കലാമണ്ഡലത്തിൽ മാംസാഹാരം; വളളത്തോൾ തുടങ്ങിയ രീതികളും മര്യാദകളും അട്ടിമറിക്കുന്നത് അനാദരവെന്ന് വിമർശനം; പ്രതിഷേധം ശക്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലാമണ്ഡലത്തിൽ മാംസാഹാരം; വളളത്തോൾ തുടങ്ങിയ രീതികളും മര്യാദകളും അട്ടിമറിക്കുന്നത് അനാദരവെന്ന് വിമർശനം; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 11:41 am IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ ഇനി മാംസാഹരവും വിളമ്പും. വള്ളത്തോൾ ക്ഷേത്രം പോലെ പരിപാലിച്ച ഇടമായ കലാമണ്ഡലത്തിൽ വർഷങ്ങളായി സസ്യാഹാരം മാത്രമാണ് വിളമ്പി വന്നിരുന്നത്. ഇതിനാണ് ഭരണസമിതി മാറ്റം വരുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് നിലവിലെ രീതികളിൽ മാറ്റം വരുത്തുന്നതെന്നാണ് അധികൃതരുടെ വാദം. മാറ്റം വരുത്തിയതോടെ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾക്കായി ചിക്കൻ ബിരിയാണി വിളമ്പി.

മാസത്തിൽ ഒന്നോ രണ്ടോ തവണ ഇത്തരത്തിൽ മാംസാഹാരം നൽകാനാണ് നിലവിലെ തീരുമാനമെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ പറയുന്നു. അദ്ധ്യാപകർക്കും, ജീവനക്കാർക്കും, ഭരണസമിതി അംഗങ്ങൾക്കും മാംസാഹാരം കഴിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നില്ല. വിദ്യാർത്ഥികളും ഓൺലൈനായി ഇത്തരം ഭക്ഷണസാധനങ്ങൾ മേടിച്ച് കഴിച്ചിരുന്നു. അതിനുള്ള അനുമതി അവർക്ക് ഉണ്ടായിരുന്നു.

ഭൂരിഭാഗം പേരും മാംസാഹാരം കഴിക്കാൻ താത്പര്യപ്പെടുന്നവരാണ്. അതുകൊണ്ട് മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഇത്തരത്തിലുള്ള ആഹാരം നൽകാനാണ് തീരുമാനം. ഇഷ്ടഭക്ഷണം ലഭിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പരാതി പറയുമായിരുന്നു. നിലവിൽ അടുക്കളയിൽ മാംസാഹാരം പാകം ചെയ്യാനുള്ള സംവിധാനം ഇല്ലെന്നും, സ്ഥിരം സംവിധാനമായി ഇപ്പോൾ നടപ്പാക്കുന്നില്ലെന്നും രജിസ്ട്രാർ പറയുന്നു.

അതേസമയം കലാമണ്ഡലത്തിൽ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. 1930ൽ കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത് മുതൽ സസ്യാഹാരമാണ് ക്യാന്റീനിൽ വിളമ്പിയിരുന്നത്. ക്ഷേത്രകലകൾ ഗുരുകുല സമ്പ്രദയത്തിൽ എല്ലാവർക്കും പഠിക്കാൻ അവസരമൊരുക്കുക എന്ന ഉദ്ദേശത്തിലാണ് കലാമണ്ഡലം സ്ഥാപിക്കുന്നത്. വള്ളത്തോൾ തുടങ്ങിവച്ച രീതികളും മര്യാദകളും പിന്തുടർന്ന് പോവുക എന്നത് അദ്ദേഹത്തോടുള്ള ആദരവാണെന്നും, എന്നാലത് ഇപ്പോൾ ഇല്ലാതായിരിക്കുകയാണെന്നുമാണ് വിമർശനം. അടുത്തിടെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ചിക്കൻ ബിരിയാണി പാർട്ടി നടത്തിയതും വിവാദമായിരുന്നു.

Tags: Kerala kalamandalamFEATURED2vallatholnon veg food
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies