"മുഖ്യമന്ത്രിസ്ഥാനം ഡി കെ ശിവകുമാറിന് വിട്ടു കൊടുക്കൂ"; സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ പൊതുവേദിയിൽ ആവശ്യപ്പെട്ട് വൊക്കലിഗ മഠാധിപതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മുഖ്യമന്ത്രിസ്ഥാനം ഡി കെ ശിവകുമാറിന് വിട്ടു കൊടുക്കൂ”; സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ പൊതുവേദിയിൽ ആവശ്യപ്പെട്ട് വൊക്കലിഗ മഠാധിപതി

കർണ്ണാടകയിലെ കസേരകളി പുതിയ തലത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 04:22 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണ്ണാടക കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് പുതിയ മാനം നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ച് ഡികെ ശിവകുമാറിന് സ്ഥാനം നൽകണമെന്ന് വൊക്കലിഗ മഠാധിപതി രംഗത്തു വന്നു. കർണാടകയിലെ വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠത്തിലെ ചന്ദ്രശേഖര സ്വാമിയാണ് പൊതുവേദിയിൽ ഈ ആവശ്യം ഉന്നയിച്ചത്. സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും കൂടി സാന്നിധ്യത്തിലായിരുന്നു ഇത്.

ബെംഗളൂരു സ്ഥാപകൻ കെംപെ ഗൗഡയുടെ 515-ാം ജന്മവാർഷിക ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും സാന്നിധ്യത്തിൽ ചന്ദ്രശേഖര സ്വാമി ഈ ആവശ്യം ഉന്നയിച്ചത്.

“എല്ലാവരും മുഖ്യമന്ത്രിമാരായി അധികാരം ആസ്വദിച്ചു. എന്നാൽ നമ്മുടെ ഡികെ ശിവകുമാർ ഇതുവരെ മുഖ്യമന്ത്രിയായിട്ടില്ല,” സിദ്ധരാമയ്യ ഇതിനകം അധികാരത്തിലേറിയിട്ടുണ്ടെന്നും ശിവകുമാറിന് വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്നും താങ്കൾ മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. അതുകൊണ്ട് ഡികെ ശിവകുമാറിന് അവസരം നൽകുക. സിദ്ധരാമയ്യ മനസ്സുവെച്ചാൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് ചന്ദ്രശേഖര സ്വാമിജി വേദിയിൽ ആവശ്യപ്പെട്ടു.

 

ഇതും വായിക്കുക

കർണ്ണാടകയിൽ കസേരകളി; ശിവകുമാറിനെ വീഴ്‌ത്താൻ രാജണ്ണയെ മുന്നിൽ നിർത്തി സിദ്ധരാമയ്യയുടെ ഒളിയമ്പ്; മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന് ആവശ്യം…...

 

നാദപ്രഭു കെംപെഗൗഡ ഹെറിറ്റേജ് ഏരിയ ഡവലപ്‌മെൻ്റ് അതോറിറ്റിയും ബിബിഎംപിയും കന്നഡ സാംസ്‌കാരിക വകുപ്പും ചേർന്ന് സംഘടിപ്പിച്ച ബെംഗളൂരു സ്ഥാപകൻ കെംപെ ഗൗഡയുടെ 515 -ാം ജന്മവാർഷികത്തിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ദർശകൻ ഇക്കാര്യം ആവശ്യപ്പെട്ടത് .

നിലവിലെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ രാഷ്‌ട്രീയ സ്വാധീനം ചോർത്താനുള്ള സിദ്ധരാമയ്യയുടെ ശ്രമത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിമാരുടെ ഒന്നിലധികം പദവികൾ സൃഷ്ടിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നതിനിടെയാണ് പുതിയ സംഭവ വികാസം. ഇത് കർണ്ണാടക കോൺഗ്രസിൽ നടന്നുകൊണ്ടിരിക്കുന്ന കസേരകളിയെ കൂടുതൽ സങ്കീർണ്ണമാക്കും.

Tags: KarnatakaSiddaramaiahDK Shiva Kumar
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies