''സ്ഥിതിഗതികൾ വഷളാക്കുന്ന പ്രകോപനപരമായ സമീപനം''; ദക്ഷിണ കൊറിയ നടത്തുന്ന സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ കിം ജോങ് ഉന്നിന്റെ സഹോദരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”സ്ഥിതിഗതികൾ വഷളാക്കുന്ന പ്രകോപനപരമായ സമീപനം”; ദക്ഷിണ കൊറിയ നടത്തുന്ന സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ കിം ജോങ് ഉന്നിന്റെ സഹോദരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 10:47 am IST
FacebookTwitterWhatsAppTelegram

സിയോൾ: ദക്ഷിണ കൊറിയയുടെ അതിർത്തി മേഖലകളിൽ അടുത്തിടെ നടത്തിയ സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ വിമർശനവുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ദക്ഷിണ കൊറിയ നടത്തുന്നത് തീക്കളിയാണെന്നും, സ്ഥിതിഗതികൾ വഷളാക്കുന്ന പ്രകോപനപരമായ സമീപനമാണിതെന്നും കിം യോ ജോങ് വിമർശിച്ചു. അടുത്തിടെ അതിർത്തിയിൽ ഉത്തരകൊറിയക്കെതിരായ ലഘുലേഖ വിതരണം ആരോപിച്ച് ദക്ഷിണ കൊറിയയിലേക്ക് വ്യാപകമായ രീതിയിൽ ബലൂണുകളിലാക്കി മാലിന്യങ്ങൾ പറത്തിവിട്ടിരുന്നു.

ഇതിന് പിന്നാലെ ദക്ഷിണ കൊറിയ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും, നിലവിലെ സാഹചര്യം യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന മുന്നറിയിപ്പ് ആണ്‌ ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. യുദ്ധത്തിനുള്ള തുറന്ന നീക്കമെന്നാണ് കിം യോ ജോങ് സൈനികാഭ്യാസത്തെ വിശേഷിപ്പിച്ചത്. ” ആത്മഹത്യാപരമായ നീക്കമാണ് ദക്ഷിണ കൊറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അവർക്ക് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഇനി നേരിടേണ്ടി വരും. എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായി മനസിലാകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.

ദക്ഷിണകൊറിയ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ ഇനിയും പരിധി ലംഘിക്കുകയാണെങ്കിൽ മറിച്ചൊരു വിശദീകരണം നൽകുന്നതിന് മുൻപ് തന്നെ ഉത്തരകൊറിയയുടെ സൈന്യം അതിന് ശക്തമായ മറുപടി നൽകുമെന്നും” കിം യോ ജോങ് പറയുന്നു. ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള പ്രശ്‌നങ്ങൾ ഏതാനും മാസങ്ങൾക്കിടെ വീണ്ടും രൂക്ഷമായിരുന്നു. പ്രകോപനം സൃഷ്ടിക്കുന്ന പല നടപടികളും ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്തിരുന്നു.

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയ്‌ക്ക് ആവശ്യമായ ആയുധങ്ങൾ കൈമാറുന്നത് ഉത്തരകൊറിയ ആണെന്ന് ദക്ഷിണകൊറിയും അമേരിക്കും ആരോപിച്ചിരുന്നു. തങ്ങൾക്കെതിരായി നീങ്ങുകയാണെന്ന് ആരോപിച്ച് ഉത്തരകൊറിയ, ദക്ഷിണകൊറിയയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചതും ഏതാനും മാസങ്ങൾക്ക് മുൻപാണ്. യുകെ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ ത്രിരാഷ്‌ട്ര സൈനിക അഭ്യാസ പ്രകടനങ്ങൾക്കെതിരെയും കിം യോ ജോങ് രംഗത്തെത്തിയിരുന്നു.

Tags: North Koreasouth koreaFEATURED2Military DrillsKim Yo Jong
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies