എല്ലാവർക്കും മൊമന്റോ നൽകി, എന്നെ ക്ഷണിക്കാതായപ്പോൾ അപ്സറ്റായി, ആസിഫ് അലിയോട് വിവേചനം കാണിച്ചതല്ല; വിവാദത്തിന് മറുപടിയുമായി രമേഷ് നാരായൺ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാവർക്കും മൊമന്റോ നൽകി, എന്നെ ക്ഷണിക്കാതായപ്പോൾ അപ്സറ്റായി, ആസിഫ് അലിയോട് വിവേചനം കാണിച്ചതല്ല; വിവാദത്തിന് മറുപടിയുമായി രമേഷ് നാരായൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 03:03 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സിനിമകളായ ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസിനിടെ നടന്ന വിവാദമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. പുരസ്‌കാരദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ സംഗീതജ്ഞൻ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയിലാണ് പുതിയ വിവാദം.

ആന്തോളജി സീരീസിലെ ‘സ്വർ​ഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന് സം​ഗീതം നൽകിയത് മലയാള സിനിമയ്‌ക്ക് അടക്കം നിരവധി സംഭാവനകൾ നൽകിയ പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. ‘മനോരഥങ്ങൾ’ എന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗിനിടയില്‍ ചിത്രത്തിന്‍റെ അണിയറക്കാരെയെല്ലാം ആദരിച്ചിരുന്നു എന്നാല്‍ രമേഷ് നാരായണിനെ വേദിയിലേക്ക് വിളിച്ചില്ല. ഒടുവിൽ ഇത് സംഘാടകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെ ക്ഷണിച്ചത്.

എന്നാൽ, ആസിഫ് അലിയിൽ നിന്നും രമേഷ് നാരായൺ പുരസ്കാരം വാങ്ങിയതിന് ശേഷം ആലിം​ഗനം ചെയ്തില്ലെന്നും മുഖത്ത് നോക്കിയില്ലെന്നുമാണ് സോഷ്യൽ മീഡിയ ചൂണ്ടികാണിക്കുന്നത്. കൂടാതെ പുരസ്കാരം വാങ്ങിയ ശേഷം സംവിധായകൻ ജയരാജനെ വിളിച്ച് വീണ്ടും പുരസ്കാരം സ്വീകരിച്ചെന്നുമാണ് വിവാദം. വിമർശനങ്ങൾ കടുത്തതോടെ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി രമേഷ് നാരായൺ രം​ഗത്തെത്തി. ആസിഫ് അലിയെ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് സംഗീത സംവിധായകൻ പ്രതികരിച്ചു. കാര്യങ്ങൾ മനസിലാക്കാതെ, സൈബറാക്രമണം നടത്തുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആസിഫ് അലിയെ ഒരിക്കലും അപമാനിച്ചിട്ടില്ല. ജീവിതത്തിൽ ആരോടും യാതൊരു വിവേചനം കാണിക്കാത്ത വ്യക്തിയാണ് ഞാൻ. ആസിഫ് അലിയുടെ കയ്യിൽ നിന്നും അവാർഡ് സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ തോളിൽ തട്ടുകയും ചെയ്തിരുന്നു. അതും വീഡിയോയിൽ ഉണ്ട്. കരുതികൂട്ടി ആസിഫ് അലിയെ അപമാനിക്കേണ്ട ആവശ്യമില്ല. യുവ നടന്മാരിൽ ഇഷ്ടപ്പെട്ട ഒരാളാണ് ആസിഫ്.

എം ഡി സാറിന്റെ ആന്തോളജി സിനിമകളിൽ ഒന്നിൽ നേരത്തെ സം​ഗീത സംവിധാനം ചെയ്തിട്ടുണ്ട്. അത് ജയരാജാണ് സംവിധാനം ചെയ്തത്. ആ വേദിയിൽ രഞ്ജിത്തിന്റെ സിനിമ ഉണ്ടായിരുന്നു. ആ സിനിമയുടെ സം​ഗീത സംവിധായകനെ ഉൾപ്പെടെ വിളിച്ച് അനുമോദിച്ചിരുന്നു. എല്ലാ സിനിമയുടെയും മുഴുവൻ അം​ഗങ്ങളെയും വിളിച്ചു.

ജയരാജന്റെ സിനിമ എത്തിയപ്പോൾ അദ്ദേഹത്തെയും ക്രൂവിലുള്ള മറ്റ് അം​ഗങ്ങളെയും വിളിച്ചു. സം​ഗീത സംവിധായകനായ എന്റെ പേര് അവർ പരാമർശിച്ചതുമില്ല. വിളിച്ചതുമില്ല, പെട്ടെന്ന് എന്റെ പേര് വിളിക്കാത്തതിൽ അസ്വസ്ഥനായി. എങ്കിലും പ്രശ്നമില്ല എന്നു ചിന്തിച്ചു ഇതൊക്കെ കഴിഞ്ഞതിന് ശേഷം എംടിയുടെ മകൾ അശ്വതിയോട് ഞാൻ പോകുകയാണെന്ന് പറ‍ഞ്ഞു. കാരണം, എനിക്ക് തിരുവനന്തപുരം വരെ എത്തേണ്ടതുണ്ട്. അപ്പോഴാണ്, അശ്വതി ചോദിക്കുന്നത് സാർ, മൊമന്റോ വാങ്ങിച്ചില്ലലോ… സ്റ്റേജിൽ കയറിയില്ലലോ…

പെട്ടെന്ന് അശ്വതി അവതാരകയുടെ അടുക്കലെത്തി കാര്യം വിശദീകരിച്ചു എന്ന് തോന്നുന്നു. ഞാൻ പോകാനായി ഇറങ്ങുന്ന തിരക്കിനിടയിൽ എന്റെ പേര് മാറി സന്തോഷ് നാരായൺ എന്നൊക്കെ അവതാരക പറയുന്നത് കേട്ടു. വേദിയുടെ താഴെ നിൽക്കുന്നത് കൊണ്ട് വ്യക്തമായില്ല. കുറച്ചു കഴിഞ്ഞതും ആസിഫ് അലി ഓടി വന്ന് മൊമന്റോ എന്റെ കയ്യിൽ തന്നു. ഞാൻ അത് വാങ്ങുകയും ചെയ്തു.

വേദിയിൽ ജയരാജ് കൂടി ഇരിക്കുന്നതുകൊണ്ട് അദ്ദേഹം കൂടി ഈ വേദിയിൽ വരണം എന്നൊരു ആ​ഗ്രഹം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ജയരാജിനെ കൂടി വിളിച്ചത്. ജയരാജ് വന്നപ്പോഴേക്കും അവിടെ ആസിഫ് അലി ഇല്ല. അദ്ദേഹം അവിടെ നിന്നും പോയി കഴിഞ്ഞിരുന്നു. ഇത് മാത്രമാണ് അവിടെ നടന്നത്. ആ വേദിയിൽ ഒരു മൊമന്റോ പ്രതീക്ഷിച്ചിട്ടല്ല പോയത്. എം ഡി സാറിന്റെ പിറന്നാൾ ആഘോഷത്തിന് പോകാൻ കഴിഞ്ഞല്ലോ എന്ന ചിന്തായിലാണ് എത്തിയത്. എല്ലാ സം​ഗീത സംവിധായകർക്കും മൊമന്റോ നൽകിയിട്ട് എന്നെ വേദിയിലേക്ക് ക്ഷണിക്കുകയോ നൽകുകയോ ചെയ്യാത്തിൽ അപ്സറ്റായി പോയി.’- രമേഷ് നാരായൺ പറഞ്ഞു.

 

Tags: asif alijayarajManorathangalM T VasudevannairRamesh narayan
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies