ലോകം ഇന്ധന-വള പ്രതിസന്ധി നേരിട്ടു; ഇന്ത്യ പ്രയാസമറിയാതെ പോയതിന് കാരണം റഷ്യ; ആ ഇന്ധന കരാർ ആഗോള വിപണിയെ പോലും താങ്ങിനിർത്തി: നരേന്ദ്രമോദി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം ഇന്ധന-വള പ്രതിസന്ധി നേരിട്ടു; ഇന്ത്യ പ്രയാസമറിയാതെ പോയതിന് കാരണം റഷ്യ; ആ ഇന്ധന കരാർ ആഗോള വിപണിയെ പോലും താങ്ങിനിർത്തി: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 06:28 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിൽ റഷ്യക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാദ്യമായാണ് തന്റെ റഷ്യൻ യാത്ര ലോകം മുഴുവനും ഉറ്റുനോക്കുന്നതെന്നും ക്രമിലിനിൽ നടന്ന ഇന്ത്യ-റഷ്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ൻ വിഷയത്തിൽ തുറന്ന ചർച്ച നടത്താൻ സാധിച്ചുവെന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യജീവൻ നഷ്ടമാകുന്നത് വേദനാജനകമായ കാര്യമാണ്. ചർച്ചയിലൂടെ സംഘർഷത്തിന് പരിഹാരം കാണണമെന്നും മോദി ആവശ്യപ്പെട്ടു.

Held productive discussions with President Putin at the Kremlin today. Our talks covered ways to diversify India-Russia cooperation in sectors such as trade, commerce, security, agriculture, technology and innovation. We attach great importance to boosting connectivity and… pic.twitter.com/JfiidtNYa8

— Narendra Modi (@narendramodi) July 9, 2024

റഷ്യൻ പ്രസിഡന്റും ഭരണകൂടവും ചേർന്ന് തനിക്കൊരുക്കിയ സ്വീകരണത്തിനും ആദരവിനും കൃതജ്ഞത രേഖപ്പെടുത്തിയ മോദി, തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറാൻ എൻഡിഎ സർക്കാരിന് കഴിഞ്ഞതിൽ പുടിൻ നൽകിയ അഭിനന്ദനങ്ങൾക്ക് നന്ദിയുണ്ടെന്നും എടുത്തുപറഞ്ഞു. കഴിഞ്ഞ മാർച്ചിൽ പുടിൻ നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന് ആശംസകൾ അറിയിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.

വളരെ ആശങ്കാജനകമായ 5 വർഷങ്ങളാണ് കടന്നുപോയത്. ലോകത്തിന് മുഴുവനും മനുഷ്യരാശിക്കും വെല്ലുവിളി നിറഞ്ഞ 5 വർഷങ്ങൾ. നിരവധി പ്രശ്‌നങ്ങളിലൂടെ ഇന്ത്യക്കും കടന്നുപോകേണ്ടിവന്നു. ആദ്യം, കൊവിഡ് മഹാമാരി കാരണം ദുരിതമനുഭവിച്ചു. പിന്നീട് സംഘർഷങ്ങളുടെ കാലമായിരുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിലെ സംഘർഷങ്ങൾ മനുഷ്യരാശിക്ക് നിരവധി പ്രതിസന്ധികളുണ്ടാക്കി. അത്തരമൊരു സാഹചര്യത്തിൽ ഭക്ഷ്യ-ഇന്ധന-വള പ്രതിസന്ധിയിലൂടെ ലോകം കടന്നുപോയപ്പോൾ രാസവളത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ കർഷകർ പ്രതിസന്ധി നേരിട്ടില്ല. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദവും സഹകരണവുമായിരുന്നു അതിന് കാരണം. കർഷകരുടെ താത്പര്യങ്ങളിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണ്. കർഷകാവശ്യങ്ങൾക്കായി റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും പുടിനുമായുള്ള ഉഭയകക്ഷി ചർച്ചയിൽ മോദി പറഞ്ഞു.

ഇന്ധന ലഭ്യതയുടെ കാര്യത്തിൽ ലോകം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. എന്നാൽ റഷ്യയുടെ സഹകരണമുണ്ടായതിനാൽ ഇന്ത്യയിലെ സാധാരണക്കാർ പ്രതിസന്ധി കൂടാതെ രക്ഷപ്പെട്ടു. പെട്രോളും ഡീസലും കിട്ടാതെ ഇന്ത്യക്കാർക്ക് പ്രയാസപ്പെടേണ്ടി വന്നില്ല. അതുമാത്രമല്ല, ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പിട്ട ഇന്ധന കരാർ ആ​ഗോളവിപണിക്ക് സ്ഥിരതയുണ്ടാകാൻ പരോക്ഷമായി സഹായിച്ചുവെന്ന കാര്യം ലോകം അം​ഗീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiRussiaMOSCOWVladimir Putin
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies