"വാ വിട്ട വാക്ക് കുരുക്കായി" ; ആർ എസ് ഭാരതിക്കെതിരെ ഒരു കോടി രൂപ മാനനഷ്ടക്കേസ് നൽകി കെ അണ്ണാമലൈ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വാ വിട്ട വാക്ക് കുരുക്കായി” ; ആർ എസ് ഭാരതിക്കെതിരെ ഒരു കോടി രൂപ മാനനഷ്ടക്കേസ് നൽകി കെ അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 11:32 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ.എസ്.ഭാരതിക്കെതിരെ ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകി. ഇന്നലെ ചെന്നൈ സൈദാപ്പേട്ട 18-ാം നമ്പർ കോടതി മജിസ്‌ട്രേറ്റ് പാർതിപന് മുമ്പാകെയാണ് അണ്ണാമലൈ കേസ് ഫയൽ ചെയ്തത്.

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് ഉത്തരവാദി ബിജെപി നേതാവ് കെ അണ്ണാമലൈയാണെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

“കള്ളക്കുറിച്ചി വിഷമദ്യ ദുരന്ത കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ ഗൂഢാലോചന ഉണ്ടെന്ന് സംശയമുണ്ട്. ഇതിന് വിക്രവണ്ടി തിരഞ്ഞെടുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടാകും. എനിക്ക് ഒരു കാര്യത്തിൽ സംശയമുണ്ട്. വിക്രവണ്ടി തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ഇത് ചെയ്യാൻ പദ്ധതിയിട്ടിരുന്നോ എന്ന് സംശയമുണ്ട്.” ആർ എസ് ഭാരതി പറഞ്ഞു.

ഈ പ്രസംഗത്തെ അപലപിച്ച അണ്ണാമലൈ, ആർഎസ് ഭാരതി മാപ്പ് പറയണം, ഇല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ “തനിക്ക് മാപ്പ് ചോദിക്കാൻ കഴിയില്ല, നഷ്ടപരിഹാരം നൽകാനും കഴിയില്ല, കേസെടുത്താൽ നിയമത്തെ നേരിടാൻ തയ്യാറാണ്” എന്നാണ് ഇതിനോട് പ്രതികരിച്ച് ആർഎസ് ഭാരതി പറഞ്ഞത്.

ഇതും വായിക്കുക

“ബി.എ. ബിരുദംപട്ടിക്കുപോലും ലഭിക്കും”; വീണ്ടും വിവാദ പരാമർശവുമായി ഡിഎംകെ മുതിർന്ന നേതാവും സംഘടനാ സെക്രട്ടറിയുമായ ആർ.എസ്.ഭാരതി.

 

ഇതിന് പിന്നാലെയാണ് അണ്ണാമലൈ നിയമനടപടിയിലേക്ക് കടന്നത്. അദ്ദേഹം ചെന്നൈ സൈദാപേട്ട് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

തുടർന്ന് അണ്ണാമലൈ ബുധനാഴ്ച ചെന്നൈയിൽ മാധ്യമങ്ങളെ കണ്ടു. തുടർന്ന് അദ്ദേഹം പറഞ്ഞു:

“കള്ളക്കുറിച്ചിയിൽ 65 ഓളം പേർ വ്യാജമദ്യം കഴിച്ച് മരിച്ചു. ഈ മദ്യമരണത്തിന് ഞാൻ ഉത്തരവാദിയാണ് എന്ന് 23.06.24 ന് ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ എസ് ഭാരതി പത്രസമ്മേളനത്തിൽ പറഞ്ഞു. ഞാൻ ഗൂഢാലോചന നടത്തി എവിടെ നിന്നോ കള്ളക്കടത്ത് മദ്യം കൊണ്ടുവന്ന് കള്ളക്കുറിച്ചിയിൽ നൽകിയതുകൊണ്ടാണ് ആളുകൾ മരിച്ചതെന്നും ആർഎസ് ഭാരതി ആരോപിച്ചിരുന്നു. അദ്ദേഹം അങ്ങനെ പറഞ്ഞത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

ഞങ്ങൾ തമിഴ്‌നാട്ടിൽ ഒരു രാഷ്‌ട്രീയ മാറ്റത്തിനായി പോരാടുകയാണ്. ഞാൻ രാഷ്‌ട്രീയത്തിൽ വന്നിട്ട് 3 വർഷമായിട്ടും ആർക്കെതിരെയും ഒരു മാനനഷ്ടക്കേസും കൊടുത്തിട്ടില്ല. പലരും എനിക്കെതിരെ ധാരാളം നുണകളും അപവാദങ്ങളും പറഞ്ഞു. പക്ഷേ അന്നും ഞാൻ മാനനഷ്ടക്കേസൊന്നും എടുത്തില്ല.ആർ എസ് ഭാരതിയുടെ പ്രസംഗം പരിധി വിട്ടതാണ് ഇപ്പോൾ ഞാൻ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ കാരണം .

അദ്ദേഹത്തിന് 80 വയസ്സിനു മുകളിൽ പ്രായമുണ്ട്. 60 വർഷമായി രാഷ്‌ട്രീയത്തിലുണ്ട്. ഡി.എം.കെ.യുടെ കാലം കഴിഞ്ഞുവെന്ന് പൂർണ്ണമായി അറിഞ്ഞതിന് ശേഷം,അദ്ദേഹത്തിന്റെ വായിൽ നിന്ന് നുണകളും അപവാദങ്ങളും ഒഴുകാൻ തുടങ്ങി. ആർഎസ് ഭാരതിക്കെതിരെ ഞങ്ങൾ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

ആർ.എസ്.ഭാരതിയിൽ നിന്ന് ലഭിക്കുനന് ഒരു കോടി രൂപ ഉപയോഗിച്ച് കള്ളക്കുറിച്ചിയിൽ ലഹരിക്ക് ഇരയായവർക്കായി പുനരധിവാസ ക്യാമ്പ് തുടങ്ങാൻ ആണ് ഞങ്ങളുടെ ലക്ഷ്യം. അതിനാൽ, ഈ കേസ് ഏറ്റെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതുപോലെ, ആർഎസ് ഭാരതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ശഠിച്ചു,” അദ്ദേഹം പറഞ്ഞു.

Tags: k annamalaiRS BharathiKallakurichi hooch tragedy
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies