നിയന്ത്രണരേഖ മാനിക്കാൻ ചൈന തയ്യാറാകണമെന്ന് എസ് ജയശങ്കർ; അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നയതന്ത്ര-സൈനികതല ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിയന്ത്രണരേഖ മാനിക്കാൻ ചൈന തയ്യാറാകണമെന്ന് എസ് ജയശങ്കർ; അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നയതന്ത്ര-സൈനികതല ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 08:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അതിർത്തി മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യയും ചൈനയും. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിൽ സമാധാനം ഉറപ്പാക്കണമെന്നും, യഥാർത്ഥ നിയന്ത്രണരേഖ മാനിക്കാൻ ചൈന തയ്യാറാകണമെന്നും ജയശങ്കർ ആവശ്യപ്പെട്ടിരുന്നു.

ഇരുരാജ്യങ്ങളും തമ്മിൽ പരസ്പര ബഹുമാനം പുലർത്തിക്കൊണ്ട് തന്നെ മികച്ച ബന്ധം ഉറപ്പാക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ജയശങ്കർ വ്യക്തമാക്കി. കിഴക്കൻ ലഡാക്കിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് കൊണ്ട് ഇരുരാജ്യങ്ങൾക്കിടയിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കണമെന്നും, തടസങ്ങൾ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു.

അതിർത്തി തർക്കം പരിഹരിക്കുന്നതിന് വാങ് യിയുമായി ഫലപ്രദമായ ചർച്ചകൾ നടന്നതായി വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിലും പറയുന്നു. ” മുൻകാലങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നത് തന്നെയാണ് ചർച്ചയിൽ പ്രഥമ പരിഗണനയായത്. നയതന്ത്ര-സൈനിക തലങ്ങളിൽ ഇതിനുള്ള ശ്രമങ്ങൾ തുടരും.

Met with CPC Politburo member and FM Wang Yi in Astana this morning.

Discussed early resolution of remaining issues in border areas. Agreed to redouble efforts through diplomatic and military channels to that end.

Respecting the LAC and ensuring peace and tranquility in the… pic.twitter.com/kR3pSFViGX

— Dr. S. Jaishankar (@DrSJaishankar) July 4, 2024

നിയന്ത്രണരേഖയെ ബഹുമാനിച്ച് കൊണ്ട് അതിർത്തിയിൽ സമാധാനം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പരസ്പര ബഹുമാനത്തോടെയുള്ള പ്രവർത്തനങ്ങൾ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തും. പ്രശ്‌നങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ഒരു രീതിയിലും ഇരുരാജ്യങ്ങൾക്കും ഗുണകരമല്ലെന്ന് ഇരുനേതാക്കളും സമ്മതിച്ചതായും” പ്രസ്താവനയിൽ പറയുന്നു. ആശയവിനിമയം ശക്തിപ്പെടുത്തുമെന്നും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് കൊണ്ട് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നു.

Tags: ChinaS JaishankarLACIndiasco meet
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies