ഇനി നീക്കം ദ്രുതഗതിയിൽ : ലക്ഷദ്വീപിൽ ഒരുക്കുന്നത് രണ്ട് സൈനിക വ്യോമതാവളങ്ങൾ ; പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി നീക്കം ദ്രുതഗതിയിൽ : ലക്ഷദ്വീപിൽ ഒരുക്കുന്നത് രണ്ട് സൈനിക വ്യോമതാവളങ്ങൾ ; പദ്ധതിയ്‌ക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 09:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലക്ഷദ്വീപിൽ സൈനിക വ്യോമതാവളങ്ങൾ നിർമ്മിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ . ഇതുമായി ബന്ധപ്പെട്ട പദ്ധതിക്ക് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി.

വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ കേന്ദ്രസർക്കാർ നിർദേശങ്ങൾ അംഗീകരിച്ചതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി . ലക്ഷദ്വീപിൽ വളരുന്ന ചൈനീസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായാണ് ലക്ഷദ്വീപ് പ്രദേശങ്ങളിൽ സൈനിക വ്യോമതാവളങ്ങൾ നിർമ്മിക്കുന്നത് . മാത്രമല്ല വർധിച്ചു വരുന്ന ഭീകരാക്രമണ ഭീഷണികൾക്ക് തടയിടുകയെന്നതും സർക്കാർ ലക്ഷ്യം വയ്‌ക്കുന്നുണ്ട്.

മിനിക്കോയ് ദ്വീപുകളിൽ പുതിയ വ്യോമതാവളം നിർമ്മിക്കാനും ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്ത് അറബിക്കടലിലെ അഗത്തി ദ്വീപിൽ നിലവിലുള്ള വ്യോമതാവളം നീട്ടാനുമാണ് നിർദ്ദേശം. ദീർഘദൂര ഡ്രോണുകൾക്കൊപ്പം എല്ലാത്തരം യുദ്ധവിമാനങ്ങളും ഗതാഗത വിമാനങ്ങളും വിന്യസിക്കാനും പ്രവർത്തിപ്പിക്കാനും പ്രാപ്തമാക്കുന്ന വ്യോമത്താവളങ്ങൾക്കാണ് മുൻതൂക്കം നൽകുക.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് നാവികസേന തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയും മേഖലയിൽ പാക് നാവികസേനയുമായി അടുത്ത് സഹകരിക്കുകയും ചെയ്യുന്ന സമയത്താണ് ഈ നിർണ്ണായക നീക്കം. മൂന്ന് പ്രതിരോധ സേനകളും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഉപയോഗിക്കുന്ന സൈനികത്താവളമാകും പുതിയ വ്യോമതാവളം .മിനിക്കോയ് ദ്വീപുകളിൽ ഒരു എയർസ്ട്രിപ്പ് വികസിപ്പിക്കാൻ നിർദ്ദേശിച്ച പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആദ്യത്തെ സേനയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

മാലദ്വീപിൽ നിന്ന് 50 മൈൽ അകലെയുള്ള മിനിക്കോയ് ദ്വീപുകളിലെ വിമാനത്താവളം പ്രതിരോധ സേനയ്‌ക്ക് അറബിക്കടലിൽ നിരീക്ഷണം വ്യാപിപ്പിക്കാനുള്ള സാദ്ധ്യത നൽകും. മാത്രമല്ല മിനിക്കോയ് വിമാനത്താവളം ഈ മേഖലയിലെ ടൂറിസത്തിന് ഉത്തേജനം നൽകുകയും ചെയ്യും.

Tags: lakshadeep
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies