മാലിന്യ ബലൂണുകൾ അയയ്ക്കുന്നത് തുടർന്ന് ഉത്തരകൊറിയ; ദക്ഷിണ കൊറിയയിലെ വിമാന സർവീസുകളെ അടക്കം സാരമായി ബാധിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാലിന്യ ബലൂണുകൾ അയയ്‌ക്കുന്നത് തുടർന്ന് ഉത്തരകൊറിയ; ദക്ഷിണ കൊറിയയിലെ വിമാന സർവീസുകളെ അടക്കം സാരമായി ബാധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

സിയോൾ: ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ അയയ്‌ക്കുന്നത് തുടർന്ന് ഉത്തരകൊറിയ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തേക്ക് ഇത്തരത്തിലുള്ള 500ഓളം ബലൂണുകളാണ് എത്തിയതെന്ന് ദക്ഷിണ കൊറിയയിലെ ഉദ്യോഗസ്ഥർ ആരോപിച്ചു. ഇത്തരം ബലൂണുകൾ വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തുകയാണെന്നും, പ്രദേശത്തെ ഒരു റെസിഡഷ്യൽ ഏരിയയിലുള്ള കെട്ടിടത്തിന് മുകളിൽ തീപിടിത്തത്തിന് കാരണമാവുകയും ചെയ്തതായി ഉദ്യോഗസ്ഥർ ആരോപിച്ചു.

ദക്ഷിണ കൊറിയ തങ്ങൾക്കെതിരെ ലഘുലേഖകൾ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തുകയാണെന്ന് ആരോപിച്ചാണ് ഉത്തരകൊറിയയുടെ നീക്കം. ആകാശത്ത് ബലൂണുകൾ നിറഞ്ഞത് വിമാന സർവീസുകളെ സാരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സിയോളിലെ ജിമ്പോ വിമാനത്താവളത്തിൽ രണ്ട് മണിക്കൂറോളം സമയമാണ് വിമാന സർവീസുകൾ പൂർണമായും നിർത്തിവച്ചത്. വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിംഗും ഈ സമയത്ത് അനുവദിച്ചിരുന്നില്ല.

രാജ്യത്തെ തന്നെ മറ്റൊരു പ്രധാന വിമാനത്താവളമായ ഇഞ്ചിയോണിലെ വിമാനസർവീസുകളേയും ബലൂൺ പറത്തൽ സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടെ പല ദിവസങ്ങളിലും വിമാന സർവീസുകൾ നിർത്തിവയ്‌ക്കേണ്ട സാഹചര്യം വന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സിയോളിലെ ജിയോങിയിലെ കെട്ടിടത്തിന് മുകളിലാണ് ബലൂൺ തീപിടിച്ച് വീണത്. പിന്നീട് അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് ഇവിടെ തീയണച്ചത്.

ബലൂണുകളിലുള്ള പോപ്പറുകളാണ് തീപിടിത്തത്തിന് ഇടയാക്കുന്നതെന്ന് ദക്ഷിണ കൊറിയൻ സൈന്യം ആരോപിച്ചു. തീപിടിക്കുന്ന വസ്തുക്കൾ നിറച്ച ശേഷം ഇത്തരം പോപ്പറുകൾ ബലൂണുകളിൽ ഇടുന്നുണ്ടെന്നും, വലിയ അപകടത്തിലേക്ക് ഇത് നയിച്ചേക്കുമെന്നും ഇവർ പറയുന്നു. ടൈമറുകൾ ഘടിപ്പിച്ചാണ് ഇവയുടെ പ്രവർത്തനം. ഒരു പ്രത്യേക സമയം കഴിയുമ്പോൾ അവ പൊട്ടിത്തെറിക്കുന്ന രീതിയിലാകും ഇവ ക്രമീകരിക്കുന്നതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് വക്താവ് ലീ സുങ് ജുൻ ആരോപിച്ചു. വ്യാഴാഴ്ച വരെ 480ലധികം ബലൂണുകൾ കണ്ടെത്തിയെന്നും, റെസിഡൻഷ്യൽ ഏരിയയിൽ ഇവ പതിക്കുന്നത് ഓരോ പ്രദേശത്തേയും സാരമായി ബാധിക്കുന്നുണ്ടെന്നും ലീ പറയുന്നു.

Tags: North Koreasouth koreatrash ballons
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies