മീൻ വാൽ പോലെ പരന്ന തല; മുന്നിൽപ്പെട്ടാൽ മനുഷ്യന് പോലും അപകടം; മുറിച്ചാലും മരിക്കാത്ത വിഷപ്പുഴു ഇത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മീൻ വാൽ പോലെ പരന്ന തല; മുന്നിൽപ്പെട്ടാൽ മനുഷ്യന് പോലും അപകടം; മുറിച്ചാലും മരിക്കാത്ത വിഷപ്പുഴു ഇത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 03:16 pm IST
Facebook
Twitter
WhatsAppTelegram

മഴ കനത്തതോടെ പുഴുക്കളുടെയും പാറ്റകളുടെയും ശല്യം വർദ്ധിച്ചു വരുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. ഭിത്തികളിലൂടെയും മതിലുകളിലൂടെയും അരിച്ചിറങ്ങി വരുന്ന പുഴുക്കൾ മിക്ക വീട്ടുകാർക്കും ഉപദ്രവമായിരിക്കും. എന്നാൽ തെക്കേ അമേരിക്കയിലെ ടെക്‌സസിൽ വിഷപ്പുഴുക്കളെകൊണ്ടാണ് ആളുകൾ വലഞ്ഞിരിക്കുന്നത്.

കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വിഷപ്പുഴുക്കളുടെ സാന്നിധ്യം വളരെയധികം കൂടി വരികയാണെന്ന് അധികൃതർ പറയുന്നു. ‘ഹാമർഹെഡ് ഫ്‌ളാറ്റ്‌വേം’ എന്നാണ് ഈ പുഴുക്കൾ അറിയപ്പെടുന്നത്. ഇവ ആക്രമണകാരികളായ പുഴുക്കളാണെന്നും ഇവയുടെ വിഷാംശം ദേഹത്തായാൽ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ദോഷകരമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

നടപ്പാതകളിലും, പൂന്തോട്ടങ്ങളിലും, റോഡുകളിലും ഇവയുടെ ശല്യം വർദ്ധിച്ചു വരികയാണ്. രണ്ടായി മുറിച്ചാലും ഇവ രണ്ട് പുഴുക്കളായി മാറുകയാണ് ചെയ്യുന്നത്. മീനുകളുടെ വാലുപോലെ പരന്ന തലയും കൂർത്ത അഗ്രഭാഗങ്ങളുമാണ് ഈ പുഴുക്കൾക്കുള്ളത്. 15 ഇഞ്ച് വരെ ഈ പുഴുക്കൾ നീളം വയ്‌ക്കാറുണ്ട്. പലപ്പോഴും ഇവയെ കാണുമ്പോൾ പാമ്പുകളാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഭയപ്പെടാറുണ്ടെന്നും ഗവേഷകർ പറയുന്നു.

വിഷപ്പുഴുക്കളെ അടിച്ചോ, മുറിച്ചോ ഇല്ലാതാക്കാൻ സാധിക്കാത്തതിനാൽ ഉപ്പുപയോഗിക്കുന്നതാണ് ഉത്തമ മാർഗമെന്നാണ് ഗവേഷകർ പറയുന്നത്. ഉപ്പ്, വിനാഗിരി തുടങ്ങിയവ ഇവയുടെ ദേഹത്തേക്ക് വിതറുമ്പോൾ പുഴുക്കൾ പെട്ടന്ന് ചത്ത് പോകുന്നു. ഇത്തരത്തിൽ ചത്ത പുഴുക്കളേയും കൈകൾ കൊണ്ട് സ്പർശിക്കരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കയ്യുറകളും മറ്റും ഉപയോഗിച്ച് വേണം ഇവയെ നീക്കം ചെയ്യാൻ. പുഴുക്കളുടെ സ്രവം ദേഹത്ത് പുരണ്ടാൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ചൊറിച്ചിൽ, വീക്കം, ചിലപ്പോൾ അബോധാവസ്ഥയിലേക്കെത്തിക്കാൻ വരെ കെൽപ്പുള്ള വിഷപ്പുഴുക്കളാണിവയെന്നാണ് ഗവേഷകർ പറയുന്നത്.

Tags: texasGiant Poisonous Wormshammerhead worm
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies