ഫഹദ് ഫാസിലിന് ചാരിറ്റി സ്വഭാവമില്ല; കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥ: ഫഹദിനെതിരെ രൂക്ഷ വിമർനവുമായി അനൂപ് ചന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഫഹദ് ഫാസിലിന് ചാരിറ്റി സ്വഭാവമില്ല; കിട്ടുന്ന ശമ്പളം ഒറ്റയ്‌ക്ക് തിന്നണമെന്ന മാനസികാവസ്ഥ: ഫഹദിനെതിരെ രൂക്ഷ വിമർനവുമായി അനൂപ് ചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 06:26 pm IST
FacebookTwitterWhatsAppTelegram

ഞായറാഴ്ച കൊച്ചിയിൽ നടന്ന അമ്മ ജനറൽ ബോഡി മീറ്റിം​ഗിൽ ഫഹദ് ഫാസിൽ പങ്കെടുക്കാത്തതിൽ രൂക്ഷ വിമർശനം ഉന്നയിച്ച് നടൻ അനൂപ് ചന്ദ്രൻ. ഫഹദ് ഫാസിൽ സെൽഫിഷായ നടനാണെന്നും കൊച്ചിയിൽ വന്നിട്ട് യോ​ഗത്തിൽ പങ്കെടുക്കാത്തത് തെറ്റായ രീതിയാണെന്നും നടൻ കുറ്റപ്പെടുത്തി. കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയാണ് അദ്ദേഹത്തിനെന്നും അനൂപ് പറഞ്ഞു.

യുവാക്കളുടെ ഭാ​ഗത്ത് നിന്നും അമ്മയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമുണ്ടാകണം. ഫഹദ് ഫാസിലിന്റെ നിലപാടിൽ അഭിപ്രായ വ്യത്യാസമുണ്ട്. അമ്മയുടെ യോ​ഗം എറണാകുളത്ത് നടന്നപ്പോൾ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും കൊച്ചിയിൽ ഉണ്ടായിരുന്നു. മീരാ നന്ദന്റെ വിവാഹ റിസപ്ഷനിൽ രണ്ടുപേരും പങ്കെടുത്തിരുന്നു. പക്ഷെ, അമ്മയുടെ യോ​ഗത്തിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് അനൂപ് ചന്ദ്രൻ പറയുന്നത്.

മലയാള സിനിമയിലെ ചെറുപ്പക്കാർ പൊതുവെ സെൽഫിഷായി പോകുകയാണ്. ഇതിൽ എടുത്ത് പറയാൻ സാധിക്കുന്ന പേര് ഫഹദ് ഫാസിലിന്റേതാണ്. ഇത്രയും ശമ്പളം വാങ്ങുന്ന, അമ്മ അം​ഗമായ ഫഹദ് ഫാസിൽ ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോ​ഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.

കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന നടനാണ്. അമ്മയുടെ യോ​ഗത്തിലേക്ക് വരാത്തതിന്റെ കാരണം കിട്ടുന്ന ശമ്പളം ഒറ്റയ്‌ക്ക് തിന്നണമെന്ന മനോഭാവം കൂടിയാണ്. അമ്മയെന്ന സംഘടനയ്‌ക്ക് ഒരു ലക്ഷ്യമുണ്ട്. സംഘടനയിലുള്ള ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, അവരെ ചേർത്ത് നിർത്തുക എന്നാണ്. ഇതുപോലൊരു സംഘടനയുടെ യോ​ഗത്തിൽ വന്നാൽ ഫഹദിന് എന്താണ് സംഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

Tags: Fahad FazilammaSUBAnoop chandran
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies