പാർട്ടിക്കുള്ളിൽ നിന്നുള്ള പിന്തുണ കുറയുന്നു; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന് ബരാക് ഒബാമ പറഞ്ഞതായി റിപ്പോർട്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാർട്ടിക്കുള്ളിൽ നിന്നുള്ള പിന്തുണ കുറയുന്നു; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന് ബരാക് ഒബാമ പറഞ്ഞതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 07:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജോ ബൈഡനെ വീണ്ടും സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റ് ആണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. ബൈഡൻ വിജയിക്കാനുള്ള സാധ്യത അനുദിനം കുറഞ്ഞ് വരികയാണെന്നും, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ സ്വയം പിന്മാറണമെന്ന് ബരാക് ഒബാമ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ഡോണൾഡ് ട്രംപിനൊപ്പം നടത്തിയ ആദ്യ ഘട്ട സംവാദം കഴിഞ്ഞതിന് പിന്നാലെ ബൈഡനെ വീണ്ടും മത്സരിപ്പിക്കരുതെന്ന ആവശ്യം ഡെമോക്രാറ്റ് പാർട്ടിക്കുള്ളിൽ തന്നെ ശക്തമായിരുന്നു. പാർട്ടി അംഗങ്ങളുടെ ആവശ്യത്തിന് ശക്തി പകരുന്നതാണ് ഒബാമയുടെ നീക്കം. ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബൈഡന് പകരം മറ്റൊരാളെ കണ്ടെത്തണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായത്. എന്നാൽ തന്നെ പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്നും, യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നുമാണ് ബൈഡന്റെ വാദം. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ഒരു ഘട്ടത്തിലും പിന്മാറില്ലെന്നും ബൈഡൻ ആവർത്തിക്കുന്നു.

മുതിർന്ന ഡെമോക്രാറ്റ് നേതാക്കളായ നാൻസി പെലോസി, ചക്ക് ഷുമർ, ഹക്കീം ജെഫ്രീസ് എന്നിവരും ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ചക്ക് ഷുമർ, ഹക്കീം ജെഫ്രീസ് എന്നിവരുമായി ബൈഡൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപിന് നേരെ കൊലപാതകശ്രമം ഉണ്ടായത് അവർക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഇതിനിടെ കൊറോണ ബാധിച്ചതിന് പിന്നാലെ ബൈഡൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ബൈഡന് പകരം കമല ഹാരിസിനെ സ്ഥാനത്തേക്ക് എത്തിക്കണമെന്ന ആവശ്യം ഒബാമ മുന്നോട്ട് വച്ചുവെന്നും സൂചനയുണ്ട്. ഒബാമയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് കമല ഹാരിസ്.

Tags: donald trumpjoe bidenBarack ObamaFEATURED2US Presidential RaceDemocratic party
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies