സാന്നിധ്യം സമുദ്രത്തിലുള്ളപ്പോഴാണ് സമുദ്രത്തിന്റെ നിറം പച്ചയായി കാണപ്പെടുന്നത്. ഏകകോശ ജീവികളാണ് ഇവ. ശുദ്ധജല ആവാസ വ്യവസ്ഥയിലാണ് ഫൈറ്റോപ്ലാങ്ക്ടണുകൾ പ്രധാനമായും അതിജീവിക്കുക. നാസയുടെ PACE മിഷന്റെ ഭാഗമായാണ് ഇവയെ നാസ നിരീക്ഷിക്കുന്നത്.

ആഗോള താപനം സമുദ്ര നിരപ്പ് ഉയരാനും കാരണമാകുന്നു. 1992 മുതൽ ആഗോള തലത്തിൽ നാല് ഇഞ്ച് ആണ് സമുദ്ര നിരപ്പ് ഉയർന്നത്. വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു. ആഗോള താപനത്തിന്റെ ഫലമായി ചൂടാകുന്ന സമുദ്രങ്ങൾ വികസിക്കുകയും മഞ്ഞുപാളികൾ ഉരുകി ശുദ്ധജലവുമായി കൂടിച്ചേർന്ന് സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു. നാസയുടെ
സ്വോട്ട് മിഷനും സെൻ്റിനൽ-6 ഉപഗ്രഹവുമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നാസയ്‌ക്ക് ലഭ്യമാക്കുന്നത്.

ചൂടുവെള്ളത്തിലാണ് ചുഴലിക്കാറ്റുകൾ വികസിക്കുന്നത്. സമുദ്രത്തിലെ താപനില ഉയരുന്നതാണ് ദ്രുതഗതിയിൽ ചുഴലിക്കാറ്റിന്റെ തീവ്രതയിൽ വ്യതിയാനം വരുത്തുന്നതെന്ന് സമീപകാല പഠനങ്ങൾ പറയുന്നു. ഉയർന്ന സമുദ്രനിരപ്പ് കാറ്റിന്റെ ശക്തി വർദ്ധിപ്പിക്കുകയും
വെള്ളപ്പൊക്കം രൂക്ഷമാക്കുകയും ചെയ്യുന്നു.

സമുദ്രത്തിലെ മഞ്ഞ് ഉരുകുന്നത് ആഗോള താപനിലയെ സാരമായി ബാധിക്കുന്നു. ഐസിന്റെ ഇളം നിറം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ വെള്ളം സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നു. ചൂടുള്ള സമുദ്രങ്ങളുടെ താഴെ തട്ടിൽ നിന്നാണ് ഐസ് ഉരുകുന്നത്. എന്നാൽ ഉയർന്ന താപനില സമുദ്രത്തിന്റെ മുകളിലത്തെ തട്ടിൽ നിന്നും ഐസ് ഉരുക്കുന്നു. ഇത് സമുദ്രത്തിന്റെ വ്യാപ്തി കൂടാൻ കാരണമാകുന്നു. ഇതുവഴി സൂര്യപ്രകാശത്തിന്റെ പ്രതിഫലനം കുറയ്‌ക്കാനും വായുവും വെള്ളവും ചൂടാകുന്നതിനും കാരണമാകുന്നു.

ആഗോള താപനത്തിന്റെ ഫലമായി പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ അലിയുന്നു. ഇത് സമുദ്രത്തിലെ അമ്ലത വർദ്ധിപ്പിക്കാൻ കാരണമാകുന്നു. പവിഴപ്പുറ്റുകളിലും മറ്റ് സമുദ്രജീവികളിലും ഷെല്ലുകൾ രൂപപ്പെടുന്നതിൽ ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു. സമുദ്രത്തിലെ താപ തരംഗങ്ങൾ സമുദ്രജീവികളുടെ ജീവന് തന്നെ ഭീഷണിയാകുന്നു.

ലോകമെമ്പാടും താപം വിതരണം ചെയ്യുന്നതിൽ സമുദ്ര പ്രവാഹങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ആഗോള താപനം ഗ്രീൻലാൻഡിലെയും അൻ്റാർട്ടിക്കിലെയും മഞ്ഞുപാളികൾ ഉരുകി വരുന്ന ശുദ്ധജലത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തി, സമുദ്ര പ്രവാഹങ്ങളെ നിയന്ത്രിക്കുന്ന താപനിലയുടെയും ലവണാംശത്തിന്റെയും സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കും.

മധ്യ, കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിൽ ശരാശരിക്ക് മുകളിൽ ചൂട് അനുഭവപ്പെടുമ്പോഴാണ് എൽ നിനോ പ്രതിഭാസം സംഭവിക്കുന്നത്. ആഗോളതാപനം വർദ്ധിപ്പിക്കാനും ചൂടുള്ള വർഷങ്ങൾക്ക് കാരണമാവുകയും ചെയ്യും.














![Majuli [Assam], Jul 14 (ANI): Locals make their way by boats through a flood-affected area as the water level of the Subansiri River rises due to the opening of NHPC Dam gates near the Majuli-Lakhimpur border, in Majuli on Tuesday. (ANI Video Grab)](https://janamtv.com/wp-content/uploads/2026/07/20260714466l_fna7lgi-120x86.webp)
