മമ്മൂട്ടിയെ മമ്മൂക്ക, എൻ്റെ ചെല്ലപ്പേര് 'ഫെമിനിച്ചി'; ആ പട്ടം ഞാൻ കൊണ്ടു നടക്കുന്നു: പാർവതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മമ്മൂട്ടിയെ മമ്മൂക്ക, എന്റെ ചെല്ലപ്പേര് ‘ഫെമിനിച്ചി’; ആ പട്ടം ഞാൻ കൊണ്ടു നടക്കുന്നു: പാർവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 02:03 pm IST
FacebookTwitterWhatsAppTelegram

മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിക്കുന്നത് പോലെ ജനങ്ങൾ തന്നെ ഫെമിനിച്ചി എന്ന ചെല്ല പേരിട്ട് വിളിക്കുന്നുവെന്ന് നടി പാർവതി തിരുവോത്ത്. ‘അവർ സ്റ്റുപ്പിഡ് റിയാക്ഷൻ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സ്ത്രീകൾക്കായി ഡബ്ല്യുസിസി എന്ന സംഘടന ആരംഭിച്ചതിന്റെ കാരണവും അഭിമുഖത്തിൽ പാർവതി പറഞ്ഞു. ഈ സംഘടന രൂപീകരിച്ചതിനു ശേഷം പല കാര്യങ്ങളിലും തങ്ങൾ വിജയിച്ചിട്ടുണ്ടെന്നും താരം അവകാശപ്പെട്ടു.

“2017-ൽ എന്റെ സഹപ്രവർത്തകയെ ബലം പ്രയോഗിച്ച് കാറിൽ തട്ടികൊണ്ട് പോയി. ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് അവളെ ആക്രമിച്ചു. 2017 ഫെബ്രുവരി 17 നാണ് ഇതുണ്ടായത്. സിനിമാ മേഖലയിൽ ഉള്ളവരെല്ലാം ഞെട്ടി. ഈ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അതിൽ കൂടുതൽ ഒന്നും പറയുന്നില്ല. ഇത് ഞങ്ങൾക്കും സംഭവിച്ചേക്കാം. ഞങ്ങൾക്ക് ഒരു സുരക്ഷയും ഇല്ല, ഒരു നിയമങ്ങളും ഇല്ല, ഞങ്ങൾക്കൊരു കൂട്ടായ്മയും ഇല്ല. ഈ ചിന്താഗതിയാണ് ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിക്കാൻ കാരണമായത്. ഞങ്ങൾ കുറച്ചുപേർ ചർച്ച ചെയ്യാൻ തുടങ്ങി, വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു, അഭിപ്രായങ്ങൾ പറഞ്ഞു”.

“ഞങ്ങളൊരു കൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചു. ഞങ്ങൾ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. സംരക്ഷണത്തിന് ആവശ്യമായ, പ്രതിരോധത്തിന് ആവശ്യമായ ഒരു സംഘടന വേണം. ഏഴുവർഷം മുമ്പ് ഞങ്ങൾ അത് ആരംഭിച്ചു. പല കാര്യങ്ങളിലും ഞങ്ങൾ വിജയിച്ചു. എല്ലാ സിനിമാ ലൊക്കേഷനുകളിലും പരാതികൾ നൽകാൻ ഒരു കമ്മറ്റി രൂപീകരിച്ചു”.

മമ്മൂട്ടിയെ ‘മമ്മൂക്ക’ എന്ന് വിളിക്കുന്നത് പോലെ പാർവതിക്ക് എന്തെങ്കിലും ചെല്ലപ്പേരുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തിന് തന്നെ ‘ഫെമിനിച്ചി’ എന്ന് വിളിക്കാറുണ്ട് എന്നായിരുന്നു താരം നൽകിയ മറുപടി. “മമ്മൂക്ക എന്ന പേര് നല്ലതാണ്. എന്നാൽ എന്നെ ആൾക്കാർ വിളിക്കുന്നത് ഫെമിനിച്ചി എന്നാണ്. ഫെമിനിസ്റ്റ് ആയതിനാലാണ് അങ്ങനെ വിളിക്കുന്നത്. ആ പട്ടം ഞാൻ സ്വീകരിച്ചിട്ടുണ്ട്. അതെന്റെ ബാഗിൽ കൊണ്ടുനടക്കുന്നു”-പാർവതി തിരുവോത്ത് പറഞ്ഞു.

Tags: malayalam filmparvathi thiruvothMAMMOOTTYmalayalam film industrySUB
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies