മമതയുടെ സർക്കാർ അക്രമം പ്രോത്സാഹിപ്പിക്കുന്നു; തെറ്റ് തിരുത്തിയില്ലെങ്കിൽ ഭരണഘടനാപരമായ നടപടി സ്വീകരിക്കും: തൃണമൂലിനെതിരെ ​ഗവർണർ സിവി ആനന്ദബോസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയുടെ സർക്കാർ അക്രമം പ്രോത്സാഹിപ്പിക്കുന്നു; തെറ്റ് തിരുത്തിയില്ലെങ്കിൽ ഭരണഘടനാപരമായ നടപടി സ്വീകരിക്കും: തൃണമൂലിനെതിരെ ​ഗവർണർ സിവി ആനന്ദബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 07:21 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: മമതാ സർക്കാരിന്റെ ജനദ്രോ​ഹ നടപടികൾ തുറന്നുകാട്ടി പശ്ചിമ ബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ്. മമതാ സർക്കാർ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും തെറ്റ് തിരുത്തിയില്ലെങ്കിൽ ഭരണഘടനാപരമായ നടപടി സ്വീകരിക്കുമെന്നും ​ഗവർണർ പറഞ്ഞു. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് രണ്ട് വിപത്തുകളാണുള്ളത്. വ്യാപകമായ അക്രമവും അഴിമതിയും. ഇത് രണ്ടിനും സർക്കാരിന്റെ പിന്തുണയുണ്ട് എന്നതാണ് വളരെ ദുഃഖകരമായ കാര്യം. ആക്രമണം തടയേണ്ട ചുമതല സർക്കാരിനാണ്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ് ആക്രമണങ്ങൾ നടക്കുന്നത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ​ഗ്രാമ പ്രദേശങ്ങളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ അക്രമം അഴിച്ചുവിട്ടു. അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് അക്രമത്തിന് ഇരയായവരെ സന്ദർശിക്കാൻ എനിക്ക് സാധിച്ചു. ആക്രമണം നിയന്ത്രിക്കാൻ ബാധ്യസ്ഥരായ സർക്കാർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടി അക്രമത്തെ പ്രേത്സാഹിപ്പിക്കുന്നുവെന്ന് അവരെ കണ്ടപ്പോൾ എനിക്ക് വ്യക്തമായി.

വളരെ വ്യാപകമായ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. ഞാൻ ചാർജ് എടുത്തതിന് ശേഷം രണ്ട് മന്ത്രിമാർ ജയിലിൽ പോയി. മറ്റ് രണ്ട് മന്ത്രിമാർക്കെതിരെ അന്വേഷണം നടക്കുകയാണ്. ഏതെങ്കിലും പ്രധാനപ്പെട്ട വിഷയത്തെ കുറിച്ച് മന്ത്രിസഭയിൽ ചർച്ച ചെയ്യണമെന്ന് നിർദേശിക്കാനുള്ള അവകാശം ​ഗവർണർക്കുണ്ട്. ഇത് ഞാൻ ഉപയോ​ഗിച്ചാലും ഫലം കാണാറില്ല. മമതാ സർക്കാർ അത് അവ​ഗണിക്കുകയാണ് ചെയ്യുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ കുറിച്ചാണ് ധവളപത്രം ആവശ്യപ്പെട്ടിരിക്കുന്നത്. അഴിമതിക്കെതിരെ മറ്റ് റിപ്പോർട്ടുകൾ ആവശ്യപ്പെടും. ബം​ഗാളിൽ പരിസ്ഥിതി, വിദ്യാഭ്യാസം, ​ഗ്രാമ വികസനം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിലെ വളർച്ച മുരടിച്ചിരിക്കുകയാണ്. കേന്ദ്രം നൽകുന്ന ഫണ്ട് സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിക്കുന്നു. സംസ്ഥാന സർക്കാരിന് വരവിനേക്കാൾ ചെലവാണ് കൂടുതൽ. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മനസിലാക്കി അവർ തന്നെ ജനങ്ങളെ ബോധിപ്പിക്കണം. അതിനാണ് ധവളപത്രം ആവശ്യപ്പെട്ടത്- ​ഗവർണർ പറഞ്ഞു.

Tags: mamatha banergeecv anada bose
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies