ആന്ധ്രയ്ക്ക് ഇനി തലസ്ഥാനമുണ്ടാകും; 15,000 കോടി അമരാവതിക്ക്; പോളവാരം ജലസേചന പദ്ധതിക്കും പിന്നാക്ക മേഖലകൾക്കും ധനസഹായം
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആന്ധ്രയ്‌ക്ക് ഇനി തലസ്ഥാനമുണ്ടാകും; 15,000 കോടി അമരാവതിക്ക്; പോളവാരം ജലസേചന പദ്ധതിക്കും പിന്നാക്ക മേഖലകൾക്കും ധനസഹായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 12:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തുടർച്ചയായി ഏഴാം ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഇത്തവണയും സുപ്രധാന പ്രഖ്യാപനങ്ങളാൽ സമ്പന്നമാണ് ബജറ്റ് 2024-25. തലസ്ഥാന ന​ഗരത്തെ ചൊല്ലിയുള്ള പ്രതിസന്ധിയിൽ ഉഴലുന്ന ആന്ധ്രാപ്രദേശിന് ആശ്വാസകരമാകുന്ന പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി ഉൾപ്പെടുത്തിയിരുന്നു.

തലസ്ഥാന ന​ഗരത്തിന്റെ വികസനത്തിനായി 15,000 കോടി രൂപയാണ് ആന്ധ്രാപ്രദേശിന് വേണ്ടി ധനമന്ത്രി പ്രഖ്യാപിച്ചത്. ആന്ധ്രയുടെ തലസ്ഥാനമായി അമരാവതിയെ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് തുക വകയിരുത്തുന്നത്. തലസ്ഥാന ന​ഗരമെന്ന ആന്ധ്രാ സർക്കാരിന്റെ ആവശ്യം അം​ഗീകരിക്കുന്നതായും മൾട്ടി-ലാറ്ററൽ വികസന ഏജൻസികൾ‌ മുഖേന പിന്തുണ സു​ഗമമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശിനെ രണ്ടായി വിഭജിച്ച് തെലങ്കാനയെന്ന സംസ്ഥാനം രൂപീകരിച്ചതോടെ 2014-ലെ ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമം അനുസരിച്ച് തുടർന്നുള്ള പത്ത് വർഷത്തേക്ക് ഇരു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനം ഹൈദരാബാദ് ആയിരുന്നു. ഒടുവിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ആന്ധ്രയ്‌ക്ക് തലസ്ഥാനം രൂപീകരിക്കുന്നതിനുള്ള നടപടികൾക്ക് ഊർജം കൈവന്നത്. നടപ്പ് സാമ്പത്തിക വർഷം 15,000 കോടി കൈമാറുകയും വരും വർഷങ്ങളിൽ ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ഇനിയും നൽകുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ഭക്ഷ്യസുരക്ഷ സുഗമമാക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ആന്ധ്രാപ്രദേശിലെ പോളവാരം ജലസേചന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ ധനസഹായം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശിന്റെയും അവിടുത്തെ കർഷകരുടെയും ജീവനാഡിയായ പോളവാരം പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വെള്ളം, വൈദ്യുതി, റെയിൽവേ, റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് ആവശ്യമായ ഫണ്ട് നൽകും. കൂടാതെ വിശാഖപട്ടണം-ചെന്നൈ വ്യാവസായിക ഇടനാഴിക്കും ഹൈദരാബാദ് ചെന്നൈ ഇൻഡസ്ട്രിയൽ കോറിഡോർ പദ്ധതിക്കും മൂലധന നിക്ഷേപത്തിനായി അധിക വിഹിതം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമപ്രകാരം സംസ്ഥാനത്തെ പിന്നാക്ക മേഖലയ്‌ക്ക് ​ഗ്രാന്റുകൾ ഉറപ്പാക്കും. ഉത്തര-തീരദേശ ആന്ധ്ര, പ്രകാശം, റായൽസീമ എന്നീ പിന്നാക്ക മേഖലകൾ‌ക്ക് സഹായം നൽകുമെന്നും ധനമന്ത്രി എടുത്തുപറഞ്ഞു.

Tags: nirmala sitharamanandhra pradeshUnion Budget 2024-25
Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies