ശൈശവ വിവാഹം തടയാൻ കടുത്ത നടപടി; മുസ്ലീം വിവാഹ - വിവാഹമോചന രജിസ്‌ട്രേഷൻ നിയമം റദ്ദാക്കി അസം സർക്കാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശൈശവ വിവാഹം തടയാൻ കടുത്ത നടപടി; മുസ്ലീം വിവാഹ – വിവാഹമോചന രജിസ്‌ട്രേഷൻ നിയമം റദ്ദാക്കി അസം സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 08:34 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: ശൈശവ വിവാഹം തടയുന്നതിനായി സുപ്രധാന ചുവടുവെപ്പുമായി അസം സർക്കാർ. കൊളോണിയൽ കാലത്തെ മുസ്ലീം വിവാഹ – വിവാഹമോചന രജിസ്‌ട്രേഷൻ നിയമങ്ങൾ റദ്ദാക്കി. 1935 ലെ അസം മുസ്ലീം വിവാഹ – വിവാഹ മോചന രജിസ്‌ട്രേഷൻ ആക്ട്, 1935 ലെ അസം മുസ്ലീം വിവാഹ – വിവാഹമോചന രജിസ്‌ട്രേഷൻ റൂൾസ് എന്നിവയാണ് റദ്ദാക്കിയത്.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നീക്കത്തിന് അംഗീകാരം നൽകിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നീതി ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രായപൂർത്തിയായില്ലെങ്കിലും മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടെ റദ്ദാക്കിയ നിയമങ്ങളിൽ ഉണ്ടായിരുന്നു. ഇതിന്റെ മറവിലായിരുന്നു ശൈശവ വിവാഹങ്ങൾ നടന്നിരുന്നത്. വിവാഹ രജിസ്‌ട്രേഷൻ നിർബന്ധമാകാനും ഇതിലൂടെ സാധിക്കും.

We have taken a significant step to ensure justice for our daughters and sisters by putting additional safeguards against child marriage.

In the meeting of the #AssamCabinet today we have decided to repeal the Assam Muslim Marriages and Divorce Registration Act and Rules 1935… pic.twitter.com/5rq0LjAmet

— Himanta Biswa Sarma (@himantabiswa) July 18, 2024

“>

നിയമം റദ്ദാക്കി കൊണ്ടുള്ള ബിൽ നിയമസഭയിൽ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും. വിവാഹ രജിസ്‌ട്രേഷൻ കൂടുതൽ സുതാര്യമാക്കുന്നതിനുളള നിയമ നിർമാണവും നിയമസഭാ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നേരത്തെ അസമിൽ വ്യാപക പരിശോധനകൾ നടത്തിയിരുന്നു. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് അന്ന് പുറത്തുവന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കൂടുതൽ നടപടികളിലേക്ക് നീങ്ങിയത്.

Tags: assam governmentFEATURED2Repeal
Share
Tweet
SendShare

More News from this section

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies