വൈഎസ് ജഗന്മോഹനപുരവും ജഗനണ്ണ കോളനിയും ഇനി വേണ്ട : തങ്ങളുടെ ഗ്രാമത്തിന് മുൻ സർക്കാർ അടിച്ചേൽപ്പിച്ച പേര് ഉപേക്ഷിച്ച് ജനങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈഎസ് ജഗന്മോഹനപുരവും ജഗനണ്ണ കോളനിയും ഇനി വേണ്ട : തങ്ങളുടെ ഗ്രാമത്തിന് മുൻ സർക്കാർ അടിച്ചേൽപ്പിച്ച പേര് ഉപേക്ഷിച്ച് ജനങ്ങൾ

ജഗൻമോഹൻ റെഡ്ഢിയുടെയും രാജശേഖർ റെഡ്ഢിയുടെയും ചിത്രമുള്ള കമാനം നാട്ടുകാർ തകർത്തു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 03:15 pm IST
FacebookTwitterWhatsAppTelegram

അമരാവതി : വൈഎസ് ജഗൻമോഹനപുരം എന്ന പേര് തങ്ങളുടെ ഗ്രാമത്തിനിട്ടതിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ജഗൻമോഹൻ റെഡ്ഢിയുടെയും രാജശേഖർ റെഡ്ഢിയുടെയും ചിത്രമുള്ള കമാനം തകർത്തു.

കിഴക്കൻ ഗോദാവരി ജില്ലയിലെ കാക്കിനഡയ്‌ക്കടുത്തുള്ള പോളവാരം എന്ന ഗ്രാമത്തിലേക്കുള്ള വഴിയിലാണ് വൈഎസ് ആർ സിപി സംഘം നേരത്തെ കൂറ്റൻ കമാനം നിർമിച്ച് അതിൽ വൈഎസ് ജഗൻമോഹനപുരം എന്ന പേര് എഴുതിയിരുന്നത്. ജഗൻമോഹൻ റെഡ്ഢിയുടെയും രാജശേഖർ റെഡ്ഢിയുടെയും ഫോട്ടോകളും ഇരുവശത്തും സ്ഥാപിച്ചു. തമ്മാവാരം പഞ്ചായത്തിലെ നേമം ലേഔട്ടിലാണ് ജഗൻമോഹനപുരം എന്ന പേര് എഴുതിയ ബോർഡ് സ്ഥാപിച്ചത്. ജഗനണ്ണ കോളനി എന്നും അവർ ഈ ഗ്രാമത്തെ വിളിച്ചു. പോളവാരം വില്ലേജിലെ ജനങ്ങൾ ഇതിനെ എതിർത്തെങ്കിലും വൈഎസ് ആർ സിപി ഗുണ്ടാ സംഘം ആളുകളെ ഭീഷണിപ്പെടുത്തി നിയന്ത്രിക്കുകയായിരുന്നു.

2020 ഡിസംബർ 25ന് കോട്ടപ്പള്ളി മണ്ഡലത്തിലെ കൊമരഗിരി ലേഔട്ടിൽ വെച്ച് ദരിദ്രർക്കുള്ള നവരത്ന-വീടുകളുടെ ശിലാസ്ഥാപന പരിപാടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ജഗനെ സന്തോഷിപ്പിക്കാൻ വേണ്ടി ആണ് ഇങ്ങിനെ ചെയ്തതെന്ന് അന്ന് തന്നെ വാർത്തകൾ ഉണ്ടായിരുന്നു. മന്ത്രി കണ്ണബാബുവിന്റെ നിർദേശപ്രകാരമാണ് കോളനിയുടെ പേര് തീരുമാനിച്ചതെന്നാണ് സൂചന. ഇതിൽ മുഖ്യമന്ത്രി ജഗന്റെയും വൈഎസ് രാജശേഖർ റെഡ്ഡിയുടെയും ഫോട്ടോകൾ ചേർക്കുകയായിരുന്നു. ഈ സ്വാഗത കവാടങ്ങളുടെ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കിഴക്കൻ ഗോദാവരി ജില്ലയിലെ യു. കോട്ടപ്പള്ളി മണ്ഡലത്തിൽ “വൈഎസ്ആർ ജഗനണ്ണ കോളനി” ഒരു മാതൃകയായി സ്ഥാപിച്ചതാണ് എന്ന് ജഗന്റെ പാർട്ടിക്കാർ പലപ്പോഴും അവകാശപ്പെട്ടിരുന്നു.

എന്നാൽ ജഗന്റെ ഭരണം അവസാനിച്ചതോടെ പോളവാരം ഗ്രാമത്തിലെ യുവാക്കൾ രംഗത്തെത്തി. ജഗൻമോഹൻ റെഡ്ഡിയുടെ പേരിൽ സ്ഥാപിച്ച ശിലാഫലകങ്ങളും കമാനങ്ങളും യുവാക്കൾ നശിപ്പിച്ചു.

ഇതിനോട് പ്രതികരിച്ച ജനങ്ങൾ പറയുന്നത് ഇങ്ങിനെയാണ്‌, “ഞങ്ങളുടെ ഗ്രാമമാണ് പോളവാരം. ഞങ്ങളുടെ ഗ്രാമത്തിലേക്കുള്ള വഴിയിൽ ഒരു കൂറ്റൻ കമാനം കെട്ടി, പേര് ജഗൻമോഹനപുരം എന്ന് എഴുതി, ഞങ്ങൾ എതിർത്തപ്പോൾ അവർ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഇപ്പോൾ സർക്കാർ മാറി. ഞങ്ങൾക്ക് അത് ചെയ്യാൻ ധൈര്യമുണ്ട്.” നിരവധി യുവാക്കൾ സംഘടിച്ചാണ് ജഗന്റെ ചിത്രങ്ങൾ നീക്കം ചെയ്തത്.

കർഷകരുടെ പാസ് ബുക്കിൽ ജഗന്റെ പേരും ചിത്രവും ചേർക്കുക, ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തിക്കല്ലുകളിൽ ജഗന്റെ ചിത്രം പതിപ്പിക്കുക തുടങ്ങിയ ആരോപണങ്ങൾ ജഗൻമോഹൻ റെഡ്‌ഡിക്കെതിരെ നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്.

Tags: andhra pradeshN Chandrababu NaiduYS JAGANMOHAN REDDYJaganmohanapuram
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies