"Great Indian Wedding"; സോഷ്യൽ മീഡിയയിലൊരു ത്രോബാക്ക് ചിത്രം പങ്കിട്ട് ആനന്ദ് മഹീന്ദ്ര; ചൂടൻ ചർച്ച ചെന്നെത്തിയത് അമേരിക്കയിൽ!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“Great Indian Wedding”; സോഷ്യൽ മീഡിയയിലൊരു ത്രോബാക്ക് ചിത്രം പങ്കിട്ട് ആനന്ദ് മഹീന്ദ്ര; ചൂടൻ ചർച്ച ചെന്നെത്തിയത് അമേരിക്കയിൽ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 02:17 pm IST
FacebookTwitterWhatsAppTelegram

കുറച്ചായിട്ട് ഇന്ത്യക്കാരുടെ ചർച്ചാ വിഷയം വിവാഹമാണ്. ലോകമുറ്റു നോക്കിയ അംബാനി കുടുംബത്തിന്റെ വിവാഹാഘോഷങ്ങളുടെ ക്ഷീണം തീരും മുൻപേ മറ്റൊരു ഇന്ത്യൻ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ഒരു ത്രോ ബാക്ക് ഫോട്ടോ എക്സിൽ പങ്കിട്ടതോടെ സൈബർ ലോകത്തിലെ ചൂടൻ ചർച്ചയിലാണ്.

2014-ലെ ഒരു വിവാഹ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. ‘ആഘോഷമാക്കാൻ മറ്റൊരു ഇന്ത്യൻ വിവാഹം’ എന്ന തലക്കെട്ടും നൽകിയിട്ടുണ്ട്. സാധാരണമായൊരു വിവാഹചിത്രമെന്നതിലുപരി അതിലെ ഭാരതീയ വേഷവും വിദേശിയായ പുരുഷനുമാണ് ചർച്ചയാകുന്നത്. അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ജെ.ഡി വാൻസിന്റെ വിവാഹ ചിത്രമാണത്.

There’s another Great Indian Wedding to celebrate…

🙂 pic.twitter.com/WGDKAvcrv1

— anand mahindra (@anandmahindra) July 16, 2024

അ​ദ്ദേഹത്തിന്റെ പത്നി ഉഷാ ചിലുകുരി ഇന്ത്യൻ വംശജയാണ്.  ഭാരതീയ സംസ്കാരത്തെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഇരുവരും ഹൈന്ദവ ആചാര പ്രകാരമാണ് വിവാഹിതരായത്. ഇതിന് പിന്നാലെ കാമറ കണ്ണുകളിൽ ഒപ്പിയെടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. കെൻ്റക്കിയിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

ഞൊടിയിടയിലാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. രണ്ട് മണിക്കൂറിനിടെ ‌40,000-ത്തിലേറെ പേരാണ് പോസ്റ്റ് കണ്ടത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ലോകത്താകമാനം ഇന്ത്യ സ്നേഹം പരത്തുന്നുവെന്നാണ് ഒരാൾ കമൻ്റ് ചെയ്തത്. അമേരിക്കയുടെ ഭാവി വൈസ് പ്രസിഡന്റെന്നും കമന്റുകൾ‌ വന്നിട്ടുണ്ട്.

 

Tags: anand mahindraAnother great Indian weddingJD VanceUsha Chilukuri Vance
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies