50 വർഷങ്ങൾക്ക് ശേഷം ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ്; ഓം ബിർളയും കൊടിക്കുന്നിലും നേർക്കുനേർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

50 വർഷങ്ങൾക്ക് ശേഷം ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ്; ഓം ബിർളയും കൊടിക്കുന്നിലും നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 07:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 50 വർഷത്തിനുശേഷം ഇതാദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ആവേശകരമായ മത്സരം നടക്കുന്നത്. ഫലം ഏറെക്കുറെ സുനിശ്ചിതമായ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് വേണ്ടി മുൻ സ്പീക്കർ ഓം ബിർള തന്നെ വീണ്ടും മത്സരിക്കുമ്പോൾ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിനിധിയായി കോൺഗ്രസ് നേതാവും മുതിർന്ന ലോക്സഭാ എംപിയുമായ കൊടിക്കുന്നിൽ സുരേഷ് രംഗത്തിറങ്ങും. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം രാഷ്‌ട്രപതി ദ്രൗപദി മുർമു നാളെ പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഇത് മൂന്നാം തവണയാണ് ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ സെക്രട്ടറിയേറ്റിന്റെ കണക്കുപ്രകാരം 1952 ൽ ജിവി മാവലങ്കറും ശങ്കർ തന്ത്രവും തമ്മിലാണ് ആ്ദ്യമായി മത്സരം നടക്കുന്നത്. അന്ന് കോൺഗ്രസിന്റെ മാവലങ്കർ 394 വോട്ടുകൾക്ക് ജയിച്ചപ്പോൾ ശാന്താറാം 55 വോട്ടുകളാണ് നേടിയത്. പിന്നീട് 1976 ലായിരുന്നു ചരിത്രത്തിലെ രണ്ടാമത്തെ സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നത്. ബലിറാം ഭഗത്തും ജഗന്നാഥ് റാവുവും തമ്മിൽ നടന്ന മത്സരത്തിൽ 344 വോട്ടുകൾ നേടി ബലിറാം ഭഗത് ജയിച്ചു. ഇത്തവണ എൻഡിഎ സഖ്യത്തിന്റെ പ്രതിനിധിക്കാണ് വിജയമെന്നത് ഏറെക്കുറെ ഉറപ്പായതിനാൽ കണക്കുകൾക്ക് വലിയ പ്രസക്തിയില്ല.

മുൻപ് പതിനേഴാം ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ അന്ന് സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് നിർദ്ദേശിച്ചത്. രാജസ്ഥാനിലെ കോട്ട ലോക്സഭാ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബിർള രണ്ടാം തവണയും വിജയം ഉറപ്പിച്ചാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അതേസമയം കേരളത്തിൽ നിന്ന് 7 തവണ എംപിയായയി ലോക്സഭയിലെത്തിയിട്ടുള്ള കൊടിക്കുന്നിലിന് ഇത് ആദ്യ ഊഴമാണ്.

Tags: ElectionHistoryom-birlaLoksabha speaker postK Suresh
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies