കൊണ്ടഗട്ട് ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ; ജനനായകനെ ഒരുനോക്കുകാണാൻ തെലങ്കാനയിലും ജനസഹസ്രങ്ങൾ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊണ്ടഗട്ട് ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ; ജനനായകനെ ഒരുനോക്കുകാണാൻ തെലങ്കാനയിലും ജനസഹസ്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 10:36 am IST
FacebookTwitterWhatsAppTelegram

വിജയവാഡ :അതിപ്രസിദ്ധമായ കൊണ്ടഗട്ട് ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ശനിയാഴ്ച പ്രാർത്ഥന നടത്തി. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ പുരാതനമായ ക്ഷേത്രമാണ് ഇത്.

ആഞ്ജനേയ ഭഗവാന്റെ കടുത്ത ഭക്തനായ ശ്രീ പവൻ കല്യാൺ തെരഞ്ഞെടുപ്പിന് ഏറെ മുമ്പ് കഴിഞ്ഞ വർഷം ജനുവരിയിൽ തന്റെ പ്രചാരണ വാഹനമായ “വാരാഹി”ക്ക് കൊണ്ടഗട്ട് ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ജനസേനാ പാർട്ടി അധ്യക്ഷൻ വീണ്ടും ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തി.

അദ്ദേഹം ഇപ്പോൾ പതിനൊന്നു ദിവസം നീണ്ടു നിൽക്കുന്ന വാരാഹി ദീക്ഷയിലാണ്. ‘വരാഹി ദീക്ഷ’യുടെ ആചാരപരമായ വസ്ത്രത്തിലാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത് . രാഷ്‌ട്രീയക്കാരനായി മാറിയ സൂപ്പർതാരത്തെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ നിരവധി ആരാധകർ മലയുടെ മുകളിലുളള ക്ഷേത്രത്തിലേക്കുള്ള മനോഹരമായ റോഡിലേക്ക് എത്തിയിരുന്നു. കൊണ്ടഗട്ടിൽ പവൻ കല്യാണിനെ അദ്ദേഹത്തിന്റെ അനുയായികളും പാർട്ടി നേതാക്കളും ആവേശത്തോടെ സ്വീകരിച്ചു. തുറന്ന വാഹനത്തിൽ എത്തിയ അദ്ദേഹം ചുറ്റും കൂടിയ പുരുഷാരത്തെ അഭിവാദ്യം ചെയ്തു. ഘാട്ട് റോഡിൽ ആവേശഭരിതരായ ആരാധകരെ നിയന്ത്രിക്കാൻ പോലീസിന് ബുദ്ധിമുട്ടി. ആന്ധ്രയുടെയും തെലങ്കാനയുടെയും ഗ്രാമാന്തരങ്ങളിൽ പവൻ കല്യാണിന് വീരോചിതമായ വരവേൽപ്പാണ് ലഭിക്കുന്നത്.

ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ചന്ദ്രശേഖറും ക്ഷേത്ര പൂജാരിമാരും പരമ്പരാഗത പൂർണകുംഭം നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.

വെങ്കിടേശ്വര സ്വാമിയുടെയും ലക്ഷ്മി ദേവിയുടെയും ഉപക്ഷേത്രങ്ങളിലും ഉപമുഖ്യമന്ത്രി പ്രാർത്ഥന നടത്തി. ദർശനത്തിനു ശേഷം ക്ഷേത്രം പൂജാരിമാർ പ്രസാദവും ആശീർവാദവും നൽകി.

നേരത്തെ, ഹൈദരാബാദിലെ വസതിയിൽ നിന്ന് പവൻ കല്യാൺ പുറപ്പെട്ടപ്പോൾ, തുർക്കപ്പള്ളി, ഷമീർപേട്ട്, സിദ്ദിപേട്ട്, കരിംനഗർ, ഗംഗാധർ തുടങ്ങിയ സ്ഥലങ്ങളിൽ പാർട്ടി കേഡർമാർ ഗജ മാലകളുമായി അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകിയത് പ്രദേശിക വാർത്താമാദ്ധ്യമങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ് ഒരു ഇടയാനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് നാടോടിക്കഥകൾ. 160 വർഷങ്ങൾക്ക് മുമ്പ് കൃഷ്ണറാവു ദേശ്മുഖ് നവീകരിച്ചതാണ് ഇന്നത്തെ ക്ഷേത്രം. പ്രധാന ദേവനായ ആഞ്ജനേയ സ്വാമിയെ കൂടാതെ, വെങ്കിടേശ്വര ഭഗവാൻ , ആൾവാരുള ദേവി, ലക്ഷ്മി ദേവി എന്നിവരുടെ ഉപദേവതാ വിഗ്രഹങ്ങളും ക്ഷേത്രത്തിലുണ്ട്.

കുട്ടികളില്ലാത്തവർ ഈ ക്ഷേത്രത്തിൽ 40 ദിവസം പൂജ നടത്തിയാൽ സന്താനഭാഗ്യം ഉണ്ടാകുമെന്നും മാനസിക വൈകല്യങ്ങളോ മറ്റ് ആരോഗ്യ രോഗങ്ങളോ ഉള്ളവർ 40 ദിവസം ഇവിടെ പൂജിച്ചാൽ സന്താനഭാഗ്യം ഉണ്ടാകുമെന്നും ഭക്തർ വിശ്വസിക്കുന്നു.

Tags: Pawan Kalyanandhra pradesh
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies