ഗുജറാത്തിനോട് ബൈ പറഞ്ഞ് ആശിഷ് നെഹ്‌റ; പരിശീലക സ്ഥാനത്തേക്ക് എത്തുന്നത് ഈ താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗുജറാത്തിനോട് ബൈ പറഞ്ഞ് ആശിഷ് നെഹ്‌റ; പരിശീലക സ്ഥാനത്തേക്ക് എത്തുന്നത് ഈ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 07:02 pm IST
Facebook
Twitter
WhatsAppTelegram

ഗുജറാത്ത് ടൈറ്റൻസുമായി വേർപിരിയാനൊരുങ്ങി പരിശീലകൻ ആശിഷ് നെഹ്‌റ. ടീം ഡയറക്ടർ വിക്രം സോളങ്കിയും ടൈറ്റൻസ് വിടുമെന്നാണ് റിപ്പോർട്ട്. 2022-ൽ ആദ്യമായി ഐപിഎല്ലിന്റെ ഭാഗമായ ടീമിനെ ആ സീസണിൽ തന്നെ കിരീടനേട്ടത്തിലേക്ക് നയിച്ചതോടെയാണ് ആശിഷ് നെഹ്‌റയെന്ന പരിശീലകൻ അത്ഭുതമായത്. 2022-ൽ കിരീടവും 2023-ൽ ഫൈനലിസ്റ്റുകളുമായെങ്കിലും 2024ലെ ഐപിഎല്ലിൽ ഗുജറാത്തിന്റെ പ്രകടനം മോശമായിരുന്നു. ഇതിന് പിന്നാലെയാണ് നെഹ്‌റ പരിശീലകസ്ഥാനം ഒഴിയാൻ ഒരുങ്ങുന്നത്. മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് ഗുജറാത്ത് ടൈന്റൻസിന്റെ പരിശീലകനാകുമെന്നും റിപ്പോർട്ടുകളുണ്ട്.

മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറിയ ഹാർദിക്കിന് പകരക്കാരനായി ശുഭ്മാൻ ഗിൽ ഗുജറാത്തിന്റെ നായക സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാൽ താരത്തിന്റെ ക്യാപ്റ്റൻസിയിൽ കഴിഞ്ഞ സീസണിൽ ടീം എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെയാണ് ആശിഷ് നെഹ്‌റയെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്. എന്നാൽ നെഹ്‌റയ്‌ക്ക് പകരക്കാരാനായി എത്തുന്ന യുവരാജിന് പരിശീലകനായുള്ള മുൻപരിചയമില്ല. ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ പോലുള്ള താരങ്ങളുടെ മെന്ററെന്ന നിലയിൽ യുവി ശ്രദ്ധ നേടിയിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് ഗുജറാത്ത് യുവരാജിനെ അടുത്ത സീസണിലേക്ക് മുഖ്യപരിശീലകനായി പരിഗണിക്കുന്നത്.

ഗുജറാത്ത് ടൈറ്റൻസിന്റെ ഓഹരികൾ സിവിസി ക്യാപിറ്റൽസ് വിൽക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഐപിഎൽ 2025 സീസണിന് മുന്നോടിയായി മെഗാ താരലേലത്തെ കുറിച്ച് ചർച്ച ചെയ്യാനായി ഐപിഎൽ ടീം ഉടമകൾ ബിസിസിഐ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. 30-നോ 31 നോ ആയിരിക്കും കൂടിക്കാഴ്ച. ടീമിൽ നിലനിർത്താനാവുന്ന താരങ്ങൾ, ഇംപാക്ട് പെയർ, ചെലവാക്കാനാവുന്ന തുക എന്നിവയെ കുറിച്ചായിരിക്കും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുക.

Tags: Gujarat TitansYUVARAJ SINGHAshish Nehra
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies