മെസ്‌കിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി) യും വിഴിഞ്ഞത്തേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെസ്‌കിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി) യും വിഴിഞ്ഞത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 07:44 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എം.എസ്.സി) യും വിഴിഞ്ഞത്തേക്ക്. വ്യാഴാഴ്ച ട്രയൽ റണ്ണിന്റെ ഭാഗമായി എത്തുന്ന സാൻ ഫെർണാൻഡോക്കു പിന്നാലെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എം.എസ്.സി.)യുടെ കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

തങ്ങളുടെ കപ്പൽ വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമായാൽ ഉടൻതന്നെ എത്തുമെന്ന് എം.എസ്.സി. കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞതായി ഇക്കണോമിക് ടൈംസിന്റെ ഓൺലൈൻ മാധ്യമമായ ഇ.ടി. ഇൻഫ്ര പറയുന്നു.

എം.എസ്.സി.യുടെ പടു കൂറ്റൻ മദർഷിപ്പായിരിക്കും വിഴിഞ്ഞത്ത് എത്തുക. ഇതിൽ കൊണ്ടുവരുന്ന കണ്ടെയ്‌നറുകൾ ഇവിടെ ഇറക്കി മറ്റു ചെറു കപ്പലുകളിലേക്ക് മാറ്റി, മറ്റു തുറമുഖങ്ങളിലേക്കു കൊണ്ടുപോകുന്ന പ്രക്രിയയാണ് വിഴിഞ്ഞത്ത് നടക്കുക. ഇതിന് ലോജിസ്റ്റിക്സ് ഭാഷയിൽ ട്രാൻസ്ഷിപ്‌മെന്റ് എന്നാണ് പറയുന്നത്.

ഇപ്പോൾ ട്രാൻസ്ഷിപ്‌മെന്റ് നടത്താനുള്ള അനുമതി മാത്രമാണ് വിഴിഞ്ഞത്തിനു ലഭിച്ചിട്ടുള്ളത്. റെയിൽ-റോഡുമാർഗം ചരക്കുനീക്കത്തിന് അനുമതി ലഭിക്കുന്നമുറയ്‌ക്ക് അതും പ്രായോഗികമാവും.

കൊളംബോ, സിങ്കപ്പൂർ എന്നീ തുറമുഖങ്ങൾ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖങ്ങളാണ് . ഇവിടങ്ങളിൽ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. നാലും അഞ്ചും ദിവസം കാത്തുകിടന്നാണ് ഈ രണ്ടു തുറമുഖങ്ങളിലും ചരക്കിറക്കാൻ സാധിന്നത്. ഈ കാത്തു കിടപ്പ് കപ്പൽ കമ്പനികൾക്ക് വൻ ബാധ്യതയാണ്. ഇത് പ്രമുഖ കപ്പൽ കമ്പനികളെ പെട്ടെന്നുതന്നെ വിഴിഞ്ഞത്തേക്ക്‌ ആകർഷിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഭൗമ ശാസ്ത്ര പരമായി വലിയ സ്ഥാനമുള്ള വിഴിഞ്ഞത്ത് രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖം സജ്ജമാവുന്നതോടെ അതിന്റെ സാധ്യതകൾ മുതലെടുക്കാൻ കപ്പൽ കമ്പനികൾ ശ്രമിക്കുമെന്നാണ് സൂചനകൾ. ഇതിനാലാണ് മെസ്‌കിനു പിന്നാലെ എം.എസ്.സി.യുടെ കപ്പൽകൂടി എത്തുന്നത്.

Tags: vizhinjam projectVIZHINJAM PORTFEATURED2mscMediterranean Shipping Company
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies